NEWSWorld

പ്രവാസികൾക്ക് യു.എ.ഇയിൽ രണ്ട് ഭാര്യമാരെ സ്പോൺസർ ചെയ്യാം

അബൂദബി: പ്രത്യേക സാഹചര്യങ്ങളിലും ചില വ്യവസ്ഥകൾക്കനുസരിച്ചും വിദേശികൾക്ക് ഒരേ സമയം രണ്ട് ഭാര്യമാരെ സ്‌പോൺസർ ചെയ്യാൻ യു.എ.ഇയിൽ അനുമതി. ഇത് സംബന്ധമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, നാഷണാലിറ്റി, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി വ്യക്തത പുറപ്പെടുവിച്ചു. മുസ്ലിമായ താമസക്കാരന് ഒരേ സമയം രണ്ട് ഭാര്യമാരെ സ്പോൺസർ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. നിബന്ധനകൾ പാലിച്ചാൽ ഭാര്യക്കും കുട്ടികൾക്കും റസിഡൻസ് വിസ ലഭിക്കും.

വിവാഹ കരാർ അറബിയിൽ സാക്ഷ്യപ്പെടുത്തിയതായിരിക്കണം. അല്ലെങ്കിൽ സത്യവാങ്മൂലം ചെയ്ത വിവർത്തകൻ അറബിയിലേക്ക് വിവർത്തനം ചെയ്ത വിവാഹ കരാർ ഹാജരാക്കണം. പെൺമക്കൾ വിവാഹിതരല്ലാത്തിടത്തോളം പ്രായം കണക്കിലെടുക്കാതെ പിതാവിന് റസിഡൻസ് സ്‌പോൺസർഷിപ്പ് നൽകാം. കുട്ടികൾക്ക് 25 വയസ്സ് ആകുന്നത് വരെ മാത്രമേ പിതാവിന് സ്‌പോൺസർ ചെയ്യാൻ അനുവദിക്കൂ. 25 വയസ്സിനു ശേഷവും പഠനം തുടരുകയാണെങ്കിൽ രേഖകൾ നൽകി സ്പോൺസർ ചെയ്യാൻ അനുവാദമുണ്ട്.

നവജാതശിശുക്കളുടെ പിഴ ഒഴിവാക്കുന്നതിന് ജനനത്തീയതിയുടെ 120 ദിവസത്തിനുള്ളിൽ രാജ്യത്തിനുള്ളിൽ താമസാനുമതി നേടണം. ഭാര്യയുടെ മുൻ വിവാഹത്തിലെ മക്കൾക്ക് സ്‌പോൺസർഷിപ്പ് നൽകാൻ പ്രവാസിക്ക് സാധിക്കും. ഇതിന് അംഗീകാര പ്രസ്താവന വേണം. ഇതിന് ഒരു നിശ്ചിത ഗ്യാരന്റി തുക അടക്കണം. റസിഡൻസ് പെർമിറ്റിന് ഒരു വർഷത്തേക്ക് മാത്രമേ സാധുതയുള്ളൂ. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ നിറവേറ്റിയ ശേഷം ഇത് വർഷം തോറും പുതുക്കാം.

Back to top button
error: