KeralaNEWS

സൈബര്‍ സാമ്പത്തിക തട്ടിപ്പ്; ഉടനടി വിളിക്കാൻ ടോള്‍ഫ്രീ നമ്പർ

നിങ്ങൾ ഒരു സൈബർ കുറ്റകൃത്യത്തിന് ഇരയായി എന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിലേക്ക് വിളിക്കുക 
 
സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 1930 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിക്കാം. ഓണ്‍ലൈനിലൂടെ സാമ്പത്തിക ഇടപാട് നടത്തുന്നവരെ ലക്ഷ്യം വച്ചുളള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി. 
 
 ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് കാലതാമസമില്ലാതെ പരാതി നല്‍കാന്‍ ഇതിലൂടെ കഴിയും.കേന്ദ്രസര്‍ക്കാരിന്‍റെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍റ് മാനേജ്മെന്‍റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രീകൃത കോള്‍സെന്‍റര്‍ സംവിധാനം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: