Month: May 2023
-
NEWS
അടിവസ്ത്രം വാങ്ങിയാല്‍ കഴുകി വേണം ഉപയോഗിക്കാൻ; രാത്രിയിൽ അടിവസ്ത്രത്തിന്റെ ആവശ്യമില്ല
പുതിയ അടിവസ്ത്രം വാങ്ങിയാല്‍ അത് കഴുകി വേണം ഉപയോഗിക്കാന്‍. കഴുകാതെ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങളില്‍ അപകട സാധ്യത കൂടുതലാണ്. നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് പാക്ക് ചെയ്തു വരുന്ന വസ്ത്രങ്ങളില്‍ പൊടിയും അണുക്കളും ഉണ്ടാകും.മാസങ്ങള്‍ കവറില്‍ ഇരുന്ന ശേഷമായിരിക്കും നമ്മുടെ കൈകളിലേക്ക് എത്തുന്നത്. ഇത് അണുബാധയ്ക്ക് കാരണമായേക്കാം. കഴുകി വെയിലത്ത് ഇട്ട് നന്നായി ഉണക്കിയ ശേഷം മാത്രമേ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാവൂ. ഒരു ദിവസത്തിലധികം ഒരു അടിവസ്ത്രം ഉപയോഗിക്കരുത്.ദിവസവും അടിവസ്ത്രം മാറണം. നനഞ്ഞാല്‍ അടിവസ്ത്രം ഉടന്‍ മാറ്റുക.ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കരുത്.ആറ് മാസത്തില്‍ കൂടുതൽ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതല്ല. അടിവസ്ത്രം ധരിക്കുമ്ബോള്‍ പുരുഷന്‍മാര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പുരുഷന്‍മാര്‍ ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത്. അത് ആരോഗ്യത്തെ ബാധിക്കും. ഇറുകിയ വസ്ത്രം ധരിക്കുന്നത് പുരുഷന്‍മാരുടെ വൃഷണത്തിന്റെ താപനില വര്‍ധിപ്പിക്കുകയും ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പ്രത്യുല്പാദനശേഷിയെ സാരമായി ബാധിക്കുന്നതാണ്. അതുകൊണ്ട് ഒരുപാട് ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കണം. അടിവസ്ത്രങ്ങള്‍ കൃത്യമായ രീതിയില്‍ ഉപയോഗിക്കാതിരുന്നാല്‍ ഒട്ടേറെ…
Read More » -
ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരളാ, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നു. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മണ്‍സൂണ്‍ പ്രവചന പ്രകാരം ഇത്തവണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍…
Read More » -
LIFE
വിവാഹമോചനത്തിന് ശേഷം വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ സീത ആഗ്രഹിച്ചിരുന്നു, പക്ഷെ പാര്‍ത്ഥിപന്‍ എതിര്‍ത്തു
സിനിമയില്‍ പ്രണയവും വിവാഹവും വേര്‍പിരിയലും ഒന്നും അത്ര വലിയ കാര്യം അല്ല. ഇന്നലെ കണ്ടവരുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്ക് അകം വേര്‍പിരിയുന്നതും എല്ലാം പ്രേക്ഷകര്‍ കാണുന്നതാണ്. എന്നാല്‍ ഒരു ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം വീണ്ടും ഒന്നിയ്ക്കുന്നത് വളരെ അപൂര്‍വ്വം ആണ്. വിവാഹ മോചനത്തിന് ശേഷവും ശത്രുതയില്ല എങ്കിലും സൗഹൃദത്തോടെ പോകുന്ന ഒരുപാട് ദമ്പതികളുണ്ട്. എന്നാല്‍ അവരാരും വീണ്ടും ഒന്നിച്ചിട്ടില്ല. അങ്ങനെ ഒന്നിക്കാന്‍ സാധ്യതയുണ്ടായിരുന്ന കപ്പിള്‍സ് ആയിരുന്നുവത്രെ സീതയും പാര്‍ഥിപനും തമിഴ് സിനിമയില്‍ നടനായും സംവിധായകനായും നിറഞ്ഞു നില്‍ക്കുന്ന ആളാണ് പാര്‍ഥിപന്‍. ഏറ്റവും ഒടുവില്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലെ പാര്‍ഥിപന്റെ വേഷം എല്ലാം ശ്രദ്ധേയമായിരുന്നു. ഇരവിന്‍ നിഴല്‍ എന്ന ചിത്രമാണ് പാര്‍ഥിപന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ നിറഞ്ഞു നിന്ന താരമാണ് സീത. നായികാ നിരയില്‍ നിന്ന് മാറി ഇപ്പോള്‍ അമ്മ വേഷങ്ങളിലും സജീവമാണ്. 1985 ല്‍ നായികയായി സിനിമയില്‍ അഭിമുഖമായ സീത 91…
Read More » -
Kerala
കുറുക്കന്‍ മുഖത്തുചാടി കടിച്ചു, വിരല്‍ കടിച്ചെടുത്തു; രാമപുരത്ത് നാലുപേര്‍ക്ക് പരിക്ക്
കോട്ടയം: രാമപുരത്ത് കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. വളക്കാട്ടുകുന്ന്, ചിറകണ്ടം, ഏഴാച്ചേരി എന്നിവിടങ്ങളിലാണ് കുറുക്കന്‍ ഭീതി പരത്തിയത്. ഇന്നലെ രാവിലെയാണ് നാലുപേരെ കടിച്ചത്. ചിറകണ്ടം നടുവിലാമാക്കല്‍ ബേബി (58), ചിറകണ്ടം നെടുമ്പള്ളില്‍ ജോസ് (83), വളക്കാട്ടുകുന്ന് തെങ്ങുംപള്ളില്‍ മാത്തുക്കുട്ടി (53), ഭാര്യ ജൂബി (47) എന്നിവര്‍ക്കാണു കുറുക്കന്റെ കടിയേറ്റ് പരിക്കേറ്റത്. മുന്‍ പഞ്ചായത്ത് മെംബറായ ജോസ് ചിറകണ്ടം-ഏഴാച്ചേരി റോഡില്‍ പ്രഭാതസവാരി നടത്തി തിരികെ വീട്ടിലേക്കു വരുമ്പോഴാണു കുറുക്കന്‍ മുഖത്തുചാടി കടിച്ചത്. ബേബിയുടെ മുഖത്തിന് പുറമേ കയ്യിലും കടിയേറ്റിട്ടുണ്ട്. വിരല്‍ കുറുക്കന്‍ കടിച്ചെടുത്തു. മാത്തുക്കുട്ടിക്കു വീടിന്റെ മുറ്റത്താണു കടിയേറ്റത്. ഭാര്യ ജൂബി ഓടിയെത്തിയപ്പോള്‍ അവരെയും കടിച്ചു. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
Read More » -
Kerala
എഐ ക്യാമറ ഇടിച്ചുതെറിപ്പിച്ച് ടോറസ് ലോറി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു
പത്തനംതിട്ട: അമിത വേഗതയിൽ വന്ന ടോറസ് ലോറി എഐ ക്യാമറ ഇടിച്ചു തെറിപ്പിച്ചു. അടൂർ ഹൈസ്‌കൂൾ ജംഗ്ഷനിലെ AI ക്യാമറയാണ് ടോറസ് ലോറി ഇടിച്ചുതെറിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.പോലീസ് കേസെടുത്തിട്ടുണ്ട്.അപകടത്തിനു ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
Read More » -
Local
മലയോര മേഖലയിലേക്കുള്ള ബസ് സര്‍വിസുകള്‍ വ്യാപകമായി വെട്ടിക്കുറച്ച് കെഎസ്ആർടിസി
കണ്ണൂർ:മലയോര മേഖലയിലേക്കുള്ള ബസ് സര്‍വിസുകള്‍ വ്യാപകമായി വെട്ടിക്കുറച്ച് കെഎസ്ആർടിസി. ഇരിക്കൂര്‍ മണ്ഡലത്തിലെ മലയോര ഗ്രാമങ്ങളിലെ വിവിധ റൂട്ടുകളില്‍ സര്‍വിസ് നടത്തി വന്നിരുന്ന 20ഓളം സര്‍വിസുകളാണ് കെ.എസ്.ആര്‍.ടി.സി നിര്‍ത്തലാക്കിയത്. വര്‍ഷങ്ങളായി മലയോരത്തെ യാത്രക്കാര്‍ക്ക് ഏറെ ആശ്രയമായിരുന്ന ബസ് സര്‍വിസുകളാണ് നിര്‍ത്തലാക്കിയവയില്‍ ഏറെയും. ആലക്കോട്, ശ്രീകണ്ഠപുരം, ഏരുവേശി, നടുവില്‍, പയ്യാവൂര്‍ മേഖലകളിലെ ഗ്രാമീണ പ്രദേശങ്ങളില്‍ ഇത് കടുത്ത യാത്രാദുരിതമാണുണ്ടാക്കുന്നത്. അതിരാവിലെയും രാത്രി വൈകിയും ഉള്‍പ്പെടെ ഓടിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ സംസ്ഥാനപാതയിലടക്കം മുന്നറിയിപ്പില്ലാതെ പിൻവലിക്കുകയാണുണ്ടായത്.തളിപ്പറമ്ബ്-കുടിയാന്മല ദേശസാല്‍കൃത റൂട്ടിലും പല വണ്ടികളും കാണാനില്ല.സര്‍ക്കാര്‍ ബസിനെ മാത്രം ആശ്രയിച്ച് ഈ റൂട്ടില്‍ നിത്യേന കാത്തിരിക്കുന്ന യാത്രക്കാര്‍ രാത്രിയിലടക്കം വൻതുക നല്‍കി ഏറെദൂരം ഓട്ടോറിക്ഷ ട്രിപ്പ് വിളിക്കേണ്ട ഗതികേടാണ്. വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാരും വിദ്യാര്‍ഥികളും ഈ റൂട്ടില്‍ രാത്രി ബസില്ലാതെ പലപ്പോഴും കുടുങ്ങിപ്പോകുന്നത് തുടര്‍ക്കഥയാണ്.ദീര്‍ഘദൂര സര്‍വിസ് വണ്ടികളുടെ സ്ഥിതിയും ഇതു തന്നെയാണ്. കാലപ്പഴക്കം ചെന്ന ബസുകളാണ് ദീര്‍ഘദൂര സര്‍വിസിനായി മലയോരത്ത് എത്താറുള്ളത്. അതിനാല്‍ തുടര്‍ സര്‍വിസ്…
Read More » -
Kerala
വീട്ടുകാർക്ക് വേണ്ട; ജയകുമാറിന്റെ മൃതദേഹം സഫിയക്ക് വിട്ടു നല്‍കി
കൊച്ചി:ഗള്‍ഫില്‍ ആത്മഹത്യ ചെയ്ത ജയകുമാറിന്റെ മൃതദേഹം സഫിയക്ക് വിട്ടു നല്‍കി.എന്നാൽ മൃതദേഹം എവിടെ സംസ്‌കരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സഫിയ പറഞ്ഞു.മൃതദേഹവുമായി സഫിയ എറണാകുളത്തേക്ക് തിരിച്ചു. വിവാഹിതനായ ജയകുമാര്‍ സഫിയയുമൊത്തു കഴിഞ്ഞ നാല് വര്‍ഷമായി ഒരുമിച്ചു താമസിക്കുകയായിരുന്നു.വിവാഹമോചനം നടക്കാത്തതിനാല്‍ ജയകുമാര്‍ മനോവിഷമത്തിലായിരുന്നെന്നും സഫിയ പറഞ്ഞു.ഇതിനിടയിലായിരുന്നു ആത്മഹത്യ.ലക്ഷദ്വീപ് സ്വദേശിനിയാണ് സഫിയ. ഏഴ് ദിവസം മുന്‍പാണ് ഗള്‍ഫില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ജയകുമാര്‍ ആത്മഹത്യ ചെയ്തത്. ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ല എന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശി സഫിയ രംഗത്തെത്തിയത്.ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ നേരത്തെ അറിയിച്ചിരുന്നു.നാലര വര്‍ഷമായി ജയകുമാറിന് വീടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നായിരുന്നു അമ്മ പ്രസന്നകുമാരിയുടെ ആരോപണം.ഇതോടെയാണ് മൃതദേഹം ജയകുമാറിന്റെ സുഹൃത്തായ സഫിയക്ക് വിട്ടുനല്‍കിയത്. മരിച്ച ജയകുമാര്‍ ഭാര്യയില്‍ നിന്ന് വിവാഹമോചനത്തിനായി കേസ് നല്‍കിയിരുന്നു. മൂന്നു വര്‍ഷമായി കേസ് നടന്നുകൊണ്ടിരിക്കുകയാണ്.മൃതദേഹം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ഏറ്റെടുത്ത സഫിയ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇത്…
Read More » -
NEWS
സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ
ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ.അടുത്തമാസം അഫ്ഗാനിസ്ഥാനെതിരായി നടക്കുന്ന പരമ്ബരയിലൂടെയാണ് സഞ്ജു സാംസണ്‍ ടീമിലേക്ക് തിരികെ വരുക.നിശ്ചിത ഓവര്‍ പരമ്ബരയാണ് അടുത്തമാസം അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ കളിക്കുന്നത്. സഞ്ജു മാത്രമല്ല ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച ജെയ്‌സ്വാള്‍, റിങ്കു സിംഗ് തുടങ്ങിയവരും പ്രസ്തുത ടൂര്‍ണമെന്റില്‍ അണിനിരക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഹര്‍ദിക് പാണ്ട്യയാവും അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
Read More » -
India
ബിജെപി നേതാക്കള്‍ മര്‍ദിച്ച മുസ്‌ലിം യുവതിയുടെ ഗര്‍ഭം അലസിയതായി പരാതി
ഹൈദരാബാദ്: ബിജെപി നേതാക്കള്‍ മര്‍ദിച്ച മുസ്‌ലിം യുവതിയുടെ ഗര്‍ഭം അലസിയതായി പരാതി.തെലങ്കാനയിലെ മെദക് ജില്ലയിലെ നര്‍സാപൂരിലെ പ്രാദേശിക മുസ്‌ലിം സംഘടനയായ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എംബിടി) ആണ് പരാതിയുമായി രംഗത്ത് എത്തിയത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും എംബിടി വക്താവ് അംജെദ് ഉല്ലാ ഖാൻ ആവശ്യപ്പെട്ടു.മെയ് 7-ന് മെദക് ജില്ലയിലെ നര്‍സാപൂര്‍ ക്രോസിങ് റോഡിലെ കല്യാണി ബിരിയാണി സെന്ററിലായിരുന്നു സംഭവം. അൻപതോളം ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളികളോടെ കല്യാണി ബിരിയാണി സെന്ററിൽ എത്തുകയും ഉടമ ഖാജാ മൊയ്‌നുദ്ദീനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ നിന്ന് മൊയ്‌നുദ്ദീനെ തടയാനെത്തിയ സഹോദരിയും ആള്‍ക്കൂട്ട ആക്രമണത്തിനിരയാവുകയായിരുന്നു. ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റ യുവതിയുടെ ഗര്‍ഭം അലസുകയുമായിരുന്നു. കുറ്റാരോപിതരായ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ലോക്കല്‍ പൊലീസ് ഖാജാ മൊയ്‌നുദ്ദീനെയാണ് അറസ്റ്റ് ചെയ്‌തതെന്നും എംബിടി വക്താവ് ഖാൻ പറഞ്ഞു. സംഭവത്തില്‍ സിറ്റിങ് ഹൈക്കോടതി ജഡ്‌ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും അറസ്റ്റ് ചെയ്യാത്തതിന് മെദക് പൊലീസ് സൂപ്രണ്ടിനെ സസ്‌പെൻഡ്…
Read More » -
India
റെയിൽവേ സ്റ്റേഷനുകളിൽ ഇനി ഒരേ ശൈലിയിൽ പേര്
ഡല്‍ഹി: മുഴുവന്‍ റയിൽവെ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്നതും സുസ്ഥിരവുമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തെ മുഴുവന്‍ റെയില്‍വെ സ്റ്റേഷനുകളിലും പേരുകൾ ഇനി ഒരേ രീതിയിലായിരിക്കും രേഖപ്പെടുത്തുക. റെയില്‍വേ പരിസരം സുരക്ഷിതവും സൗകര്യപ്രദവും വൃത്തിയുള്ളതുമാക്കുന്നതില്‍ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യും അമൃത് ഭാരത് സ്റ്റേഷനുകളുടെ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം. രാജ്യത്തെ ഏത് റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയാലും യാത്രക്കാര്‍ക്ക് ഒരേ തരത്തിലുള്ള സൈന്‍ ബോര്‍ഡുകളായിരിക്കും ഇനി കാണാനാകുക. ഇത് യാത്രയിലെ സൗകര്യം വര്‍ധിപ്പിക്കുകയും നിലവാരം ഉയര്‍ത്തുകയും ചെയ്യും – റെയില്‍വേ മന്ത്രാലയം അറിയിച്ചു.
Read More »