കൊല്ലം: ഭാര്യയെ മർദ്ദിച്ച ഭർത്താവിന് നാലു വർഷം തടവുശിക്ഷ.പരവൂര്‍ കുറുമണ്ടൻ കോളനിയില്‍ വിജയകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. കൊല്ലം അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് ജിഷാ നന്ദകുമാറിന്റെതാണ് വിധി.
4 വര്‍ഷവും 50,000രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.ഫൈൻ അടക്കാതിരുന്നാല്‍ 1 വര്‍ഷം കൂടി അധിക ശിക്ഷ അനുഭവിക്കണം.പരവൂര്‍ പോലീസ് ഇൻസ്പെക്ടര്‍ നിതിൻ നളൻ അന്വേഷിച്ച് ചാര്‍ജ്ജ് ചെയ്ത കേസിലാണ് വിധി.
ജോലിക്ക് പോകാതിരുന്നത് ചോദ്യം ചെയ്ത ഭാര്യയെ മർദ്ദിച്ചു എന്നാണ് കേസ്.സംഭവത്തിൽ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ പരവൂര്‍ മരുതവിളാഡില്‍ വച്ച് സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.