Month: May 2023
-
Crime
മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് മർദ്ദിച്ചു; മൂന്ന് പേർക്കെതിരെ പൊലീസ് കേസ്
പാലക്കാട്: മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് മർദ്ദിച്ചു. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. 17 വയസുള്ള പട്ടികജാതിക്കാരനായ കുട്ടിക്കാണ് മർദ്ദനമേറ്റത്. പരമശിവം , ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദ്ദിച്ചതെന്നാണ് പ്രതികൾ പറയുന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് 17 കാരനെ മൂന്ന് പേരും മർദ്ദിച്ചത്. സംഭവത്തിൽ ഇന്ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി.
Read More » -
സാമുദായിക സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിലേക്ക് സമാധാന ശ്രമങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ദില്ലി: സാമുദായിക സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉടൻ മണിപ്പൂർ സന്ദർശിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. മൂന്ന് ദിവസം അവിടെ തങ്ങുമെന്നും സമാധാന ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ മണിപ്പൂരിലെത്തുന്നത്. അസം സന്ദർശനത്തിനിടെയാണ് മണിപ്പൂർ സന്ദർശന പ്രഖ്യാപനം. കഴിഞ്ഞ ദിവസം മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായിരുന്നു. സൈന്യവും അർദ്ധ സൈനിക വിഭാഗവും രംഗത്തിറങ്ങിയിട്ടും സംഘർഷം പൂർണമായി അവസാനിച്ചിരുന്നില്ല. സ്ഥിതിഗതി ശാന്തമാകുന്നുവെന്ന് കരുതിയപ്പോഴാണ് വീണ്ടും അക്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ന്യൂ ചെക്കോണില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് മേഖലയിൽ വീണ്ടും കലാപസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നു. ഇതിന് മറുപടിയായി മറുവിഭാഗം ആളൊഴിഞ്ഞ വീടുകള്‍ക്ക് വ്യാപകമായി തീയിട്ടു. ഒരു പള്ളിക്കും തീയിട്ടു. ഇതോടെ സംഘര്‍ഷം തലസ്ഥാനമായ ഇംഫാലിന് പുറത്തേക്ക് വ്യാപിച്ചിരുന്നു. ബിഷ്ണുപൂർ ജില്ലയിലെ മൊയ്റാങ്ങിൽ വർക് ഷോപ്പിന് അക്രമികൾ തീയിട്ടു. അതിനിടെ മണിപ്പൂരിൽ അക്രമത്തിൽ പങ്കെടുത്തുവെന്ന് സംശയിക്കുന്ന മൂന്ന്…
Read More » -
LIFE
അമേരിക്കയിലെ ശിവഗിരി ആശ്രമ സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മേയ് 28ന്
വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാപിതമാകുന്ന ശിവഗിരി ആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മേയ് 27, 28 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കും. മഹാഗുരുവിന്റെ ധന്യസ്മരണയ്ക്കു മുമ്പിൽ സമർപ്പിക്കപ്പെടുന്ന ആശ്രമം ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക എന്ന പേരിൽ അറിയപ്പെടും. ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടത്തിയ ലോകത്തിലെ രണ്ടാമത്തെ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി, വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി, ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷങ്ങളുടെ മദ്ധ്യത്തിലാണ് പുതിയ ശിവഗിരി അമേരിക്കൻ ആശ്രമത്തിന്റെയും ഉദയം. ശ്രീനാരായണ സമൂഹത്തിന്റെ സുവർണ്ണകാലഘട്ടം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. മാനവരാശിയുടെ ഉന്നമനത്തിനായി ഗുരുദേവൻ അരുൾ ചെയ്ത വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി,സംഘടന കൃഷി, വ്യവസായം, കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതിക പരിശീലനം, എന്നി അഷ്ട ലക്ഷ്യങ്ങൾ കൂടാതെ വിശ്വമാനവിക സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനും ഗുരുദേവ കൃതികളുടെ ആഴത്തിലുള്ള ഗവേഷണവും, ചർച്ചകളും പ്രോത്സാഹിപ്പിക്കുകയെന്നതും ആശ്രമത്തിന്റെ പ്രധാന ലക്ഷ്യമാണ്. ആത്മോപദേശശതകവും ദർശനമാലയും ദൈവദശകവും അദ്വൈതദീപികയും…
Read More » -
Local
ചെയ്യാത്ത ജോലിക്ക് അഞ്ച് ലക്ഷത്തോളം രൂപ; പൊതുമരാമത്ത് വകുപ്പ് എൻജിനീയര്‍മാർക്ക് സസ്പെൻഷൻ
പത്തനംതിട്ട:ചെയ്യാത്ത ജോലിക്ക് അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചതിന് പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു. അസി.എൻജിനീയര്‍ അഞ്ജു സലീമിനെയും അസി.എക്സിക്യുട്ടീവ് എൻജീനിയര്‍ ബിനുവിനെയുമാണ് സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നിര്‍ദേശ പ്രകാരമാണ് നടപടി.പത്തനംതിട്ട കുമ്പഴ- മല്ലശ്ശേരി- കോന്നി – ളാക്കൂര്‍ റോഡില്‍ ക്രാഷ് ബാരിയറും സൈൻ ബോര്‍ഡും സ്ഥാപിച്ചതായി കാണിച്ച് കരാറുകാരന് നാല് ലക്ഷത്തി എൻപതിനായിരം രൂപ പാസാക്കി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ അത്തരത്തിലൊരു നിര്‍മാണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Read More » -
Kerala
സമ്പൂര്‍ണ ഇ ഗവേണ്‍ന്‍സ് സംസ്ഥാനമായി കേരളം, ജനാധിപത്യത്തിന്റെ കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: സമ്പൂര്‍ണ ഇ ഗവേണ്‍ന്‍സ് സംസ്ഥാനമായി കേരളം. ജനാധിപത്യത്തിന്റെ കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനതലത്തിലും പ്രവര്‍ത്തനതലത്തിലും വിനിയോഗതലത്തിലും കാര്യക്ഷമമായി ഇടപെട്ട് ഇ-ഗവേര്‍ണന്‍സ് സംവിധാനങ്ങളെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇ-ഗവേര്‍ണന്‍സ് പൂര്‍ണ്ണതോതില്‍ ഫലപ്രദമാക്കുന്നതിന് സഹകരണം അനിവാര്യമാണ്. അതുറപ്പിച്ചു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: കേരളത്തെ സമ്പൂര്‍ണ്ണ ഇ-ഗവേര്‍ണന്‍സ് സംസ്ഥാനമായി ഇന്നു പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തിന്റെ കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമിത്. ‘സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക്’ എന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നയം സാങ്കേതികവിദ്യയെ പൊതുസേവന മേഖലയുമായി കൂട്ടിച്ചേര്‍ത്തു നടപ്പാക്കുന്ന ഇ-ഗവേര്‍ണന്‍സിലൂടെ യാഥാര്‍ത്ഥ്യമാവുകയാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി നിലവില്‍ വന്ന ഇ-സേവനം പോര്‍ട്ടല്‍ എന്ന ഏകജാലക സംവിധാനത്തിലൂടെ ഏകദേശം 900 സേവനങ്ങള്‍ ലഭ്യമാക്കുന്നു. മറ്റൊരു ജനകീയ പദ്ധതിയായ ഇ-ഡിസ്ട്രിക്റ്റ് മുഖേന 7.5 കോടിയോളം സര്‍ട്ടിഫിക്കറ്റുകളാണ് ലഭ്യമാക്കിയത്. ഇ-ഗവേര്‍ണിങ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്.…
Read More » -
India
തമിഴ്നാട്ടിലെ ക്ഷീര കർഷകരിൽനിന്ന് പാൽ സംഭരിക്കാനുള്ള തീരുമാനത്തിൽനിന്ന് അമുൽ പിന്മാറാൻ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ കത്ത്
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷീര കർഷകരിൽ നിന്നും പാൽ സംഭരിക്കാനുള്ള തീരുമാനത്തിൽ നിന്ന് അമുൽ പിന്മാറാൻ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻറെ കത്ത്. തമിഴ്‌നാട് സർക്കാരിൻറെ ഉടമസ്ഥതയിലുള്ള സഹകരണ സ്ഥാപനമായ ആവിൻ പാൽ സംഭരിക്കുന്ന മേഖലകളിലേക്കുള്ള അമുലിൻറെ കടന്നുകയറ്റം ക്ഷീരമേഖലക്ക് ഗുണകരമല്ല. സഹകരണസ്ഥാപനങ്ങൾക്കിടയിൽ ഇത് അനാരോഗ്യകരമായ മത്സരത്തിന് കാരണമാകും. ഒരു പാൽ സംഭരണ സഹകരണ സ്ഥാപനത്തിൻറ മേഖലയിൽ മറ്റൊരു സ്ഥാപനം കൈകടത്താതിരിക്കുന്നതാണ് രാജ്യത്തെ കീഴ്വഴക്കം. ശക്തമായ ത്രിതല ക്ഷീര സഹകരണ സംവിധാനം ആവിൻ വഴി തമിഴ്നാട്ടിലുണ്ട്. കർഷകർക്കും ഉപഭോക്താക്കൾക്കും പ്രയോജനപ്രദമായ രീതിയിലാണ് ആവിൻ മുന്നോട്ടുപോകുന്നത്. ഗുജറാത്തിൽ നിന്നുള്ള ക്ഷീര വിപണന ഭീമനായ അമുലിൻറെ വരവ് മേഖലയിലെ സന്തുലനം തകർക്കും. അതിനാൽ അടിയന്തര ഇടപെടൽ വേണമെന്നും സ്റ്റാലിൻ അമിത് ഷായ്ക്ക് അയച്ച കത്തിൽ പറയുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ചില്ലിംഗ് സെൻററും പ്രോസസിംഗ് പ്ലാൻറും മറ്റ് നിരവധി ജില്ലകളിൽ പാൽ സംഭരണ കേന്ദ്രങ്ങളും തുടങ്ങാനാണ് അമുൽ പദ്ധതിയിടുന്നത്.
Read More » -
LIFE
100 വർഷത്തിലേറെ പഴക്കമുള്ള പൂർവ്വിക സ്വത്ത് നവീകരിക്കാൻ മുകേഷ് അംബാനി ചെലവിട്ടത് 5 കോടി! അംബാനിയുടെ തറവാട്ടിൽ കയറാൻ പ്രവേശന ഫീസ് 2 രൂപ
ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമാണ് മുകേഷ് അംബാനിയുടേത്. അംബാനി കുടുംബം ഇപ്പോൾ താമസിക്കുന്നത് ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസതിയായ ആന്റിലയിലാണ്. മുംബൈയിലെ 27 നിലകളുള്ള വാസ്തുവിദ്യാ വിസ്മയമാണ് ആന്റിലയ. എന്നാൽ അംബാനി കുടുംബത്തിന്റെ വേരുകൾ ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ കടൽത്തീര ഗ്രാമമായ ചോർവാഡിലാണ്, അവിടെയാണ് അംബാനി കുടുംബത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പൂർവ്വിക ഭവനം സ്ഥിതി ചെയ്യുന്നത്. 100 വർഷത്തിലേറെ പഴക്കമുള്ള ഈ കുടുംബ സ്വത്ത് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്വന്തമാക്കിയതാണ്. റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകൻ ധീരുഭായ് അംബാനി ജനിച്ചു വളർന്ന വീടാണ് ഇത്. 2 നിലകളുള്ള ഈ മാൻഷൻ 2011 ൽ ഒരു സ്മാരകമാക്കി മാറ്റിയിരുന്നു. രണ്ട് നിലകളുള്ള മാളികയുടെ യഥാർത്ഥ വാസ്തുവിദ്യ നിലനിർത്താനും ധീരുഭായ് അംബാനി താമസിച്ചിരുന്ന പ്രദേശം പുനർനിർമ്മിക്കാനും ശ്രമിച്ചിട്ടുണ്ട്. പിച്ചള-ചെമ്പ് പാത്രങ്ങൾ, തടി ഫർണിച്ചറുകൾ തുടങ്ങി കുടുംബത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന നിരവധി വസ്തുക്കൾ ഇവടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 1.2 ഏക്കർ ഭൂമിയിലാണ് ഈ കെട്ടിടം…
Read More » -
Local
കോട്ടയം ചക്കാമ്പുഴയിലും പരിസപ്രദേശങ്ങളിലും കുറുക്കന്റെ ആക്രമണം; നാല് പേർക്ക് പരുക്ക്
കോട്ടയം: കോട്ടയം ചക്കാമ്പുഴയിലും പരിസ പ്രദേശങ്ങളിലുമായി കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. നടുവിലാ മാക്കൽ ബേബി, നെടുംമ്പള്ളിൽ ജോസ്, തെങ്ങുംപ്പള്ളിൽ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളിൽ ജൂബി എന്നിവരെയാണ് കുറുക്കൻ ആക്രമിച്ചത്. ഇതിൽ നടുവിലാം മാക്കൽ ബേബി എന്നയാളുടെ മുഖത്ത് ഗുരുതരമായ പരിക്കുകളുണ്ട്. ഇദേഹത്തിന്റെ ഒരു വിരൽ ഭാഗികമായി കുറുക്കൻ കടിച്ചെടുത്തു. ഇന്ന് രാവിലെ 6 മണിയോടെയാണ് ആക്രമണം ഉണ്ടായത്. കോട്ടയം രാമപുരം പഞ്ചായത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ബേബിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Read More » -
Business
വമ്പന്മാര്‍ കുതിക്കുന്നു… വിഐ കിതയ്ക്കുന്നു… ജിയോയും എയർടെലും മുന്നിൽ; കണക്കുകള്‍ ഇങ്ങനെ
ദില്ലി: പുതിയ മൊബൈൽ വരിക്കാരുമായി മുന്നോട്ട് കുതിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ. ട്രായിയുടെ റിപ്പോർട്ട് അനുസരിച്ച് മാർച്ചിൽ 30.5 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ ജിയോയ്ക്ക് ലഭിച്ചു. എന്നാൽ വോഡഫോൺ ഇന്ത്യയ്ക്ക് ഈ മാസം നഷ്ടമായിരിക്കുന്നത് 12.12 ലക്ഷം വയർലെസ് ഉപയോക്താക്കളെയാണ്. 10.37 ലക്ഷം മൊബൈൽ വരിക്കാരെയാണ് മാർച്ചിൽ എയർടെല്ലിന് ലഭിച്ചത്. രാജ്യത്തെ ടെലികോം മേഖലയിൽ റിലയൻസ് ജിയോയും എയർടെലുമാണ് മുന്നിൽ നില്ക്കുന്നത്. ജിയോയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 43.02 കോടിയായി ഉയർന്നിട്ടുണ്ട്. ഫെബ്രുവരിയിൽ ഇത് 42.71 കോടി ആയിരുന്നു. മാർച്ച് അവസാനത്തോടെ എയർടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 37.09 കോടിയായി ഉയർന്നു. വിഐയാണ് നിലവിൽ പ്രതിസന്ധി നേരിടുന്നത്. ട്രായിയുടെ ഡേറ്റ അനുസരിച്ച് കഴിഞ്ഞ മാസത്തോടെ 0.86 ശതമാനം പ്രതിമാസ വളർച്ചയുണ്ടായി. ഇതോടെ മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 84.65 കോടിയായി വർധിച്ചു. മാർച്ച് അവസാനത്തോടെ 98.37 ശതമാനത്തിലധികം വിപണി വിഹിതവും സ്വന്തമാക്കിയത് ആദ്യ…
Read More » -
India
കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ടു
ദില്ലി: കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ടു. പഞ്ചാബ് മുഖ്യമന്ത്രിയും ദില്ലിയിലെ മന്ത്രിമാർക്കുമൊപ്പം മുംബൈയിലെത്തിയാണ് കണ്ടത്. കൂടിക്കാഴ്ച്ചയിൽ പ്രതിപക്ഷ ഐക്യവും ചർച്ചയായി. ദില്ലിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാൻ പുതിയ ഓർഡിനൻസിറക്കിയ കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷ പിന്തുണ തേടി വിവിധ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുകയാണ് കെജ്രിവാൾ. കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി നേരത്തെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും അരവിന്ദ് കെജ്രിവാൾ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ സഖ്യ ചർച്ചകളും കൂടിക്കാഴ്ച്ചയിൽ വിഷയമായിരുന്നു. ഓർഡിനൻസ് ഇറക്കിയ കേന്ദ്ര നടപടി വിചിത്രമെന്നായിരുന്നു നിതീഷ് കുമാർ പ്രതികരിച്ചത്. കെജ്രിവാളിനൊപ്പമാണെന്നും നിതീഷ് കുമാർ പറഞ്ഞു. ബിജെപി ഇതര സർക്കാറുകളെ കേന്ദ്രം ഉപദ്രവിക്കുന്നുവെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും പ്രതികരിച്ചു. ബിജെപി ഇനി എന്തൊക്കെ ചെയ്താലും ദില്ലിയിൽ അധികാരത്തിൽ വരില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിൽ രാജ്യസഭ കടന്നില്ലെങ്കിൽ 2024 ൽ ബിജെപി…
Read More »