KeralaNEWS

തിരുവനന്തപുരം നഗരത്തിൽ പട്ടാപകൽ വയോധികയ്ക്കു നേരെ പീഡനശ്രമം

തിരുവനന്തപുരം: വയോധികയ്ക്ക് നേരെ പട്ടാപ്പകല്‍ ആക്രമണം. ശ്രീകാര്യം ഗാന്ധിപുരം റോഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

മകളുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന അറുപത്തെട്ടുകാരിയെ നടുറോഡില്‍ വച്ച്‌ പ്രതി കടന്നു പിടിക്കുകയായിരുന്നു. കഴുത്തില്‍ ചുറ്റിപ്പിടിച്ചതോടെ വയോധിക കുതറി മാറാൻ ശ്രമിച്ചെങ്കിലും സമീപത്തെ ഇടവഴിയില്‍ ഇവരെ തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നിലവിളിച്ചതോടെ വഴിയാത്രക്കാരും സമീപവാസികളും ഓടിയെത്തി പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതി വയോധികയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

Back to top button
error: