Month: May 2023

  • Crime

    മദ്യപിച്ച് ബഹളംവച്ചത് പോലീസില്‍ അറിയിച്ചു; പഞ്ചായത്തംഗത്തെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി

    തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ പഞ്ചായത്ത് അംംഗത്തെ ഗുണ്ടകള്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കോണ്‍ഗ്രസ് നേതാവായ അനീഷിന്റെ വീട്ടിലെത്തിയാണ് ഗുണ്ടകള്‍ വധഭീഷണി മുഴക്കിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഏഴോളം പേരടങ്ങുന്ന സംഘം അനീഷിന്റെ വീടിന് മുന്നില്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവര്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് അനീഷ് പോലീസിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യത്തിന്മേലാണ് ഇവര്‍ അദ്ദേഹത്തെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്. അനീഷിന്റെയും അമ്മയും ഭാര്യയുമടക്കം വീട്ടിലുള്ളപ്പോഴാണ് സംഘം അസഭ്യം പറയുന്നതും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതും. അനീഷ് നല്‍കിയ വിവരത്തെത്തുടര്‍ന്ന് പോലീസ് വീട്ടുടമയെ കാര്യങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് വീട്ടുടമ സ്ഥലത്തെത്തിയതോടെ ഇവര്‍ കൂടുതല്‍ പ്രകോപിതരാകുകയായിരുന്നു. സുമേഷ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭീഷണി. നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും. നിലവില്‍ ഇവര്‍ക്കെതിരേ പോലീസ് നടപടിയെടുത്തിട്ടില്ലെന്നാണ് വിവരം.

    Read More »
  • NEWS

    ഗാനഗന്ധര്‍വൻ കെ.ജെ. യേശുദാസിന്റെ കൈകളിൽ മുത്തമിട്ട് അണ്ണാറക്കണ്ണൻ; വീഡിയോ വൈറൽ

    ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ കൈകളിൽ മുത്തമിട്ട് അണ്ണാറക്കണ്ണൻ.അമേരിക്കയിലെ നോര്‍ത്ത് അരിസോണയിലെ ഗ്രാൻഡ്കാനിയൻ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. പാർക്കിലെത്തിയ ഗാനഗന്ധര്‍വൻ കെ.ജെ. യേശുദാസിന്റെ കൈയിലേക്ക് അണ്ണാറക്കണ്ണൻ ചാടിക്കയറി കാട്ടിയ കുസൃതികൾ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.യേശുദാസ് സുഹൃത്തുക്കള്‍ക്ക് അയച്ച വീഡിയോയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. എണ്‍പത്തി രണ്ട് വയസ്സ് പിന്നിട്ട യേശുദാസ് രണ്ട് വര്‍ഷത്തിലധികമായി മകന്റെ ഡാലസിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ്.ചീകിയൊതുക്കാത്ത വെളുത്ത താടിയും തൊപ്പിയും ധരിച്ചുകൊണ്ടാണ് ഗാനഗന്ധര്‍വ്വൻ ചിത്രത്തിലുള്ളത്.ഒപ്പം കറുത്ത ജാക്കറ്റും വെള്ള പാന്റ്‌സും വെള്ള ഷൂസും ധരിച്ചിരിക്കുന്നു.   എട്ടുതവണ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും 25 തവണ സംസ്ഥാന അവാര്‍ഡും മറ്റ് നിരവധി അവാര്‍ഡുകളും കൂടാതെ പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട് യേസുദാസിന്.

    Read More »
  • Kerala

    ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി: പീഡനക്കേസിൽ വിചാരണ തുടരാൻ ഹൈക്കോടതി ഉത്തരവ്

    കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി. കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു.ഈ സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

    Read More »
  • Kerala

    ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട്;ഭൂമി ഏറ്റെടുക്കല്‍ ബാധിക്കുന്നവരുടെ ഹിയറിങ് ജൂണ്‍ 12,13 തീയതികളിൽ

    എരുമേലി:ശബരിമല ഗ്രീൻഫീല്‍ഡ് വിമാനത്താവളവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനായി നടത്തിയ സാമൂഹിക ആഘാത പഠനത്തിന്‍റെ കരട് റിപ്പോര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടു. 149 വാര്‍ക്ക കെട്ടിടങ്ങളേയും 74 ഷീറ്റിട്ട വീടുകളെയും 30 ഓടിട്ട കെട്ടിടങ്ങളെയും പൂര്‍ണമായും പദ്ധതി ബാധിക്കും.ഇതിൽ നോയല്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂള്‍, സെന്റ് ജോസഫ് പള്ളി എന്നിവയും ഉള്‍പ്പെടുന്നുണ്ട്.   ഭൂമി ഏറ്റെടുക്കല്‍ 358 ഭൂ ഉടമകളെ നേരിട്ട് ബാധിക്കും. ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന 221 കുടുംബങ്ങളെയും ഭൂമി ഏറ്റെടുക്കല്‍ ബാധിക്കുന്നതാണ്.എയര്‍പോര്‍ട്ടിനായി 1039.8 ഹെക്ടര്‍ ഭൂമിയാണ് മൊത്തം വേണ്ടത്. 916.27 ഹെക്ടര്‍ ഭൂമി ചെറുവള്ളി എസ്റ്റേറ്റിലെയും, 123.53 ഹെക്ടര്‍ ഭൂമി വ്യക്തികളില്‍ നിഷിപ്തമായിരിക്കുന്ന സ്വകാര്യ ഭൂമിയുമാണ്.   ഭൂമി ഏറ്റെടുക്കല്‍ ബാധിക്കുന്നവരുടെ ഹിയറിങ് ജൂണ്‍ 12ന് എരുമേലി റോട്ടറി ഹാളിലും, 13ന് മുക്കട കമ്മ്യൂണിറ്റി ഹാളിലും നടക്കും.

    Read More »
  • Kerala

    കിന്‍ഫ്ര പാര്‍ക്ക് തീപിടിത്തത്തില്‍ അട്ടിമറി സംശയമില്ലെന്ന് അധികൃതര്‍; ഫോറന്‍സിക് പരിശോധന നടത്തുമെന്ന് കലക്ടര്‍

    തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കിലെ മരുന്നുസംഭരണശാലയിലെ തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്നില്ലെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡി ജീവന്‍ ബാബു. കൊല്ലത്തെ തീപിടിത്തത്തിന് ശേഷം ബ്ലീച്ചിങ് പൗഡര്‍ മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജീവന്‍ ബാബു. നിലവില്‍ തീയെല്ലാം അണച്ചിട്ടുണ്ട്. ഏകദേശം ഒരുകോടി രൂപയുടെ കെമിക്കല്‍സ് ആണ് സൂക്ഷിച്ചിരുന്നത്. മറ്റു മരുന്നുകളില്‍ നിന്നും മാറ്റിയാണ് അതു വെച്ചിരുന്നത്. വിശദമായ പരിശോധനകളും ഫോറന്‍സിക് പരിശോധനകളും നടത്തി തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കുമെന്ന് ജീവന്‍ബാബു പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ അടിയന്തര പരിശോധനകള്‍ നടത്തുമെന്ന് കലക്ടര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്തും. കെട്ടിടത്തിലെ താപനില വളരെയധികം ഉയര്‍ന്നതാകാം ബീം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ബ്ലീച്ചിങ് പൗഡറിന്റെ സാംപിള്‍ കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധന നടത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ തീ പൂര്‍ണ്ണമായും അണച്ചു. നാലുമണിക്കൂറോളമാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 1.30-ന് വലിയ ശബ്ദത്തോടെ…

    Read More »
  • NEWS

    ആസ്വദിക്കൂ, അര്‍മാദിക്കൂ!!! രാത്രികളില്‍ നീന്തിത്തുടിക്കാന്‍ ദുബായില്‍ പുതിയ മൂന്ന് ബീച്ചുകള്‍

    ദുബായ്: യുഎഇയിലുള്ളവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, രാത്രികളില്‍ ഇനി തകര്‍ത്ത് മറിയാനായി ദുബായില്‍ ഇപ്പോള്‍ പുതിയതായി മൂന്ന് കിടിലന്‍ ബീച്ചുകള്‍ കൂടി തുറന്നിരിക്കുകയാണ്. ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി, രാത്രി നീന്തലിനായി മൂന്ന് പുതിയ ബീച്ചുകളാണ് തുറന്നിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും രാപ്പകല്‍ നീന്താനും ജല കേളികള്‍ നടത്താനുമുള്ള അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച് കഴിഞ്ഞാഴ്ച ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചിരുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ ട്വിറ്റര്‍ പ്രകാരം – ”ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1 ബീച്ചുകളില്‍ രാത്രി നീന്തല്‍ ആസ്വദിക്കൂ.. ദുബായ് മുനിസിപ്പാലിറ്റി ഇവിടെ രാപ്പകല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ സമയവും നീന്തല്‍ നടത്തുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളും സജ്ജീകരിച്ചിരിക്കുന്നു.” എന്നാണ് പറയുന്നത്. ഏകദേശം 800 മീറ്റര്‍ നീളമുള്ള നീന്തല്‍-ബീച്ചുകളില്‍ അതിശയകരമായ ലൈറ്റിംഗ് സംവിധാനങ്ങളും അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ മികച്ച വെളിച്ച സംവിധാനങ്ങള്‍ ആളുകളെ രാത്രിയിലും പകല്‍പോലെ ബീച്ചില്‍ നീന്താന്‍ അനുവദിക്കുന്നു. ബീച്ചില്‍ എത്തുന്നവര്‍ക്ക്…

    Read More »
  • Kerala

    മൂന്നാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു

    തിരുവനന്തപുരം : പനിയെ തുടർന്ന് വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നാം  ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു.  കിളിമാനൂർ പുല്ലയിൽ ഗവ. എൽ പി സ്കൂളിന് സമീപം കൃഷ്ണശ്രീയിൽ എബി, ഷെറിൻ ദമ്പതികളുടെ മകൻ ആരവ് കൃഷ്ണ (8) ആണ് മരിച്ചത്.പുളിമാത്ത് ഗവ എൽപി സ്കൂളിലെ വിദ്യാർത്ഥിയാണ്. ഞായറാഴ്ച വൈകുന്നേരം 3 മണിയോടെ പനിയെ തുടർന്ന്  ഷെറിൻ നേഴ്സ് ആയി ജോലി ചെയ്യുന്ന വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.എന്നാൽ അൽത്തനേരത്തിനകം കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.ഏക മകനാണ്.

    Read More »
  • NEWS

    യുഎഇയിൽ തൊഴിൽ പെർമിറ്റ് ഇനിമുതൽ മൂന്നുവർഷത്തേക്ക്

    അബുദാബി: യുഎഇയിൽ തൊഴിൽ‍ പെര്‍മിറ്റ് മൂന്നുവര്‍ഷമാക്കാനുള്ള ശിപാര്‍ശക്ക് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എൻ.സി) അംഗീകാരം നല്‍കി. ഇതോടെ, നിലവില്‍ രണ്ടുവര്‍ഷം നല്‍കുന്ന തൊഴില്‍ പെര്‍മിറ്റ് മൂന്നുവര്‍ഷമായി മാറും. മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന നടപടിയാണിത്.   മാനുഷിക വിഭവശേഷി മന്ത്രാലയമാണ് പെര്‍മിറ്റ് അനുവദിക്കുന്നത്.തൊഴിലുടമകളുടെ അധികഭാരം കുറക്കുക എന്ന ലക്ഷ്യവുമായാണ് പെര്‍മിറ്റ് കാലാവധി നീട്ടിയത്.ജീവനക്കാരൻ പ്രബേഷൻ കാലാവധിക്കുശേഷം ഒരുവര്‍ഷംകൂടി തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്യണമെന്ന നിര്‍ദേശത്തിനും കൗൺസിൽ അംഗീകാരം നല്‍കി.

    Read More »
  • India

    ‘കേരള സ്റ്റോറി’ കണ്ടതോടെ വെളിപാട്; കാമുകനെതിരേ പീഡന, മതംമാറ്റ പരാതിയുമായി യുവതി

    ഭോപ്പാല്‍: സുദിപ്തോ സെന്‍ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി’യുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാമുകനെതിരേ പീഡന പരാതിയുമായി യുവതി രംഗത്തെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. യുവാവ് മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും യുവതി ആരോപിച്ചു. ‘ദ കേരള സ്റ്റോറി’ കണ്ടതിന് പിന്നാലെയാണ് യുവതിയും കാമുകനും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ”പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയത്തിലായതിന് പിന്നാലെ 23 വയസുകാരായ കമിതാക്കള്‍ ഒന്നിച്ചായിരുന്നു താമസം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും മതം മാറാന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് പരാതിയില്‍ പറയുന്നതെന്നും പോലീസ് വ്യക്തമാക്കി. യുവതിയും കാമുകനും അടുത്തിടെയാണ് ‘കേരള സ്റ്റോറി’ കണ്ടത്. ഇതിലെ കഥയെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. മേയ് പത്തൊന്‍പതിനാണ് യുവതി പരാതിയുമായി സ്റ്റേഷനിലെത്തിയത്. പ്ലസ്ടു മാത്രമാണ് യുവാവിന്റെ വിദ്യാഭ്യാസ യോഗ്യത, ജോലിയൊന്നും ഇല്ല. എന്നാല്‍, വിദ്യാസമ്പന്നയായ യുവതി സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. നാല് വര്‍ഷം മുമ്പാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം,…

    Read More »
  • India

    മഴയിൽ ഒലിച്ചു പോയത് രണ്ടരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍

    ബംഗളൂരു: നഗരത്തിൽ ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ ഒലിച്ചു പോയത് രണ്ടരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍.മല്ലേശ്വരം നയന്‍ത് ക്രോസിലെ നിഹാന്‍ ജ്വല്ലറിയില്‍ ആണ് സംഭവം. അപ്രതീക്ഷിതമായെത്തിയ വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാത്തതാണു വന്‍നഷ്ടത്തിന് കാരണമായത്.ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്‍ ഫീച്ചറുകളും ഒലിച്ചുപോയതായാണ് വിവരം. ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷികാനായി വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു.കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം കവര്‍ന്നു.വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും ഒഴുകിപോകുകയായിരുന്നു. സഹായത്തിനായി കോര്‍പ്പറേഷന്‍ അധികൃതരെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണു ഉടമയായ വനിതയുടെ പരാതി. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്ന് ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി. അതേസമയം, സംസ്ഥാനത്ത് നാശം വിതച്ച്‌ വേനല്‍മഴ തുടരുന്നതോടെ മരണം ഏഴായി ഉയര്‍ന്നു. ബെംഗളൂരുവില്‍ മാത്രം മഴയെടുത്തത് 2 ജീവനുകളാണ്.കെആര്‍ സര്‍ക്കിള്‍ അടിപ്പാതയില്‍ കാര്‍ മുങ്ങി ഇന്‍ഫോസിസ് ജീവനക്കാരിയായ വിജയവാഡ സ്വദേശിനി ഭാനു രേഖ (22)…

    Read More »
Back to top button
error: