IndiaNEWS

ജി20 ഉച്ചകോടി; ഡൽഹിയുടെ വടക്കുകിഴക്കൻ‍ ജില്ലകളില്‍ നിരോധനാജ്ഞ

ന്യൂഡൽഹി:ജി20 ഉച്ചകോടി നടക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയുടെ വടക്കുകിഴക്കൻ‍ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.വടക്കുകിഴക്കന്‍ ജില്ല പൊലീസ് ഡെപ്യൂട്ടി കമ്മീഷണറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍, മാര്‍ച്ചുകള്‍, റോഡുകള്‍, വഴികള്‍ തടയല്‍, ഏതെങ്കിലും തരത്തിലുള്ള ഘോഷയാത്ര, പ്രക്ഷോഭം, റാലി, പൊതുയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്ന വ്യക്തിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 പ്രകാരം ശിക്ഷ ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.

 

Signature-ad

ജില്ലകളില്‍ വലിയ ഒത്തുചേരലുകള്‍ നിയന്ത്രിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: