LocalNEWS

മേരി ലൈഫ് മേരാ സ്വച്ഛ് ഷഹർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0യുടെ ഭാഗമായ മേരി ലൈഫ് മേരാ സ്വച്ഛ് ഷഹർ ക്യാമ്പയിനിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ടയിൽ നടന്നു. ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി പുനരുപയോഗ സാധനങ്ങളുടെ സംവരണ കേന്ദ്രം ആർ. ആർ. ആർ. (റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ) സെന്റർ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ തുടങ്ങി.

പുനരുപയോഗ സാധ്യതയുള്ള ഇലക്ട്രോണിക്‌സ് – ഇലക്ട്രിക്കൽ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, സ്‌കൂൾ ബാഗുകൾ, പഠനോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ നഗരസഭയുടെ നേതൃത്വത്തിൽ ശേഖരിക്കും. ഇത്തരത്തിൽ ലഭിക്കുന്ന സാധനങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായി നൽകുന്നു. ഇതു വഴി മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും പുനരുപയോഗ സാധ്യത വർദ്ധിപ്പിക്കുന്നതിനും സാധിക്കും. ചടങ്ങിൽ ജൈവമാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദർശനവും നടന്നു.

ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. സഹ്ല ഫിർദൗസ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാംഗം അനസ് പാറയിൽ, നഗരസഭാജീവനക്കാർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്‌സൺ അൻഷാദ് ഇസ്മായിൽ, കൈക്കോ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: