തട്ടിക്കൊണ്ടുപോയ 13കാരിയെ 30-45 വയസ് പ്രായമുള്ള 15 പുരുഷന്മാര്‍ക്ക് വിറ്റതായാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. രണ്ടര ലക്ഷം രൂപയ്ക്കാണ് ഇവര്‍ പെണ്‍കുട്ടിയെ വിറ്റത്. ഇതിനോടകം തന്നെ എട്ടിലധികം പെണ്‍കുട്ടികളെ സംഘം തട്ടിക്കൊണ്ടുപോയതായും പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനായ അശോക് പട്ടേല്‍, ഭാര്യ രേണുക, സുഹൃത്ത് രൂപാല്‍ മക്വാന എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് ഇവര്‍ പെണ്‍കുട്ടികളെ വില്‍ക്കുന്നത്.
ഗുജറാത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 41,621 സ്ത്രീകളെ കാണാതായതായെന്നാണ് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ പറയുന്നു. എന്നാല്‍ ഇവരില്‍ 95 ശതമാനത്തെയും കണ്ടെത്തിയതായും മനുഷ്യക്കടത്ത് കേസുകള്‍ ഇല്ലെന്നുമാണ് ഗുജറാത്ത് പൊലീസിന്റെ അവകാശവാദം. ഇതിനിടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നത്.