KeralaNEWS

അടൂർ ബൈപ്പാസിൽ വീണ്ടും അപകടം; കാറുകൾ കൂട്ടിമുട്ടി നാലു പേർക്ക് പരിക്ക്

അടൂര്‍: ബൈപാസില്‍ വട്ടത്തറപ്പടിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച്‌ നാലുപേര്‍ക്ക് പരിക്ക്.
റാന്നി അയന്തിയില്‍ സാബു (52), മകൻ ആദര്‍ശ് (21), മകള്‍ അനഘ (20) അമ്ബലപ്പുഴ പെരുംപള്ളില്‍ ഗോപകുമാറിനും (49) എന്നിവർക്കാണ് പരിക്കേറ്റത്.
 ഉച്ചക്ക് 12.30നാണ് അപകടം. തിരുവല്ലയില്‍നിന്ന് തിരുവനന്തപുരത്തേക്കുപോയ കാറും നിലമേല്‍നിന്ന് അമ്ബലപ്പുഴക്കുപോയ കാറുമാണ് അപകടത്തില്‍പെട്ടത്.
ഇടിയുടെ ആഘാതത്തിൽ സാബു സഞ്ചരിച്ച കാര്‍ മൂന്ന് കരണം മറിഞ്ഞാണ് നിന്നത്.കാറിലുണ്ടായിരുന്നവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഇവിടെ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് കൊല്ലം സ്വദേശിയായ ഡ്രൈവർ മരിച്ചിരുന്നു

Back to top button
error: