KeralaNEWS

ഒഡെപെക്ക് മുഖേന യു.എ.ഇ.യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്മെന്റ്; ഇന്റർവ്യൂ ജൂൺ നാലിന് തിരുവനന്തപുരത്ത്

ഡെപെക്ക് മുഖേന യു.എ.ഇ.യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.
 സ്ട്രക്ച്ചറല്‍ സ്റ്റീല്‍ എസ്റ്റിമേഷൻ & ഡിസൈൻ എൻജിനിയര്‍, സ്ട്രക്ച്ചറല്‍ സ്റ്റീല്‍ ഫാബ്രിക്കേറ്റര്‍, സ്ട്രക്ച്ചറല്‍ സ്റ്റീല്‍ ടെക്കല ഡീറ്റേലര്‍, സെയില്‍സ് മാനേജര്‍/ എൻജിനിയര്‍, ഇലക്‌ട്രോ മെക്കാനിക് ടെക്‌നീഷ്യൻ, എയര്‍ലസ്സ് പെയിന്റര്‍, എയര്‍ പെയിന്റര്‍, സ്റ്റീല്‍ മെറ്റല്‍ ഫാബ്രിക്കേറ്റര്‍, മിഗ് വെല്‍ഡര്‍, ഫിറ്റര്‍, എയര്‍ലസ് ആട്ടോ പെയിന്റര്‍, ഡെന്റര്‍, ഹൈഡ്രോളിക് മെക്കാനിക്ക്, എന്നീ തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ
നേരിട്ടാണ് റിക്രൂട്ട് ചെയ്യുന്നത്.
ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയവും 35 വയസില്‍ താഴെയുള്ള പ്രായവുമുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ടവറിലെ 5-ാം നിലയിലുള്ള ഒഡെപെക് ഓഫീസില്‍ ജൂണ്‍ നാലിന് രാവിലെ 9.30 ന് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in. ഫോണ്‍: 047-2329440/41/42/43/45.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: