CareersTRENDING

പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകളിൽ, പ്രൊമോട്ടർ നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവാണ് കുറഞ്ഞ വിദ്യാഭ്യാസയോഗ്യത. പ്രായപരിധി 18-30 വയസ് സേവന കാലയളവ് ഒരു വർഷം.

നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 5. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകൾ, ജില്ലാപട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടാം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: