അബുദാബി: യുഎഇയിൽ തൊഴിൽ പെര്‍മിറ്റ് മൂന്നുവര്‍ഷമാക്കാനുള്ള ശിപാര്‍ശക്ക് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എൻ.സി) അംഗീകാരം നല്‍കി.
ഇതോടെ, നിലവില്‍ രണ്ടുവര്‍ഷം നല്‍കുന്ന തൊഴില്‍ പെര്‍മിറ്റ് മൂന്നുവര്‍ഷമായി മാറും. മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന നടപടിയാണിത്.
മാനുഷിക വിഭവശേഷി മന്ത്രാലയമാണ് പെര്‍മിറ്റ് അനുവദിക്കുന്നത്.തൊഴിലുടമകളുടെ അധികഭാരം കുറക്കുക എന്ന ലക്ഷ്യവുമായാണ് പെര്‍മിറ്റ് കാലാവധി നീട്ടിയത്.ജീവനക്കാരൻ പ്രബേഷൻ കാലാവധിക്കുശേഷം ഒരുവര്‍ഷംകൂടി തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്യണമെന്ന നിര്‍ദേശത്തിനും കൗൺസിൽ അംഗീകാരം നല്‍കി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan