KeralaNEWS

മലയാളി യുവാവ്‌ ഗോവയില്‍ ബൈക്ക്‌ അപകടത്തില്‍ മരിച്ചു

കോട്ടയം: മലയാളി യുവാവ്‌ ഗോവയില്‍ ബൈക്ക്‌ അപകടത്തില്‍ മരിച്ചു. തെള്ളിയില്‍ അഡ്വ. മാത്യു ജോര്‍ജിന്റെയും സിന്ധുവിന്റെയും മകന്‍ ഏബ്രഹാം മാത്യു(25)വാണ്‌ മരിച്ചത്.ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു ‍അപകടം.
ബംഗളൂരുവില്‍ ഫോര്‍ സീസണ്‍സ്‌ ഹോട്ടലില്‍ ഉദ്യോഗസ്‌ഥനായ ഏബ്രഹാം ഗോവയില്‍ പുതിയ ജോലിക്കുള്ള ഇന്റര്‍വ്യൂവിന്‌ എത്തിയതായിരുന്നു.
മൃതദേഹം ഇന്ന്‌ ഉച്ചയ്‌ക്കു രണ്ടു വരെ ലോഗോസ്‌ ജങ്‌ഷനിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. തുടര്‍ന്നു ലൂര്‍ദ്‌ ഫെറോന പള്ളി ഹാളിലെ പൊതുദര്‍ശനത്തിനുശേഷം 3.30നു സംസ്‌കരിക്കും.
സഹോദരങ്ങള്‍: ജോര്‍ജ്‌, ജോസഫ്‌.

Back to top button
error: