Month: May 2023

  • Movie

    ഷാജി കൈലാസിന്റെ മകൻ ജഗൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സിജു വിൽസൺ പൊലീസ് ഓഫീസറാകുന്നു

       വാഴൂർ ജോസ് പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു. എം.പി.എം പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്ന് നിർമ്മിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ചിത്രത്തിലൂടെയാണ് ജഗൻ ഷാജി കൈലാസിന്റെ അരങ്ങേറ്റം. യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജു വിൽസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡിൽ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട് സർവ്വീസിൽ പുതുതായി ചുമതലയേറ്റ എസ്.ഐ. ബിനു ലാൽ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോ​ഗമിക്കുന്നത്. സഞ്ജീവ് എസ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. ഗോപി സുന്ദറിന്റേതാണു സംഗീതം. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്- ക്രിസ്റ്റി സെബാസ്റ്റ്യൻ. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് . പ്രൊജക്റ്റ് ഡിസൈനേഴ്സ്- ആൻസിൽ ജലീൽ – വിശ്വനാഥ്.ഐ: ജൂൺ രണ്ടിന് ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും…

    Read More »
  • India

    പഴയ വിദ്വേഷ പ്രസംഗങ്ങൾ കുത്തിപ്പൊക്കി കോൺഗ്രസ്; കർണാടകയിൽ ബിജെപി നേതാക്കൾക്കെതിരെ കൂട്ടനടപടി

    ബംഗളൂരു:അധികാരത്തിലേറിയതോടെ പഴയ വിദ്വേഷ പ്രസംഗങ്ങൾ കുത്തിപ്പൊക്കി കേസെടുത്ത് കോൺഗ്രസ്. വിദ്വേഷ വിഡിയോ-ശബ്ദ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് ഹിന്ദു ജനജാഗ്രതി നേതാവ് ചന്ദ്രു മൊഗര്‍, ടിപ്പുവിനെ പോലെ സിദ്ധരാമയ്യയെയും തീര്‍ക്കണമെന്ന പ്രസ്താവനയില്‍ ബി.ജെ.പി എം.എല്‍.എയും മുൻ മന്ത്രിയുമായ ഡോ. അശ്വത് നാരായണ്‍, സിദ്ധരാമയ്യയുടെ കാലത്ത് 24 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടെന്ന പ്രസ്താവനയില്‍ ബി.ജെ.പി എം.എല്‍.എ ഹരീഷ് പൂഞ്ജ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ദക്ഷിണ കന്നട ബെല്‍ത്തങ്ങാടിയില്‍ എം.എല്‍.എ ഹരീഷ് നടത്തിയ പ്രസ്താവനയിലും കേസെടുത്തു. സംസ്ഥാനത്ത് മതവിദ്വേഷ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലപാട്. ബി.ജെ.പി നേതാക്കള്‍ക്ക് തലച്ചോറും നാവുമായുള്ള ബന്ധം നഷ്ടമായിരിക്കുകയാണെന്നും എന്നാല്‍, പറഞ്ഞതില്‍നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി.

    Read More »
  • Kerala

    ജൂണ്‍ 14 വരെ ആധാർ കാർഡ് സൗജന്യമായി പുതുക്കാം

    തിരുവനന്തപുരം: ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാൻ അവസരം. 10 വര്‍ഷങ്ങള്‍ക്കു മുമ്ബ് എടുത്ത ആധാര്‍ കാര്‍ഡുകളില്‍ ഇതുവരെ യാതൊരു പുതുക്കലും നടത്തിയിട്ടില്ലെങ്കില്‍ അവ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.  ‍ തിരിച്ചറിയൽ, മേല്‍വിലാസ രേഖകള്‍ ഓണ്‍ലൈൻ വഴി ജൂണ്‍ 14 വരെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം.ഇതിനായി https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യാം. ഡോക്യുമെന്റ് അപ്ഡേറ്റ് ഓപ്ഷൻ വഴി സേവനം ഉപയോഗപ്പെടുത്താം. മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.

    Read More »
  • സ്കൂളുകൾ തുറക്കാറായി;രക്ഷിതാക്കൾക്കായി എംവിഡി അവതരിപ്പിക്കുന്നു-വിദ്യാ വാഹൻ ആപ്പ്

    *GPS സംവിധാനം ഉപയോഗിച്ച് തൻ്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിൻ്റെ വിവരങ്ങൾ അറിയുന്നതിനാണ് ഈ ആപ്.* 1. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം. ഡൗൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു. 2. റജിസ്റ്റർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച്  വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം. 3. മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്. 4. ഒരു രക്ഷിതാവിന്  ഒന്നിലധികം വാഹനവുമായി തൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും. 5. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം. 6. locate ചെയ്യേണ്ട വാഹനത്തിൻ്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തൻ്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം. 7. വാഹനം ഓടുകയാണോ എന്നും,…

    Read More »
  • Social Media

    അകമ്പടി വാഹനങ്ങളില്ല, സുരക്ഷാ സേനയില്ല, റോഡ് തടയലോയില്ലാ… റോഡിലൂടെ സാധാരണ വ്യക്തികളെപ്പോലെ നടക്കുന്ന യുഎഇ രാഷ്‍ട്രത്തലവന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

    അബുദാബി: വൻസുരക്ഷാ സന്നാഹങ്ങളോ റോഡ് തടയലോ ഇല്ലാതെ റോഡിലൂടെ സാധാരണ വ്യക്തികളെപ്പോലെ നടക്കുന്ന യുഎഇ രാഷ്‍ട്രത്തലവന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ജനങ്ങളുമായി എപ്പോഴും അടുത്ത ബന്ധം പുലർത്തുകയും അവരുമായി അടുത്തിടപഴകുകയും ചെയ്യുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ രാജ്യത്ത് പല പൊതുസ്ഥലങ്ങളിലും സുരക്ഷാ സേനയുടെ അകമ്പടിയൊന്നുമില്ലാതെ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ഹസ്സൻ സജ്‍വാനി എന്നയാളാണ് യുഎഇയിലെ ഒരു റോഡരികിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പകർത്തി ട്വീറ്റ് ചെയ്‍തത്. സുരക്ഷാ സൈനികരില്ല, പ്രോട്ടോകോളില്ല, റോഡ് തടയലില്ല… യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് മറ്റ് ഏതൊരാളെയും പോലെ റോഡിലൂടെ നടക്കുന്നു. ഇത്രയും സുരക്ഷിതമാണ് യുഎഇ. ഇത്രയും ലാളിത്യമുള്ളവനാണ് എന്റെ പ്രസിഡന്റ്…. അദ്ദേഹം വീഡിയോ പങ്കുവെച്ചതിനൊപ്പം കുറിച്ചു. നിരവധിപ്പേരാണ് കുറഞ്ഞ സമയത്തിനുള്ളിൽ ഈ വീഡിയോ പങ്കുവെയ്ക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്‍തത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ…

    Read More »
  • Crime

    തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടിയിൽ തള്ളി; യുവതിയടക്കം രണ്ട് പേർ പിടിയിൽ

    മലപ്പുറം: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടിയിൽ തള്ളി. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിക്കാണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു പ്രായം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ ചെന്നൈയിൽ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ ചെന്നൈയിലാണ് ഉള്ളത്. സിദ്ധിഖിനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. കാണാതായ സിദ്ധിഖിന്റെ എടിഎമ്മും നഷ്ടമായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. അട്ടപ്പാടിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. നാളെ മലപ്പുറം എസ്പി മൃതദേഹം വെട്ടിമുറിച്ചു ഉപേക്ഷിച്ച സ്ഥലത്തെത്തും. മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. പ്രതിയായ ഷിബിലിന് 22 വയസാണ് പ്രായം. ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയ്ക്ക് 18 വയസാണ് പ്രായം. ഇരുവരും ഇന്നലെ മുതൽ ഒളിവിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നൽകിയ…

    Read More »
  • Crime

    ഇൻസ്റ്റഗ്രാമിലൂടെ സെക്സ് ചാറ്റ് നടത്തി ശരണ്യയയും കൂട്ടുകാരും യുവാവിനെ ഹണിട്രാപ്പിൽ കുരുക്കിയത് മുൻകൂട്ടി ആസൂത്രണം ചെയ്ത പ്ലാൻ പ്രകാരം

    കൊച്ചി: ഇൻസ്റ്റഗ്രാമിലൂടെ സെക്സ് ചാറ്റ് നടത്തി ഇടുക്കി സ്വദേശിയെ ശരണ്യയയും കൂട്ടുകാരും ഹണിട്രാപ്പിൽ കുരുക്കിയത് നേരത്തെ തയ്യാറാക്കിയ പ്ലാൻ പ്രകാരമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ഇൻസ്റ്റഗ്രാം വഴി ഇടുക്കി സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചുങ്കം ഫറോക്ക്‌ സ്വദേശി ശരണ്യ, മലപ്പുറം ചെറുവായൂർ സ്വദേശി അർജുൻ എന്നിവരാണ് കൊച്ചി സൗത്ത് പൊലീസിൻറെ പിടിയിലായത്. യുവാവിനെ മുൻകൂട്ടി ആസൂത്രണം ചെയ്ത കെണിയിലേക്ക് പ്രതികൾ വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പലതവണ പണം തട്ടിയെടുത്തിട്ടും സെക്സ് ചാറ്റ് സ്ക്രീൻ ഷോട്ടുകൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ കൊച്ചിയിലേക്ക് ശരണ്യയും കൂട്ടുകാരനും വിളിച്ച് വരുത്തുകയായിരുന്നു. ചാറ്റിങ്ങിലൂടെ ബന്ധം സ്ഥാപിച്ച് നേരിൽ വിളിച്ച് വരുത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ തട്ടിപ്പ് രീതിയെന്ന് പെലീസ് അറിയിച്ചു. ഇടുക്കി സ്വദേശിയായ പരാതിക്കാരൻറെ ഇൻസ്റ്റ ഐഡിയിലേക്ക് ആദ്യം ശരണ്യയുടെ ഐഡിയിൽ നിന്ന് റിക്വസ്റ്റ് എത്തി. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും ബന്ധം…

    Read More »
  • Local

    കോട്ടയം കളക്ട്രേറ്റിൽ എമർജൻസി ഫയർ എക്സിറ്റ് ഉദ്ഘാടനം ചെയ്തു

    കോട്ടയം: സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി കോട്ടയം കളക്ട്രേറ്റിൽ എമർജൻസി ഫയർ എക്സിറ്റ് സംവിധാനമൊരുക്കി. കളക്ട്രേറ്റിൽ പുതുതായി നിർമ്മിച്ച ഫയർ എക്സിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദുവിന്റെ സാനിദ്ധ്യത്തിൽ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ നിർവഹിച്ചു. കളക്ട്രേറ്റിലെ ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ ഭാഗമായി നടത്തിയ ഫയർ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് എമർജൻസി ഫയർ എക്സിറ്റ് പണിതത്. ഫെഡറൽ ബാങ്ക് സി.എസ്. ആർ. ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് വിപഞ്ചിക കോൺഫറൻസ് ഹാളിനടുത്ത് ഫയർ എക്സിറ്റ് നിർമ്മിച്ചത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. എ.ഡി.എം: റെജി പി ജോസഫ്, ജില്ലാ ഫിനാൻസ് ഓഫീസർ എസ്. ആർ അനിൽകുമാർ, ഹുസൂർ ശിരസ്തദാർ എൻ.എസ് സുരേഷ് കുമാർ , ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരായ ബിനോയ് അഗസ്റ്റിൻ, പി.എൻ . അശോക് കുമാർ, മിനിമോൾ ലിസ് തോമസ്, രക്ഷിത് പ്രഭു, സച്ചിൻ ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.    

    Read More »
  • Careers

    കോട്ടയത്ത് വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അവസരം

    കോട്ടയം: ജില്ലയിൽ നിലവിൽ ഒഴിവുള്ള ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികളെ ക്ഷണിക്കുന്നു. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം മേയ് 27ന് രാവിലെ കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0481-2563726.

    Read More »
  • Careers

    തൊഴിൽരഹിതരായ യുവതി യുവാക്കൾക്കു ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ സൗജന്യ തൊഴിൽ പരിശീലനം

    കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽരഹിതരായ 18 വയസിനും 45 വയസിനും ഇടയിൽ പ്രായം ഉള്ള യുവതി യുവാക്കൾക്കു ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി, വിമൻസ് ടൈലറിങ് എന്നീ കോഴ്‌സിലേക് സൗജന്യമായി പരിശീലനം നൽകുന്നു. ജൂൺ രണ്ടിന് കോഴ്‌സ് ആരംഭിക്കും. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. താൽപര്യമുള്ളവർ ജൂൺ ഒന്നിനു മുമ്പ് രജിസ്റ്റർ ചെയ്യാൻ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണം: 0481-2303307, 2303306.

    Read More »
Back to top button
error: