എരുമേലി:ശബരിമല ഗ്രീൻഫീല്‍ഡ് വിമാനത്താവളവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനായി നടത്തിയ സാമൂഹിക ആഘാത പഠനത്തിന്‍റെ കരട് റിപ്പോര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടു.
149 വാര്‍ക്ക കെട്ടിടങ്ങളേയും 74 ഷീറ്റിട്ട വീടുകളെയും 30 ഓടിട്ട കെട്ടിടങ്ങളെയും പൂര്‍ണമായും പദ്ധതി ബാധിക്കും.ഇതിൽ നോയല്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂള്‍, സെന്റ് ജോസഫ് പള്ളി എന്നിവയും ഉള്‍പ്പെടുന്നുണ്ട്.
ഭൂമി ഏറ്റെടുക്കല്‍ 358 ഭൂ ഉടമകളെ നേരിട്ട് ബാധിക്കും. ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന 221 കുടുംബങ്ങളെയും ഭൂമി ഏറ്റെടുക്കല്‍ ബാധിക്കുന്നതാണ്.എയര്‍പോര്‍ട്ടിനായി 1039.8 ഹെക്ടര്‍ ഭൂമിയാണ് മൊത്തം വേണ്ടത്. 916.27 ഹെക്ടര്‍ ഭൂമി ചെറുവള്ളി എസ്റ്റേറ്റിലെയും, 123.53 ഹെക്ടര്‍ ഭൂമി വ്യക്തികളില്‍ നിഷിപ്തമായിരിക്കുന്ന സ്വകാര്യ ഭൂമിയുമാണ്.
ഭൂമി ഏറ്റെടുക്കല്‍ ബാധിക്കുന്നവരുടെ ഹിയറിങ് ജൂണ്‍ 12ന് എരുമേലി റോട്ടറി ഹാളിലും, 13ന് മുക്കട കമ്മ്യൂണിറ്റി ഹാളിലും നടക്കും.