Month: May 2023

  • Local

    ഉഴവൂർ ഗ്രാമപഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

    കോട്ടയം: മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കുന്ന സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള പദ്ധതി ഉദ്ഘാടനം ചെയ്തു. വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുന്ന പഞ്ചായത്തുകളിൽ അതിനോടനുബന്ധമായും ഹെൽപ്പ് ഡെസ്‌ക് ഇല്ലാത്തിടത്ത് ഗ്രാമപഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ചുമതലയിലുമാണ് സെന്റർ പ്രവർത്തിക്കേണ്ടത്. ടെക്നിക്കൽ അസിസ്റ്റന്റ് ഇല്ലാത്ത പഞ്ചായത്തുകളിൽ എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. മുഴുവൻ സമയവും പ്രവർത്തനം ഉറപ്പുവരുത്താൻ സന്നദ്ധപ്രവർത്തകരെയും നിയോഗിക്കാം. നിയോഗിക്കപ്പെടുന്നവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, ഏജൻസികൾ മുഖേന നടപ്പിലാക്കുന്ന സേവനങ്ങളെ സംബന്ധിച്ചും അറിവുണ്ടാകണം. ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ വി. ടി. സുരേഷ്, ജോണിസ് പി. സ്റ്റീഫൻ, സിറിയക് കല്ലട, ബിനു ജോസ്, മേരി സജി എന്നിവർ പങ്കെടുത്തു.

    Read More »
  • Local

    ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

    കോട്ടയം: കേരളസർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ആരംഭിക്കുന്ന സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ നൽകുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയാണ് സെന്ററിന്റെ ഉദ്ദേശം. സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് നിർവഹിച്ചു. പഞ്ചായത്തിലെത്തുന്ന സാധാരണക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററെന്നും ജനങ്ങൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം ലൂക്കോസ് ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.

    Read More »
  • Careers

    കങ്ങഴ, നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്

    കോട്ടയം: വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന കങ്ങഴ, നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ ഒഴിവു വരുന്നതും തുടർന്നുള്ള മൂന്ന് വർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസിനും 46 വയസിനും ഇടയിൽ പ്രായമുള്ള കങ്ങഴ, നെടുംകുന്നം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് വർക്കർക്കുള്ള വിദ്യാഭ്യാസ യോഗ്യത. ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. ജൂൺ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോമിന്റെ മാതൃക വാഴൂർ ഐ.സി.ഡി.എസ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ശിശു വികസന പദ്ധതി ഓഫീസർ, വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, വാഴൂർ പി.ഒ. കൊടുങ്ങൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണം.  

    Read More »
  • Kerala

    വിദ്യാര്‍ഥി കണ്‍സെഷന് പ്രായപരിധി വെയ്ക്കണം; അടുത്തമാസം ഏഴുമുതല്‍ സ്വകാര്യബസ് സമരം

    തിരുവനന്തപുരം: അടുത്തമാസം ഏഴുമുതല്‍ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യബസ് ഉടമകള്‍. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യബസുകളുടെയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ഥി കണ്‍സെഷന് പ്രായപരിധി നിശ്ചയിക്കുക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സമരം. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കണം. യാത്രക്കാരുടെ ചാര്‍ജിന്റെ പകുതി വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കണം. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യബസുകളുടെയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കണം. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ കാര്‍ഡുകള്‍ കുറ്റമറ്റതാക്കണം. കണ്‍സെഷന്‍ നല്‍കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പ്രായപരിധി വെയ്ക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി നാളെ തന്നെ ബസുടമകള്‍ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കും. 12 ഓളം ബസുടമകളുടെ സംഘടനകളുടെ കോര്‍ഡിനേഷനായ സംയുക്ത സമര സമിതിയാണ് സമരം പ്രഖ്യാപിച്ചത്. ഇവരുടെ കീഴില്‍ 7000 ബസുകള്‍ ഉണ്ടെന്നാണ് അവകാശവാദം.

    Read More »
  • India

    ”അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി; കര്‍ണാടകയില്‍ അധികാര കൈമാറ്റമില്ല”

    ബംഗളൂരു: കര്‍ണാടകയില്‍ അധികാര കൈമാറ്റ ഫോര്‍മുല ഇല്ലെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ എം.ബി.പാട്ടീല്‍. അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മില്‍ അധികാര കൈമാറ്റ ഫോര്‍മുല ഉണ്ടാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തളളുന്നതാണ് വെളിപ്പെടുത്തല്‍. ”അധികാരം പങ്കിടല്‍ ധാരണയുണ്ടായിരുന്നെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ അറിയിക്കുമായിരുന്നു. അങ്ങനെയൊരു നിര്‍ദേശമില്ല. അങ്ങനെയൊരു നിര്‍ദേശം ഉണ്ടായിരുന്നെങ്കില്‍ കെ.സി.വേണുഗോപാലോ എഐസിസി ജനറല്‍ സെക്രട്ടറിയോ അറിയിക്കുമായിരുന്നു”- പാട്ടീല്‍ പറഞ്ഞു. അതേസമയം, ശിവകുമാറുമായി ബന്ധപ്പെട്ടവര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. 30 മാസം വീതം സിദ്ധരാമയ്യയും ശിവകുമാറും കര്‍ണാടക മുഖ്യമന്ത്രി പദം പങ്കിടുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ശിവകുമാര്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും ഉള്ള ഫോര്‍മുലയാണ് കോണ്‍ഗ്രസ് നേതൃത്വം ഉണ്ടാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കര്‍ണാടക മന്ത്രിസഭയില്‍ ഏക ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറിനെ പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് ലോക്സഭവരെ അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അധികാര കൈമാറ്റം സംബന്ധിച്ച്…

    Read More »
  • India

    മഹാരാഷ്ട്രയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു

    നാഗ്പൂർ:മഹാരാഷ്ട്രയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. നാഗ്പൂര്‍- പുനെ ഹൈവേയില്‍ ബുല്‍ദാന ജില്ലയില്‍ പുലര്‍ച്ചെയാണ് സംഭവം.ട്രക്കിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.   പുനെയില്‍ നിന്ന് മെഹേക്കറിലേക്ക് പോയ ബസും എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ 13പേര്‍ക്ക് പരുക്കേറ്റു.പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

    Read More »
  • Kerala

    വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവം; പ്രതി പിടിയിൽ

    പാലക്കാട്: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യം വെച്ചല്ല എറിഞ്ഞതെന്നുമാണ് പ്രതിയുടെ മൊഴി.മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ സംഭവിച്ചതാണും പ്രതി പൊലീസില്‍ മൊഴി നല്‍കി. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.ഈ മാസം ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിനിടെ ട്രെയിൻ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്.

    Read More »
  • Kerala

    കെ റെയില്‍ പോലുള്ള അതിവേഗ ട്രെയിനാണ് നാടിന്റെ വികസനമെന്ന് സ്വാമി സന്ദീപാനന്ദഗിരി

    തിരുവനന്തപുരം:കെ റെയില്‍ പോലുള്ള അതിവേഗ ട്രെയിനിലാണ് നാടിന്റെ വികസനമെന്ന് സ്വാമി സന്ദീപാനന്ദഗിരി.തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെ റെയിൽ പോലുള്ള അതിവേഗ ട്രെയിൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 10 മിനുട്ട് ഇടവിട്ട് ഓടാനുണ്ടായിരുന്നെങ്കിൽ അകലങ്ങളില്ലാതെ കേരളത്തിലെ ഏത് കോളേജുകളിലും സ്ക്കൂളുകളിലും നമ്മുടെ കുട്ടികൾക്ക് വീട് വിട്ട് നില്ക്കാതെ അമ്മയുണ്ടാക്കുന്ന ഭക്ഷണവും കഴിച്ച് വൈകുന്നേരം സ്വന്തം വീട്ടിൽ വീട്ടുകാരോടൊപ്പം കിടന്നുറങ്ങി വിദേശ രാജ്യങ്ങളിലെപ്പോലെ പഠിക്കാൻ കഴിയില്ലേ? നമ്മുടെ നാടിന്റെ വികാസമാണ് വ്യക്തിയുടെ വികാസമെന്ന് കേരളത്തിന്റെ പുതിയ തലമുറ  തിരിച്ചറിയട്ടെ… സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കെ റെയില്‍ പോലുള്ള അതിവേഗ ട്രെയിന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 10 മിനുട്ട് ഇടവിട്ട് ഓടാനുണ്ടായിരുന്നെങ്കില്‍ അകലങ്ങളില്ലാതെ കേരളത്തിലെ ഏത് കോളേജുകളിലും സ്‌ക്കൂളുകളിലും നമ്മുടെ കുട്ടികള്‍ക്ക് വീട് വിട്ട് നില്ക്കാതെ അമ്മയുണ്ടാക്കുന്ന ഭക്ഷണവും കഴിച്ച് വൈകുന്നേരം സ്വന്തം വീട്ടില്‍ വീട്ടുകാരോടൊപ്പം കിടന്നുറങ്ങി വിദേശ രാജ്യങ്ങളിലെപ്പോലെ പഠിക്കാന്‍ കഴിയില്ലേ? കേരളത്തിന്റെ പുതിയ…

    Read More »
  • Kerala

    വിഷു ബംബർ ലോട്ടറി നറുക്കെടുപ്പ് നാളെ

    തിരുവനന്തപുരം: കൂടുതൽ സമ്മാനവുമായി ഇത്തവണത്തെ വിഷു ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് നടക്കും.12 കോടി മുതല്‍ 300 രൂപ വരെ പത്ത് ഘടനകളിലായി 4,01,790 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. ആകെ 49,46,12,000 രൂപ സമ്മാനമായി നല്‍കും. ഇത്തവണ ‍ ബംബർ ലോട്ടറിയുടെ സമ്മാനഘടനയിൽ അപ്പാടെ മാറ്റം വരുത്തിയിട്ടുണ്ട്.രണ്ടു മുതല്‍ അഞ്ചു വരെയുള്ള സമ്മാനങ്ങള്‍ എല്ലാ സീരീസിലും ലഭ്യമാകും.ഇതുവരെ ബമ്ബറുകളുടെ രണ്ടും മൂന്നും സമ്മാനങ്ങള്‍ മാത്രമാണ് ഇങ്ങനെ നല്‍കിയിരുന്നത്. അതേസമയം ലോട്ടറി ഏജന്റുമാർക്കും ഇത്തവണത്തെ ബംബർ വിഷുക്കൈനീട്ടമാകും.വില്‍ക്കുന്ന ഒരു ടിക്കറ്റിന്മേല്‍ ഒരു രൂപയാണ് ഇത്തവണത്തെ വിഷു ബംബർ ടിക്കറ്റിന് ഇന്‍സെന്റീവായി ലഭിക്കുക. മുൻപ് ‍ ബംബർ ടിക്കറ്റുകളില്‍ 50, 100 ടിക്കറ്റുകളോ, 10 ബുക്കോ വില്‍ക്കുന്നവര്‍ക്കാണ് ഇന്‍സെന്റീവ് ലഭിച്ചിരുന്നത്.ഏജന്റുമാര്‍ക്ക് നിലവിലുള്ള കമ്മീഷന് പുറമേയാണ് ഓരോ ടിക്കറ്റിലും ഇന്‍സെന്റീവ് ലഭിക്കുക.     12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്ബറിന്റെ ഒന്നാം സമ്മാനം.ആറ് സീരിസില്‍ ഇറക്കുന്ന ടിക്കറ്റിന് 300 രൂപയാണ് വില.കഴിഞ്ഞ വര്‍ഷം 10…

    Read More »
  • India

    വെള്ളത്തിൽ മുങ്ങിപ്പോയവരെ രക്ഷിക്കാൻ സ്വന്തം സാരി ഊരി എറിഞ്ഞു നൽകിയ സ്ത്രീ; ബംഗളൂരുവിൽ നിന്നും മനുഷ്യത്വത്തിന്റെ വേറിട്ട കാഴ്ചകൾ

    ഫോട്ടോയിൽ കാണുന്ന സാരി ഒരു പ്രതീകമാണ്.മനുഷ്യത്വത്തിന്റെ പ്രതീകം.കഴിഞ്ഞ ദിവസം ബംഗളൂരു നഗരത്തിൽ പെയ്ത മഴയിൽ കെ ആർ സർക്കിളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കാറിലെ ആളുകൾ കുടുങ്ങിയിരുന്നു. ആളുകളുടെ കരച്ചിൽ കേട്ട് ഓടി വന്ന പബ്ലിക്ക് ടിവി എന്ന ചാനലിലെ ക്യാബ് ഡ്രൈവർ വിജയും റിപ്പോർട്ടർ നാഗേഷും മറുത്തൊന്നും ആലോചിക്കാതെ വെള്ളത്തിലേക്ക് ചാടി, കാറിൽ നിന്ന് ആളുകളെ പുറത്തേക്ക് കൊണ്ടു വരുന്ന അതേ സമയത്ത് മുകളിൽ നിന്ന ഒരു സ്ത്രീ ആളുകളെ രക്ഷപ്പെടുത്താൻ വേണ്ടി തന്റെ സാരി അഴിച്ചു, ഈ ഇരുമ്പിൽ കെട്ടി താഴേക്ക് ഇട്ടു കൊടുത്തു. ഒരു നിമിഷത്തേക്ക് ഒന്നും ആലോചിക്കാതെ നഗരമധ്യത്തിൽ വച്ച് തന്റെ സാരി അഴിച്ചു കൊടുത്ത ആ സ്ത്രീ ഒരു മഹത്തായ മാനവികതയുടെ പ്രതീകമാണ്. തുടർന്ന് അടുത്തുണ്ടായിരുന്ന വേറൊരു സ്ത്രീ തന്റെ ദുപ്പട്ട ഈ സ്ത്രീക്ക് മറയ്ക്കാൻ വേണ്ടി നൽകി. മറ്റൊരു യുവാവ് തന്റെ ഷർട്ട് അഴിച്ച് കൊടുത്ത് ഈ സ്ത്രീയെ ഓട്ടോയിൽ വീട്ടിലേക്ക് പറഞ്ഞയച്ചു.6…

    Read More »
Back to top button
error: