Month: May 2023
-
Crime
ജോലിക്കു പോകാത്തതിനെ ചോദ്യംചെയ്ത ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേല്‍പ്പിച്ച ശേഷം മുങ്ങി; ഭര്‍ത്താവിനെ പോലീസ് പൊക്കി
അമ്പലപ്പുഴ: ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിയന്‍ മകന്‍ പൊടിമോനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടപ്പള്ളിയില്‍ ഫെബ്രുവരി 25-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊടിമോന്‍ ജോലിക്കു പോകാത്തതിനെ ചൊല്ലി ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. ഇതിന്റെ വിരോധത്താല്‍ ആണ് ഭാര്യയുടെ മുഖത്ത് പൊടിമോന്‍ തിളച്ച എണ്ണ ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പൊടിമോന് വേണ്ടി വ്യാപക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് കാപ്പില്‍ ഭാഗത്ത് നിന്നാണ് ഇന്‍സ്‌പെക്ടര്‍ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പൊടിമോന്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Read More » -
India
പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് ബിഎസ്‌പി അധ്യക്ഷ മായാവതി
ദില്ലി: പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് ബിഎസ്‌പി അധ്യക്ഷ മായാവതി. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനം ശരിയല്ലെന്ന് അവർ പറഞ്ഞു. കേന്ദ്രസർക്കാരാണ് പാർലമെന്റ് നിർമ്മിച്ചത്. അത് ഉദ്ഘാടനം ചെയ്യാൻ അവർക്ക് അവകാശമുണ്ട്. വ്യക്തിപരമായ തിരക്ക് മൂലം തനിക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്നും ക്ഷണിച്ചതിന് നന്ദിയെന്നും മായാവതി പറഞ്ഞു. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനാണ് 20 പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കുന്നത്. ബിആർഎസ് പാർട്ടി നിലപാടറിയിച്ചിട്ടില്ല. വൈഎസ്ആർ കോൺഗ്രസ് ഉൾപ്പടെ അഞ്ച് പാർട്ടികൾ ചടങ്ങിനെത്തും. അതേസമയം പുതിയ പാർലമെൻറ് മന്ദിരത്തിൽ സ്ഥാപിക്കാനിരിക്കുന്ന ചെങ്കോലിനെ ചൊല്ലിയും രാഷ്ട്രീയ വിവാദം ഉയർന്നിട്ടുണ്ട്. പ്രോട്ടോക്കോൾ ലംഘനം നടത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ രൂക്ഷമായി വിമർശിക്കുന്ന കോൺഗ്രസിനെ അടിക്കാൻ ചെങ്കോൽ ബിജെപി ആയുധമാക്കുന്നു. സ്വാതന്ത്യ ദിനത്തിലെ അധികാര കൈമാറ്റത്തിൻറെ പ്രതീകമായ ചെങ്കോലിനെ ഇത്രയും കാലം കോൺഗ്രസ് അവജ്ഞയോടെയാണ് കണ്ടതെന്ന് ബിജെപി കുറ്റപ്പെടുത്തി. ബ്രിട്ടൺ അധികാരം കൈമാറിയതിൻറെ പ്രതീകമായ ചെങ്കോൽ…
Read More » -
Local
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ ബി.ഇ.എഫ്.ഐ. അവകാശ ദിനം ആചരിച്ചു
കോട്ടയം: ഫെഡറൽ തത്വങ്ങൾ നിരാകരിച്ചുകൊണ്ട് സഹകരണ മേഖലയെ കൈപ്പിടിയിലാക്കാനുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിൽ ബാങ്ക് ജീവനക്കാർ ബി.ഇ.എഫ്.ഐ നേതൃത്വത്തിൽ അവകാശ ദിനം ആചരിച്ചു. സഹകരണ മേഖലയിലെ കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക, ആദായ നികുതി വകുപ്പ് 80 (പി) പ്രകാരമുള്ള ഇളവ് സഹകരണ മേഖലയിൽ പൂർണമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ ദിനം ആചരിച്ചത്. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സായാഹ്ന ധർണ്ണ സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. വി.പി. ശ്രീരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ, എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ. റെഡ്യാർ, സി.എസ്.ബി.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് റെന്നി പി.സി. എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബി.ഇ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ബിനു സ്വാഗതവും വനിത സബ് കമ്മിറ്റി കൺവീനർ അനിത…
Read More » -
Kerala
തിരുവനന്തപുരം നഗരത്തിൽ പട്ടാപകൽ വയോധികയ്ക്കു നേരെ പീഡനശ്രമം
തിരുവനന്തപുരം: വയോധികയ്ക്ക് നേരെ പട്ടാപ്പകല്‍ ആക്രമണം. ശ്രീകാര്യം ഗാന്ധിപുരം റോഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മകളുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന അറുപത്തെട്ടുകാരിയെ നടുറോഡില്‍ വച്ച് പ്രതി കടന്നു പിടിക്കുകയായിരുന്നു. കഴുത്തില്‍ ചുറ്റിപ്പിടിച്ചതോടെ വയോധിക കുതറി മാറാൻ ശ്രമിച്ചെങ്കിലും സമീപത്തെ ഇടവഴിയില്‍ ഇവരെ തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നിലവിളിച്ചതോടെ വഴിയാത്രക്കാരും സമീപവാസികളും ഓടിയെത്തി പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതി വയോധികയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
Read More » -
Kerala
സൈബര്‍ സാമ്പത്തിക തട്ടിപ്പ്; ഉടനടി വിളിക്കാൻ ടോള്‍ഫ്രീ നമ്പർ
നിങ്ങൾ ഒരു സൈബർ കുറ്റകൃത്യത്തിന് ഇരയായി എന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിലേക്ക് വിളിക്കുക സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 1930 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിക്കാം. ഓണ്‍ലൈനിലൂടെ സാമ്പത്തിക ഇടപാട് നടത്തുന്നവരെ ലക്ഷ്യം വച്ചുളള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് കാലതാമസമില്ലാതെ പരാതി നല്‍കാന്‍ ഇതിലൂടെ കഴിയും.കേന്ദ്രസര്‍ക്കാരിന്‍റെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍റ് മാനേജ്മെന്‍റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രീകൃത കോള്‍സെന്‍റര്‍ സംവിധാനം.
Read More » -
India
പാർക്കിങ് ഏരിയയിൽ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയുടെ മേൽ കാർ കയറി ദാരുണാന്ത്യം
ഹൈദരാബാദ്∙ തെലങ്കാനയിൽ പാർക്കിങ് ഏരിയയിൽ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിക്ക് കാർ കയറി ദാരുണാന്ത്യം. ലക്ഷ്മി എന്ന പെൺകുട്ടിയാണ് മരിച്ചത്.ഹൈദരാബാദിനു സമീപം ഹയാത്‌നഗറിലാണ് ദാരുണ സംഭവം.ഹരി രാമകൃഷ്ണ എന്ന എന്നയാളാണ് കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതു ശ്രദ്ധിക്കാതെ കാർ ദേഹത്തുകൂടി കയറ്റിയത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും ഡ്രൈവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
Kerala
ഹയര്‍ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 82.95%
തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ 82.95% വിജയം. ഹയര്‍സെക്കൻഡറി റഗുലര്‍ വിഭാഗത്തില്‍ 376135 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 312005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഫലം അറിയാൻ ഈ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക: http://www.keralaresults.nic.in http://www.prd.kerala.gov.in http://www.result.kerala.gov.in http://www.examresults.kerala.gov.in http://www.results.kite.kerala.gov.in മൊബൈല്‍ ആപ്:SAPHALAM 2023,iExaMS – Kerala, PRD Live
Read More » -
India
17 രൂപ മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടില്‍ ഒറ്റ രാത്രികൊണ്ട് എത്തിയത് 10 കോടി; സ്രോതസ്സ് കാണിക്കാൻ നോട്ടീസ്
17 രൂപ മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടില്‍ ഒറ്റ രാത്രികൊണ്ട് എത്തിയത് 10 കോടി. പശ്ചിമ ബംഗാളിലെ വാസുദേവ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളിയായ മുഹമ്മദ് നസിറുല്ല മണ്ഡലിന്‍റെ ബാങ്ക് അക്കൗണ്ടിലാണ് അപ്രതീക്ഷിതമായി കോടികള്‍ എത്തിയത്. ഒറ്റ രാത്രികൊണ്ട് കോടീശ്വരനായെങ്കിലും പണത്തിന്‍റെ സ്രോതസ് കാണിക്കാൻ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ നിന്നുള്‍പ്പെടെ നോട്ടീസ് ലഭിച്ചതോടെ ഉറക്കം നഷ്‌ടപ്പെട്ട അവസ്ഥയിലാണ് നസിറുല്ല മണ്ഡല്‍. ദേഗംഗയിലെ ചൗരാഷി പഞ്ചായത്തിലെ വാസുദേവ്പൂര്‍ ഗ്രാമത്തിലെ താമസക്കാരനാണ് 26 കാരനായ മുഹമ്മദ് നസിറുല്ല മണ്ഡല്‍. മാതാപിതാക്കളെ കൂടാതെ ഭാര്യയും മകനും മകളും അടങ്ങുന്നതാണ് കുടുംബം. നസിറുല്ലയുടെ തുശ്ചമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായ ഇയാളുടെ അക്കൗണ്ടില്‍ കോടികള്‍ എത്തിയത്. ആയിരം രൂപ പോലും ഇതുവരെ അക്കൗണ്ടില്‍ നിക്ഷേപിക്കാൻ സാധിച്ചിട്ടില്ലാത്ത നസിറുല്ലയുടെ ബാങ്ക് അക്കൗണ്ടിലാണ് 10 കോടി എത്തിയത് സംഭവമെന്തായാലും മെയ് 30നകം പണമിടപാട് സംബന്ധിച്ച് ആവശ്യമായ രേഖകളുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നസിറുല്ലയ്ക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശം.
Read More » -
Kerala
ട്രെയിൻയാത്രക്കിടെ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ട്രെയിൻയാത്രക്കിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍.തൃശൂര്‍ കാഞ്ഞാണി സ്വദേശി കെ.വി. സനീഷാണ് (45) അറസ്റ്റിലായത്. ചെന്നൈയില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ-മംഗളൂര്‍ എക്സ്പ്രസ് ട്രെയിനില്‍ ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.തലശ്ശേരിയില്‍ നിന്നും ട്രെയിനില്‍ കയറിയ സനീഷ് നീലേശ്വരം റെയില്‍വെ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.ഇതിനിടെ പെണ്‍കുട്ടി ഇയാളുടെ ഫോട്ടോ പകര്‍ത്തിയിരുന്നു. വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ കേസെടുത്ത കാസര്‍ഗോഡ് റെയിൽവേ പോലീസ്, ഈ ഫോട്ടോ പുറത്തുവിടുകയും കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി വൈകി കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ ഇയാളെ ആളുകള്‍ തിരിച്ചറിയുകയും തുടർന്ന് പോലീസിൽ അറിയിക്കുകയുമായിരുന്നു.
Read More » -
India
കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങിയ മൂന്ന് വയസുകാരി ശ്വാസം മുട്ടി മരിച്ചു
ബറേലി: കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങിയ മൂന്ന് വയസുകാരി ശ്വാസം മുട്ടി മരിച്ചു ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഭഗവത്പൂര്‍ ഗ്രാമത്തിലാണ് സംഭവം. കളിച്ചു കൊണ്ടിരുന്ന സമയം കാറിന്റെ ഡോര്‍ തുറന്നിട്ട നിലയിലായിരുന്നതിനാൽ കുട്ടി കാറിനുള്ളില്‍ കയറുകയും ഓട്ടോമാറ്റിക് ലോക്ക് ഇടുകയും ചെയ്തു.കുട്ടിയെ കാണാനില്ലെന്നു കണ്ട മാതാപിതാക്കള്‍ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ബിഷാരത്ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
Read More »