IndiaNEWS

17 രൂപ മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടില്‍ ഒറ്റ രാത്രികൊണ്ട് എത്തിയത് 10 കോടി; സ്രോതസ്സ് കാണിക്കാൻ നോട്ടീസ്

17 രൂപ മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടില്‍ ഒറ്റ രാത്രികൊണ്ട് എത്തിയത് 10 കോടി. പശ്ചിമ ബംഗാളിലെ വാസുദേവ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളിയായ മുഹമ്മദ് നസിറുല്ല മണ്ഡലിന്‍റെ ബാങ്ക് അക്കൗണ്ടിലാണ് അപ്രതീക്ഷിതമായി കോടികള്‍ എത്തിയത്. ഒറ്റ രാത്രികൊണ്ട് കോടീശ്വരനായെങ്കിലും പണത്തിന്‍റെ സ്രോതസ് കാണിക്കാൻ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ നിന്നുള്‍പ്പെടെ നോട്ടീസ് ലഭിച്ചതോടെ ഉറക്കം നഷ്‌ടപ്പെട്ട അവസ്ഥയിലാണ് നസിറുല്ല മണ്ഡല്‍.

 

ദേഗംഗയിലെ ചൗരാഷി പഞ്ചായത്തിലെ വാസുദേവ്പൂര്‍ ഗ്രാമത്തിലെ താമസക്കാരനാണ് 26 കാരനായ മുഹമ്മദ് നസിറുല്ല മണ്ഡല്‍. മാതാപിതാക്കളെ കൂടാതെ ഭാര്യയും മകനും മകളും അടങ്ങുന്നതാണ് കുടുംബം. നസിറുല്ലയുടെ തുശ്ചമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായ ഇയാളുടെ അക്കൗണ്ടില്‍ കോടികള്‍ എത്തിയത്.

 

ആയിരം രൂപ പോലും ഇതുവരെ അക്കൗണ്ടില്‍ നിക്ഷേപിക്കാൻ സാധിച്ചിട്ടില്ലാത്ത നസിറുല്ലയുടെ ബാങ്ക് അക്കൗണ്ടിലാണ് 10 കോടി എത്തിയത് സംഭവമെന്തായാലും മെയ്‌ 30നകം പണമിടപാട് സംബന്ധിച്ച്‌ ആവശ്യമായ രേഖകളുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നസിറുല്ലയ്ക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: