ഓടുന്ന ട്രെയിനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ തങ്ങളുടെ ലഗേജ് മോഷ്ടിക്കപ്പെട്ടാൽ നഷ്ടപരിഹാരം ക്ലെയിം ചെയ്യാനാകും. ഇത് ക്ലെയിം ചെയ്യാനായി യാത്രക്കാർ പാലിക്കേണ്ട പ്രത്യേക നടപടിക്രമങ്ങളുണ്ട്. നിയമം അനുസരിച്ച് കാണാതായ ലഗേജിന്റെ മൂല്യം കണക്കാക്കിയ ശേഷം നിങ്ങളുടെ മോഷണം പോയ ലഗേജിന് ഇന്ത്യൻ റെയിൽവേ പണം നൽകും.
ട്രെയിനുകളിൽ ലഗേജ് മോഷണം പോയാൽ യാത്രക്കാരന് ടി ടിയെയോ കോച്ച് അറ്റൻഡന്റുമാരെയോ ഗാർഡുമാരെയോ ജി ആർ പി എസ്കോർട്ടുകളെയോ സമീപിക്കാം. പരാതി നൽകാനായി ലഭിക്കുന്ന FIR ഫോമുകൾ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതായി വരും.പരാതി നൽകാൻ യാത്രക്കാരന് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സ്ഥിതി ചെയ്യുന്ന ആർപിഎഫ് അസിസ്റ്റൻസ് പോസ്റ്റുകളും സന്ദർശിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്: https://wr.indianrailways. gov.in/ – സന്ദർശിക്കുക
ശ്രദ്ധിക്കുക:
* ട്രെയിനുകൾ മതിയായ കാരണങ്ങളില്ലാതെ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണം.
* ഓടുന്ന ട്രെയിനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ തങ്ങളുടെ ലഗേജ് മോഷ്ടിക്കപ്പെട്ടാൽ നഷ്ടപരിഹാരം ക്ലെയിം ചെയ്യാനാകും.
* ട്രെയിൻ യാത്രയിൽ അടിസ്ഥാന സൗകര്യം ലഭിച്ചില്ലെങ്കിലും ക്ലെയിം ചെയ്യാനാകും.