Month: May 2023
-
Kerala
ഒഡെപെക്ക് മുഖേന യു.എ.ഇ.യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്മെന്റ്; ഇന്റർവ്യൂ ജൂൺ നാലിന് തിരുവനന്തപുരത്ത്
ഒഡെപെക്ക് മുഖേന യു.എ.ഇ.യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. സ്ട്രക്ച്ചറല്‍ സ്റ്റീല്‍ എസ്റ്റിമേഷൻ & ഡിസൈൻ എൻജിനിയര്‍, സ്ട്രക്ച്ചറല്‍ സ്റ്റീല്‍ ഫാബ്രിക്കേറ്റര്‍, സ്ട്രക്ച്ചറല്‍ സ്റ്റീല്‍ ടെക്കല ഡീറ്റേലര്‍, സെയില്‍സ് മാനേജര്‍/ എൻജിനിയര്‍, ഇലക്‌ട്രോ മെക്കാനിക് ടെക്‌നീഷ്യൻ, എയര്‍ലസ്സ് പെയിന്റര്‍, എയര്‍ പെയിന്റര്‍, സ്റ്റീല്‍ മെറ്റല്‍ ഫാബ്രിക്കേറ്റര്‍, മിഗ് വെല്‍ഡര്‍, ഫിറ്റര്‍, എയര്‍ലസ് ആട്ടോ പെയിന്റര്‍, ഡെന്റര്‍, ഹൈഡ്രോളിക് മെക്കാനിക്ക്, എന്നീ തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ നേരിട്ടാണ് റിക്രൂട്ട് ചെയ്യുന്നത്. ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയവും 35 വയസില്‍ താഴെയുള്ള പ്രായവുമുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ടവറിലെ 5-ാം നിലയിലുള്ള ഒഡെപെക് ഓഫീസില്‍ ജൂണ്‍ നാലിന് രാവിലെ 9.30 ന് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in. ഫോണ്‍: 047-2329440/41/42/43/45.
Read More » -
NEWS
എട്ട് വയസുകാരൻ കൊലപ്പെടുത്തിയത് സ്വന്തം സഹോദരിയടക്കം മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ; ഗ്രാമം ഭീതിയിൽ
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലറെന്ന പേരില്‍ അറിയപ്പെടുന്നത് ഇന്ത്യക്കാരനായ ഒരു എട്ട് വയസുകാരനാണ്.ബിഹാറിലെ മുഷഹര്‍ സ്വദേശിയായ എട്ട് വയസ് മാത്രം പ്രായമുള്ള അമര്‍ജീത് സദ. സ്വന്തം സഹോദരിയെ അടക്കം മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെയാണ് അമർജീത് അതിക്രൂരമായി കൊലപ്പെടുത്തിയത്. കടുത്ത ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലമായിരുന്നു ചെറുപ്രായത്തിലേ അമര്‍ജീതിന്‍റെ മനസിനെ താളം തെറ്റിച്ചത്. നിത്യച്ചെലവുകള്‍ക്ക് പണം കണ്ടെത്താനാവാതെ കഷ്ടപ്പെടുന്നതിനിടയിലാണ് അമര്‍ജീത് പിറക്കുന്നത്.അമര്‍ജീതിന് ഏഴ് വയസ് പ്രായമുള്ളപ്പോള്‍ കുടുംബത്തില്‍ ഒരു കുഞ്ഞ് കൂടി പിറന്നു.അനിയത്തിയുടെ വരവോടെ ലഭിച്ചിരുന്ന അല്‍പ ശ്രദ്ധ പോലും അമര്‍ജീതിനോട് കാണിക്കാന്‍ പറ്റാത്ത ദുരിതത്തിലായി അവന്‍റെ കുടുംബം. ഇതിനിടയിലാണ് അമര്‍ജിതിനെയും കുടുംബത്തേയും സന്ദര്‍ശിക്കാനായി ബന്ധുവായ സ്ത്രീ കുഞ്ഞിനേയും കൂട്ടി എത്തുന്നത്.തൊഴില്‍ തേടി പോകുന്നതിനിടയിൽ കുഞ്ഞിനെ സുരക്ഷിതമായി ഏല്‍പ്പിച്ച് പോകാനായി അവര്‍ കണ്ടെത്തിയ ഇടം അമര്‍ജീതിന്‍റെ കുടുംബമായിരുന്നു. ഗ്രാമത്തിലെ പ്രാദേശിക ചന്തയിലെ ജോലിക്കിടയില്‍ ഒരു കുട്ടിയെ കൂടി നോക്കുകയെന്നത് അമര്‍ജീതിന്‍റെ അമ്മയ്ക്ക് സാധിക്കുമായിരുന്നില്ല.അതിനാൽ ആ ഉത്തരവാദിത്തം അവര്‍ എട്ടു വയസുകാരനെ ഏല്‍പ്പിക്കുകയായിരുന്നു. സ്വന്തം…
Read More » -
NEWS
അഞ്ചാമത് ‘റെഡ് ടീം’ സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയില്‍
കൊച്ചി:റെഡ് ടീം ഹാക്കേഴ്‌സ് അക്കാദമി സംഘടപ്പിക്കുന്ന അഞ്ചാമത് സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയില്‍ നടക്കും. മെയ് 27ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലാണ് സമ്മിറ്റിന് വേദിയാകുക. സൈബര്‍ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന സമ്മിറ്റ് ഉദ്ഘാടന സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായിരിക്കും. സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ് ദിനേഷ് ബറേജ, ഇസി കൗണ്‍സില്‍ സീനിയര്‍ ഡയറക്ടര്‍ പൂജ ജോഷി, അമൃത വിശ്വ വിദ്യാപീഠം അസിസ്റ്റന്റ് പ്രൊഫസര്‍ വിപിന്‍ പവിത്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് റെഡ് ടീം ഹാക്കേഴ്‌സ് അക്കാദമി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Read More » -
India
ജി20 ഉച്ചകോടി; ഡൽഹിയുടെ വടക്കുകിഴക്കൻ ജില്ലകളില്‍ നിരോധനാജ്ഞ
ന്യൂഡൽഹി:ജി20 ഉച്ചകോടി നടക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയുടെ വടക്കുകിഴക്കൻ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.വടക്കുകിഴക്കന്‍ ജില്ല പൊലീസ് ഡെപ്യൂട്ടി കമ്മീഷണറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍, മാര്‍ച്ചുകള്‍, റോഡുകള്‍, വഴികള്‍ തടയല്‍, ഏതെങ്കിലും തരത്തിലുള്ള ഘോഷയാത്ര, പ്രക്ഷോഭം, റാലി, പൊതുയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്ന വ്യക്തിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 പ്രകാരം ശിക്ഷ ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. ജില്ലകളില്‍ വലിയ ഒത്തുചേരലുകള്‍ നിയന്ത്രിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read More » -
India
കോവിഡിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചത് കേരളവും തമിഴ്‌നാടും തെലുങ്കാനയും
ന്യൂഡൽഹി:2020-21 വര്‍ഷങ്ങളില്‍ കോവിഡിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങളില്‍ കേരളവും തമിഴ്‌നാടും തെലുങ്കാനയും മുന്നിലെന്ന് നീതി ആയോഗിന്റെ വാര്‍ഷിക സൂചികാ റിപ്പോര്‍ട്ട്. രാജ്യത്ത് ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നില്‍.കേരളമാണ് ഒന്നാം സ്ഥാനത്ത്.പിന്നാലെ തമിഴ്നാടും തെലങ്കാനയുമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ലോക ബാങ്കിന്റെയും സഹകരണത്തോടെയാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Read More » -
Kerala
കോഴിക്കോട് നഗരത്തിൽ ഇരുനില കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വൻ ദുരന്തം
കോഴിക്കോട്: ചെറൂട്ടി റോഡില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു.ശക്തമായ മഴയില്‍ പുലര്‍ച്ചെ നാലോടൊണ് കെട്ടിടം തകര്‍ന്നുവീണത്. ജനത്തിരക്കുമുള്ള ഭാഗമാണെങ്കിലും അപകടം നടന്നത് പുലര്‍ച്ചെ ആയതിനാല്‍ ഒഴിവായത് വലിയ ദുരന്തമാണ്. മുകള്‍ഭാഗത്തെ വലിയ കോണ്‍ക്രീറ്റ് ഭീമുകള്‍ ഉള്‍പ്പെടെ കെട്ടിടാവശിഷ്ടങ്ങള്‍ റോഡിന് സമീപത്തേക്ക് വീണിട്ടുണ്ട്. കെട്ടിടം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് 40 വര്‍ഷത്തോളമായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Read More » -
India
മുസ്ലീം യുവതിയ്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച ഹിന്ദു യുവാവിനെ തല്ലിച്ചതച്ചു
ബംഗളൂരു:മുസ്ലീം യുവതിയ്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച ഹിന്ദു യുവാവിനെ ഒരു സംഘം ക്രൂരമായി തല്ലിച്ചതച്ചു.കർണാടകയിലെ ചിക്കബെല്ലാപൂരിലാണ് സംഭവം. ചിക്കബെല്ലാപൂരിലെ ഗോപിക ചാറ്റ്‌സ് എന്ന കടയിലിരുന്ന് ഇരുവരും ഭക്ഷണം കഴിച്ചുകൊണ്ട് ഇരിക്കവയേയാണ് ആക്രമണം.യുവതിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഹിന്ദുത്വ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Read More » -
India
കോടികള്‍ വിലവരുന്ന ലഹരിമരുന്ന് തന്ത്രപരമായി കൊച്ചി ആഴക്കടലിൽ എത്തിച്ച് പിടികൂടിയത് എന്‍ബിസി-നേവി ഉദ്യോഗസ്ഥർ
കൊച്ചി: കോടികൾ വിലമതിക്കുന്ന ലഹരിമരുന്നുമായി കപ്പൽ പാക്കിസ്ഥാനിൽ നിന്നും പുറപ്പെട്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തന്ത്രപരമായി കൊച്ചിയിലെത്തിച്ച് നേവിയുടെ സഹായത്തോടെ പിടികൂടുകയായിരുന്നെന്ന് മുതിർന്ന എൻസിബി ഉദ്യോഗസ്ഥൻ. കൊച്ചി ആഴക്കടലില്‍ നിന്നു കോടികള്‍ വിലവരുന്ന ലഹരിമരുന്നാണ് എന്‍ബിസി-നേവി സംയുക്ത പരിശോധനയില്‍ കഴിഞ്ഞ മേയ് 13ന് പിടികൂടിയത്.ഇന്ത്യ, ആഫ്രിക്ക, ഇന്തോനേഷ്യ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ.ഇറാൻ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ തുറമുഖ പട്ടണമായ ജിവാനിയില്‍ നിന്നാണ് കപ്പൽ യാത്ര തിരിച്ചത്. മയക്കുമരുന്ന് കടത്ത് ശ്രമങ്ങള്‍ എൻസിബി നേരത്തെ തകര്‍ത്തിട്ടുണ്ടെങ്കിലും, ഇന്ത്യൻ ഏജൻസി ഒരു മദര്‍ഷിപ്പ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുന്നത് ഇതാദ്യമാണ്. ‘ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ’ ഭാഗമായിരുന്നു ഈ പിടിച്ചെടുക്കല്‍. 2022 ജനുവരിയില്‍ എൻസിബി ആരംഭിച്ച ഈ ഓപ്പറേഷൻ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉത്ഭവിക്കുന്ന ലഹരിമരുന്നിന്റെ കടലിലൂടെയുള്ള കടത്ത് തടയുക എന്നതാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തെക്കൻ റൂട്ടിലൂടെയുള്ള കടല്‍ കടത്തുമായി ബന്ധപ്പെട്ട് എൻസിബി നടത്തുന്ന മൂന്നാമത്തെ വലിയ ഓപ്പറേഷനാണിത്. മദര്‍ഷിപ്പിനെക്കുറിച്ച് ബ്യൂറോയ്ക്ക് ലഭിച്ച വ്യക്തമായ…
Read More » -
Kerala
ഇന്ത്യയിലെ മികച്ച പത്തു വേനല്‍ക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ വാഗമണ്ണും
ഇന്ത്യയിലെ മികച്ച പത്തു വേനല്‍ക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ വാഗമണ്ണും. ട്രാവല്‍ ലെഷര്‍ മാസിക പ്രസ്ഥീകരിച്ച ഇന്ത്യയിലെ മികച്ച പത്തു വേനല്‍ക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളത്തിന്റെ സ്വന്തം വാഗമണ്ണും ഇടം നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് വാഗമണ്‍ മാത്രമാണ് ഈ പട്ടികയില്‍ ഇടം പിടിച്ചത്.കേരളത്തിന്റെ തനത് വശ്യചാരുതയും ഹരിതാഭവും വിളിച്ചോതുന്നതില്‍ മുൻപന്തിയിലായ വാഗമണ്‍ വിനോദസഞ്ചാരത്തിനു പേര് കേട്ട കേരളത്തിലെ തന്നെ, മികച്ച പ്രകൃതി വൈഭവം കൊണ്ടും സാഹസിക വിനോദങ്ങള്‍ കൊണ്ടും സഞ്ചാരികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. പുൽമേടുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന വാഗമണ്‍ കേരളത്തിലെ ഇടുക്കി കോട്ടയം ജില്ലകളില്‍ വ്യാപിച്ചു നില്‍ക്കുന്ന പ്രദേശം ആണ്.സമുദ്രനിരപ്പില്‍ നിന്നും 1200 മീറ്റര്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മൊട്ടക്കുന്നുകളാലും മഞ്ഞ് മൂടി നില്‍ക്കുന്ന പൈൻ കാടുകളാലും തടാകങ്ങളാലുമൊക്കെ പ്രസിദ്ധമാണ്. മര്‍മല വെള്ളച്ചാട്ടം, പേട്ടുമല പള്ളി, ബറൻ ഹില്‍സ്, മുരുകൻ മല, തങ്ങള്‍ പാറ, മുണ്ടക്കയം ഘട്ട് ഒക്കെ നിറഞ്ഞ വശ്യചാരുതയാര്‍ന്ന പ്രദേശം കൂടിയാണ് …
Read More » -
NEWS
വിസ അപേക്ഷ കൂടുതല്‍ ലളിതമാക്കി ഒമാൻ; വ്യക്തികൾക്കും ഇനി സ്വയം അപേക്ഷിക്കാം
മസ്കറ്റ്: വിസ അപേക്ഷ കൂടുതല്‍ ലളിതമാക്കി ഒമാൻ ആരോഗ്യമന്ത്രാലയം. വ്യക്തികള്‍ക്കും കമ്ബനികള്‍ക്കും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇനി സ്വയം അപേക്ഷിക്കാം. റസിഡൻസി കാര്‍ഡ് എടുക്കല്‍, പുതുക്കല്‍, വിസ എന്നിവക്കുള്ള മെഡിക്കല്‍ നടപടികള്‍ വേഗത്തിലാക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. വിസ മെഡിക്കല്‍ ഓണ്‍ലൈനായി അപേക്ഷിക്കാൻ റസിഡന്റ് കാര്‍ഡുമായി ലിങ്ക് ചെയ്ത ആക്റ്റിവേറ്റായ മൊബൈല്‍ നമ്ബര്‍ ഉണ്ടായിരിക്കണം. ഇതിലേക്കായിരിക്കും ഒ.ടി.പി ലഭ്യമാകുക. വെബ്‌സൈറ്റില്‍ വഴി ലോഗിൻ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ ഫീസും മറ്റും അടക്കാവുന്നതാണ്.
Read More »