Month: May 2023

  • Kerala

    കണ്ണൂരിൽ റെയിൽവെ കരാര്‍ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു

    കണ്ണൂര്‍: റെയില്‍വേ കരാര്‍ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു.തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി കാത്തിയ( 40) ആണ് മരിച്ചത്. ഇന്ന് രാവിലെ 11:15 ഓടെയാണ് അപകടമുണ്ടായത്.കണ്ണൂര്‍ എടക്കാട് റയില്‍വെ സ്റ്റേഷൻ പരിസരത്താണ് സംഭവം.പാളത്തില്‍ പരിശോധന നടത്തുന്നതിനിടയിൽ ഏറനാട് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.റയില്‍വെ എഞ്ചിനീയറിങ് വിഭാഗം കരാര്‍ ജീവനക്കാരിയാണ് കാത്തിയ.

    Read More »
  • India

    ലൈംഗികത്തൊഴില്‍ കുറ്റകരമല്ല; പൊതുസ്ഥലത്ത് പാടില്ല: കോടതി

    ന്യൂഡല്‍ഹി: ലൈംഗികത്തൊഴില്‍ കുറ്റകരമല്ലെന്നും എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്ന രീതിയില്‍ പൊതുസ്ഥലത്ത് പാടില്ലെന്നും കോടതി. മുംബൈ അഡീഷണല്‍ സെഷൻസ് ജഡ്ജി സി.വി. പാട്ടീലാണ് ഇക്കാര്യം വ്യക്തമാക്കിയത്.മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഷെല്‍റ്റര്‍ ഹോമില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന 34 കാരിയെ മോചിപ്പിച്ചുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുൻകാല പ്രവര്‍ത്തികളെ വിലയിരുത്തി ലൈംഗികത്തൊഴിലാളികളെ തടവറയിലടയ്ക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

    Read More »
  • India

    ഗുജറാത്തിൽ കാണാതാകുന്ന പെൺകുട്ടികളെ വിൽക്കുന്നത് സെക്സ് റാക്കറ്റുകൾക്ക്; അഞ്ച് വർഷത്തിനിടെ കാണാതായത് 41,621 യുവതികൾ

    അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍ക്കുന്ന റാക്കറ്റിനെ കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.അഹമ്മദാബാദിലെ കൻബയില്‍ നിന്ന് കാണാതായ 13കാരിയെ ഒരാഴ്ചയ്ക്കുള്ളില്‍ ഗാന്ധിനഗറിലെ ബോറുവില്‍ കണ്ടെത്തിയതോടെയാണ് സംഘത്തെപ്പറ്റി പൊലീസിന് വിവരം ലഭിച്ചത്. പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികളെയാണ് സംഘം ലക്ഷ്യമിടുന്നത്. തട്ടിക്കൊണ്ടുപോയ 13കാരിയെ 30-45 വയസ് പ്രായമുള്ള 15 പുരുഷന്മാര്‍ക്ക് വിറ്റതായാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. രണ്ടര ലക്ഷം രൂപയ്ക്കാണ് ഇവര്‍ പെണ്‍കുട്ടിയെ വിറ്റത്. ഇതിനോടകം തന്നെ എട്ടിലധികം പെണ്‍കുട്ടികളെ സംഘം തട്ടിക്കൊണ്ടുപോയതായും പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനായ അശോക് പട്ടേല്‍, ഭാര്യ രേണുക, സുഹൃത്ത് രൂപാല്‍ മക്വാന എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് ഇവര്‍ പെണ്‍കുട്ടികളെ വില്‍ക്കുന്നത്.   ഗുജറാത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 41,621 സ്ത്രീകളെ കാണാതായതായെന്നാണ് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ പറയുന്നു. എന്നാല്‍ ഇവരില്‍ 95 ശതമാനത്തെയും കണ്ടെത്തിയതായും മനുഷ്യക്കടത്ത് കേസുകള്‍ ഇല്ലെന്നുമാണ് ഗുജറാത്ത് പൊലീസിന്റെ അവകാശവാദം. ഇതിനിടെയാണ് പ്രായപൂര്‍ത്തിയാകാത്ത…

    Read More »
  • Kerala

    എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവും 1,20,000 രൂപ പിഴയും

    കൊച്ചി:എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവും 1,20,000 രൂപ പിഴയും.കൊല്ലം പരവൂര്‍ ചിറക്കത്തഴം കാറോട്ട് വീട്ടില്‍ അനില്‍കുമാറിനെയാണ് (55) എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്. 2019 ഫെബ്രുവരിയിലാണ് സംഭവം. പ്രതി സെക്യൂരിറ്റിക്കാരനായി ജോലി ചെയ്തിരുന്ന ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്നതാണ് കുട്ടി. സംഭവത്തെ തുടര്‍ന്ന് ഭയന്നുപോയ പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു. കുട്ടിയുടെ മൊഴിയില്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഫ്ളാറ്റില്‍ താമസിക്കുന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതലയുള്ള പ്രതി ഇത്തരം ക്രൂരകൃത്യം എട്ടുവയസ്സുകാരിയോട് കാണിച്ചതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് കനത്ത ശിക്ഷ നല്‍കുന്നതെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി.

    Read More »
  • Kerala

    കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ മൃതദേഹം സംസ്കരിച്ചു

    എരുമേലി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ മൃതദേഹം വൻജനാവലിയുടെ അകമ്പടിയോടെ സംസ്കരിച്ചു.  മൃതദേഹത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എം പി എന്നിവർ അന്ത്യോപചാരമർപ്പിച്ചു. സംസ്കാരചടങ്ങുകൾക്ക് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാ. ഡോ. കുര്യൻ താമരശ്ശേരി മുഖ്യ കാർമികത്വം വഹിച്ചു.  കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുറത്തേൽ ചാക്കോച്ചന്റെ മൃതദേഹം നേരത്തെ തന്നെ സംസ്കരിച്ചിരുന്നു. കണമല സെന്റ് തോമസ് പള്ളിയിൽ ആയിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചത്.

    Read More »
  • Kerala

    കാസര്‍ഗോട് ജനറല്‍ ആശുപത്രിയില്‍ വീഴ്ചകളുടെ കാരണക്കാരന്‍; സൂപ്രണ്ടിന് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം

    കാസര്‍ഗോട്: ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാമിന് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായാണ് നിയമനം. ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായ വിഷയത്തില്‍ സൂപ്രണ്ടിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവരുടെ അന്വേഷണത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് ഇദ്ദേഹത്തെ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി നിയമിച്ചത്. ഈ മാസം 30 ന് അദ്ദേഹം കോഴിക്കോട് ഡിഎംഒയായി ചുമതലയേല്‍ക്കും. ഇത് സ്വാഭാവികമായ സ്ഥാനക്കയറ്റമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തുടരുന്ന ഇദ്ദേഹം ഉടന്‍ റിലീവ് ചെയ്യും. ഇനിയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് നന്നാക്കിയിട്ടില്ല. ഇനിയും 20 ദിവസമെങ്കിലും ലിഫ്റ്റ് നന്നാക്കാന്‍ സമയമെടുക്കുമെന്നാണ് വിവരം. രോഗികളെ ഇപ്പോഴും ചുമന്നാണ് താഴെയിറക്കുന്നുണ്ട്. ലിഫ്റ്റ് നന്നാക്കാനുള്ള സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഒരാഴ്ച കൊണ്ട് സാധനങ്ങള്‍ ഇവിടെയെത്തുമെന്നുമാണ് ഔദ്യോഗിക വിശദീകരണം.

    Read More »
  • Crime

    കാലടിയില്‍ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍; വാഹനവും പിടിച്ചെടുത്തു

    എറണാകുളം: കാലടിയില്‍ മദ്യപിച്ച് ബസ് ഓടിച്ചതിന് ബസ് ഡ്രൈവറേയും വാഹനത്തേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാലടി അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏഞ്ചല്‍ ബസാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പോലീസ് പരിശോധനയില്‍ ഡ്രൈവര്‍ അയ്യമ്പുഴ സ്വദേശി രമേശ് മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബസിലെ യാത്രക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എഞ്ചല്‍ ബസിനെതിരെ മുമ്പും നിരവധി പരാതി വന്നിട്ടുണ്ട്. അതിനിടെ, തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ദേശീയപാതയില്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നും റബ്ബറുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുടെ ഡ്രൈവര്‍ കര്‍ണ്ണാടക സ്വദേശി ചന്ദ്രപ്പ രാംപൂര്‍ (59) ആണ് മരിച്ചത്. ലോറിയിലെ ചരക്കിന് മുകളിലുണ്ടായിരുന്ന ടാര്‍പായ അഴിഞ്ഞ് പോയത് കെട്ടിയുറപ്പിക്കാനായി ലോറി റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം പുറത്തിറങ്ങിയാതായിരുന്നു ഡ്രൈവര്‍. കെട്ടികൊണ്ടിരിക്കെ പിന്നില്‍ നിന്നും വന്നിരുന്ന ഗ്യാസ് ടാങ്കര്‍…

    Read More »
  • Kerala

    ഇഞ്ചിക്കൊപ്പം കുതിച്ചുയർന്ന് ജീരകത്തിനും കശ്മീരി മുളകിനും വില 

    കൊച്ചി: ഇഞ്ചിക്കൊപ്പം കുതിച്ചുയർന്ന് ജീരകത്തിനും കശ്മീരി മുളകിനും വില .ജീരകത്തിന് 130 ശതമാനവും ഇഞ്ചിക്ക് 200 ശതമാനത്തോളവും വില ഉയർന്നിട്ടുണ്ട്. ചുവന്ന മുളകിനും വില ഉയരുകയാണ്. ഉത്പാദനത്തിലെ കുറവും വിപണിയിൽ ലഭ്യത കുറഞ്ഞതുമാണ് ഇവയുടെ വില ഉയരാനുള്ള പ്രധാന കാരണം. ഇഞ്ചിക്ക് നാലു മാസത്തോളമായി വില ഉയരുകയാണ്.മൊത്തവിപണിയിൽ ആറുമാസം മുൻപ് 80 രൂപയായിരുന്ന ഇഞ്ചിവില റെക്കോഡ്‌ നിലവാരത്തിലാണിപ്പോൾ. മൊത്തവില കിലോയ്ക്ക് 250 രൂപയും ചില്ലറ വിൽപ്പനവില 300-350 രൂപയുമാണ്. ചുക്കിന്റെ വില ഇതിലും കൂടും. മൊത്തവിപണിയിൽ കഴിഞ്ഞമാസം കിലോയ്ക്ക് 240-260 രൂപയായിരുന്ന ജീരകത്തിന്റെ വില ഒറ്റയടിക്കാണ് കുതിച്ചുയർന്ന് 550-600 രൂപ വരെയെത്തിയത്. 130 ശതമാനത്തോളമാണ് വിലക്കയറ്റം. ചില്ലറവിപണിയിൽ 720-800 രൂപ വരെയാണ് വില. ചുവന്ന മുളകിന്റെ (കർണാടക കശ്മീരി മുളക്) ചില്ലറ വിൽപ്പനവില ആറു മാസം മുൻപ് കിലോയ്ക്ക് 360 രൂപയായിരുന്നത് 120 ശതമാനത്തോളം വർധിച്ച് 700-800 രൂപ വരെയായിട്ടുണ്ട്. മൊത്തവിപണിയിൽ 650 രൂപ വരെ വിലയുണ്ട്. സാധാരണ വറ്റൽമുളകിന് കിലോയ്ക്ക് 300 രൂപയിലധികമാണ്…

    Read More »
  • Kerala

    സഹോദരനില്‍നിന്ന് 15 വയസുകാരി ഗര്‍ഭിണിയായി; ഗര്‍ഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി

    കൊച്ചി: സ്വന്തം സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഏഴ് മാസം (32 ആഴ്ചയിലേറെ) വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ കേരള ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടിയുടെ പിതാവിന്റെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ആണ് നിര്‍ണായക ഉത്തവ് നല്‍കിയത്. സ്വന്തം സഹോദരനില്‍നിന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം അനുവദിച്ചില്ലെങ്കില്‍ സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുക മാത്രമാണ് പോംവഴി. ഹര്‍ജിക്കാരന്റെ ആവശ്യം ന്യായമാണെന്നും കോടതി വിലയിരുത്തി. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയെ പരിശോധിക്കാന്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി വിശദമായി പഠിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായത് സ്വന്തം സഹോദരനില്‍ നിന്നാണ്. ഭാവിയില്‍ വിവിധ തരത്തിലുള്ള സാമൂഹികവും വൈദ്യശാസ്ത്രപരവുമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനിടയുണ്ട്. ഇത് ആരോഗ്യത്തെ പോലും ബാധിച്ചേക്കും. ഇതിനാല്‍ ഗര്‍ഭച്ഛിദ്രത്തിന്…

    Read More »
  • Kerala

    ജയിലിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട്; രേഖകളില്ലാതെ ലൈസന്‍സ് പുതുക്കിനല്‍കി അധികൃതര്‍

    ഇടുക്കി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന് ആവശ്യമായ രേഖകളില്ലാതെ അധികൃതര്‍ ലൈസന്‍സ് പുതുക്കി നല്‍കി. മാങ്കുളത്തുള്ള ഇ ഡി പരിശോധനയ്ക്ക് അടക്കം വിധേയമായ റിസോര്‍ട്ടിന് ലൈസന്‍സ് അനുവദിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയാണുണ്ടായത്. മാങ്കുളം വിരിപാറ വിജയന്‍ കടയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ‘വില്ല വിസ്റ്റ റിസോര്‍ട്ടി’ന്റെ ലൈസന്‍സ് പുതുക്കി നല്‍കിയ നടപടി മാങ്കുളം പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. എങ്കിലും രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തിട്ടില്ലെങ്കിലും ജില്ലാ പോലീസ് മേധാവിക്ക് മൂന്നാര്‍ ഡിവൈ.എസ്.പി അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിസോര്‍ട്ടുടമയുടെ അപേക്ഷയിന്മേല്‍ പരിശോധന നടത്തി പ്രവര്‍ത്തന ലൈസന്‍സ് പുതുക്കി നല്‍കുകയാണ് പഞ്ചായത്ത് ചെയ്തിരുന്നത്. ഇതിനായി പ്രധാനമായും വേണ്ട രേഖയാണ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി). എന്നാല്‍, അപേക്ഷ പരിഗണിച്ച് ക്ലര്‍ക്ക് ഇത് നോക്കാതെ പി.സി.സി ഉണ്ടെന്ന് കാട്ടി ഓണ്‍ലൈന്‍ സംവിധാനത്തിലെ കോളത്തില്‍ ടിക്…

    Read More »
Back to top button
error: