FeatureNEWS

എട്ട് വയസുകാരൻ കൊലപ്പെടുത്തിയത് സ്വന്തം സഹോദരിയടക്കം മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ; ഗ്രാമം ഭീതിയിൽ

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലറെന്ന പേരില്‍ അറിയപ്പെടുന്നത് ഇന്ത്യക്കാരനായ ഒരു എട്ട് വയസുകാരനാണ്.ബിഹാറിലെ മുഷഹര്‍ സ്വദേശിയായ എട്ട് വയസ് മാത്രം പ്രായമുള്ള അമര്‍ജീത് സദ.
സ്വന്തം സഹോദരിയെ അടക്കം മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെയാണ് അമർജീത് അതിക്രൂരമായി കൊലപ്പെടുത്തിയത്.
കടുത്ത ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലമായിരുന്നു ചെറുപ്രായത്തിലേ അമര്‍ജീതിന്‍റെ മനസിനെ താളം തെറ്റിച്ചത്. നിത്യച്ചെലവുകള്‍ക്ക് പണം കണ്ടെത്താനാവാതെ കഷ്ടപ്പെടുന്നതിനിടയിലാണ് അമര്‍ജീത് പിറക്കുന്നത്.അമര്‍ജീതിന് ഏഴ് വയസ് പ്രായമുള്ളപ്പോള്‍ കുടുംബത്തില്‍ ഒരു കുഞ്ഞ് കൂടി പിറന്നു.അനിയത്തിയുടെ വരവോടെ ലഭിച്ചിരുന്ന അല്‍പ ശ്രദ്ധ പോലും അമര്‍ജീതിനോട് കാണിക്കാന്‍ പറ്റാത്ത ദുരിതത്തിലായി അവന്‍റെ കുടുംബം. ഇതിനിടയിലാണ് അമര്‍ജിതിനെയും കുടുംബത്തേയും സന്ദര്‍ശിക്കാനായി ബന്ധുവായ സ്ത്രീ കുഞ്ഞിനേയും കൂട്ടി എത്തുന്നത്.തൊഴില്‍ തേടി പോകുന്നതിനിടയിൽ കുഞ്ഞിനെ സുരക്ഷിതമായി ഏല്‍പ്പിച്ച്‌ പോകാനായി അവര്‍ കണ്ടെത്തിയ ഇടം അമര്‍ജീതിന്‍റെ കുടുംബമായിരുന്നു. ഗ്രാമത്തിലെ പ്രാദേശിക ചന്തയിലെ ജോലിക്കിടയില്‍ ഒരു കുട്ടിയെ കൂടി നോക്കുകയെന്നത് അമര്‍ജീതിന്‍റെ അമ്മയ്ക്ക് സാധിക്കുമായിരുന്നില്ല.അതിനാൽ ആ ഉത്തരവാദിത്തം അവര്‍ എട്ടു വയസുകാരനെ ഏല്‍പ്പിക്കുകയായിരുന്നു.

സ്വന്തം സഹോദരിയോടൊപ്പം ബന്ധുവിന്‍റെ കുഞ്ഞിനേയും അവര്‍ അമര്‍‌ജീതിനെ ഏല്‍പ്പിച്ച്‌ ജോലിക്ക് പോയി തുടങ്ങി.വിശപ്പ് സഹിക്കാൻ പറ്റാത്ത നേരങ്ങളിൽ ബന്ധുവിന്‍റെ കുഞ്ഞിന് നേരെയായി പിന്നീട് അമര്‍ജീതിന്‍റെ ദേഷ്യം മുഴുവന്‍.പിഞ്ചു കുഞ്ഞിനെ നോവിച്ച്‌ കരയിക്കലായി അതോടെ അവന്റെ വിനോദം.പിന്നീട് വേദനിപ്പിക്കലിന്‍റെ രീതിമാറി.കഴുത്തിന് അമര്‍ത്തിപ്പിടിച്ച്‌ പിഞ്ചുകുഞ്ഞ് ശ്വാസത്തിന് വേണ്ടി പിടയുന്നത് കണ്ട് രസിക്കലായി വിനോദം.

വിനോദം കൈ വിട്ട് പോവുന്നത് അമര്‍ജീതും കാര്യമായെടുത്തില്ല. വൈകാതെ തന്നെ ബന്ധുവിന്‍റെ കുഞ്ഞിന്‍റെ മൃതദേഹം അമര്‍ജീതിന്‍റെ അമ്മ വീടിന് സമീപത്തെ പൊന്തക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.എന്നാല്‍ ഭയന്നുപോയ അവര്‍ വിവരം ആരേയും അറിയിച്ചില്ലെന്ന് മാത്രമല്ല കുട്ടി മരണപ്പെട്ടതില്‍ ബന്ധുവിനെ തെറ്റിധരിപ്പിക്കുന്ന കാരണവും നല്‍കാനും  ശ്രമിച്ചു.

കാര്യങ്ങള്‍ അവിടെ കൊണ്ടും തീര്‍ന്നില്ല. ബന്ധുവിന്‍റെ കുഞ്ഞിന് പിന്നാലെ എട്ട് മാസം പ്രായമുള്ള സ്വന്തം സഹോദരിയായിരുന്നു അമര്‍ജീതിന്‍റെ അടുത്ത ഇര. പെണ്‍കുട്ടിയുടെ മരണം കുടുംബത്തിലും ബന്ധുക്കള്‍ക്കിടയിലും ചര്‍ച്ചയായെങ്കിലും അതൊരു കുടുംബ വിഷയമായി മാത്രം ചുരുങ്ങിയത് അമര്‍ജീതിലെ കൊലയാളിക്ക് ഊര്‍ജം പകരുന്ന നടപടിയായിരുന്നു.

ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിന് സമീപത്ത് നിന്ന് അടയാളം പോലും അവശേഷിപ്പിക്കാതെ കാണാതായ ആറ് മാസം പ്രായമുള്ള ഖുഷ്ബൂ എന്ന പെണ്‍കുട്ടിയായിരുന്നു അവന്‍റെ അടുത്ത ഇര. എന്നാല്‍ ഈ സംഭവത്തില്‍ അവൻ. പൊലീസ് പിടിയിലായി.തെളിവെടുപ്പിനായി കൊണ്ടുവരുമ്പോൾ ഭയത്തിന്‍റെ ഒരംശം പോലുമില്ലാതെയാണ് കൊലപ്പെടുത്തിയ സ്ഥലവും കൊല്ലാനുപയോഗിച്ച രീതിയുമെല്ലാം അമര്‍ജീത് നാട്ടുകാര്‍ കാണ്‍കെ പൊലീസിന് വിശദമാക്കി കൊടുത്തത്.ഈ കൊലപാതകത്തോടെ അമര്‍ജീതിനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

 

2023 ജനുവരി ആദ്യം അമര്‍ജീത് ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്ത് വന്നതായി അവരുടെ രേഖകൾ വ്യക്തമാക്കുന്നു.എന്നാൽ ആരുമറിയാതെ ആയിരുന്നു ഈ പുറത്തുവരല്‍.വിവരം അറിഞ്ഞതും മുതൽ മുഷഹര്‍ ഗ്രാമം വീണ്ടും ഭീതിയിലാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: