KeralaNEWS

ഇന്ത്യയിലെ മികച്ച പത്തു വേനല്‍ക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ വാഗമണ്ണും

ന്ത്യയിലെ മികച്ച പത്തു വേനല്‍ക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ വാഗമണ്ണും.

ട്രാവല്‍ ലെഷര്‍ മാസിക പ്രസ്ഥീകരിച്ച ഇന്ത്യയിലെ മികച്ച പത്തു വേനല്‍ക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളത്തിന്റെ സ്വന്തം വാഗമണ്ണും ഇടം നേടിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് വാഗമണ്‍ മാത്രമാണ് ഈ പട്ടികയില്‍ ഇടം പിടിച്ചത്.കേരളത്തിന്റെ തനത് വശ്യചാരുതയും ഹരിതാഭവും വിളിച്ചോതുന്നതില്‍ മുൻപന്തിയിലായ വാഗമണ്‍ വിനോദസഞ്ചാരത്തിനു പേര് കേട്ട കേരളത്തിലെ തന്നെ, മികച്ച പ്രകൃതി വൈഭവം കൊണ്ടും സാഹസിക വിനോദങ്ങള്‍ കൊണ്ടും സഞ്ചാരികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട സ്ഥലമാണ്.
പുൽമേടുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന വാഗമണ്‍ കേരളത്തിലെ ഇടുക്കി കോട്ടയം ജില്ലകളില്‍ വ്യാപിച്ചു നില്‍ക്കുന്ന പ്രദേശം ആണ്.സമുദ്രനിരപ്പില്‍ നിന്നും 1200 മീറ്റര്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മൊട്ടക്കുന്നുകളാലും  മഞ്ഞ് മൂടി നില്‍ക്കുന്ന പൈൻ കാടുകളാലും തടാകങ്ങളാലുമൊക്കെ പ്രസിദ്ധമാണ്.
 മര്‍മല വെള്ളച്ചാട്ടം, പേട്ടുമല പള്ളി, ബറൻ ഹില്‍സ്, മുരുകൻ മല, തങ്ങള്‍ പാറ, മുണ്ടക്കയം ഘട്ട് ഒക്കെ നിറഞ്ഞ വശ്യചാരുതയാര്‍ന്ന പ്രദേശം കൂടിയാണ്  വാഗമണ്‍. ചെറു മഴയും തണുപ്പുമേറ്റ് ഹെയര്‍പിൻ വളവുകളും ഉള്ള വഴികളിലൂടെ ഉള്ള യാത്ര സഞ്ചാരികള്‍ക്കു മികച്ച അനുഭൂതി നല്‍കും എന്നതില്‍ സംശയം ഇല്ല. വാഗമണിലെ പുല്‍മേടുകളും വെല്‍വെറ്റ് പുല്‍ത്തകിടികളും ലോകത്ത് മറ്റൊരിടത്തും കാണാനാകില്ല എന്നതും ശ്രദ്ധേയം.
ലോകത്തിലെ തന്നെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും, മികച്ച നിലവാരത്തിലുള്ള ഹോട്ടലുകളും അതുമായിബന്ധപെട്ട അനുബന്ധ കാര്യങ്ങളും പരിചയപ്പെടുത്തുന്ന ഏറ്റവും പ്രചാരമുള്ള മാഗസിനാണ് ട്രാവല്‍ ലെഷര്‍.

Back to top button
error: