NEWSTech

അഞ്ചാമത് ‘റെഡ് ടീം’ സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയില്‍

കൊച്ചി:റെഡ് ടീം ഹാക്കേഴ്‌സ് അക്കാദമി സംഘടപ്പിക്കുന്ന അഞ്ചാമത് സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയില്‍ നടക്കും. മെയ് 27ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലാണ് സമ്മിറ്റിന് വേദിയാകുക. സൈബര്‍ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന സമ്മിറ്റ് ഉദ്ഘാടന സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായിരിക്കും. സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ് ദിനേഷ് ബറേജ, ഇസി കൗണ്‍സില്‍ സീനിയര്‍ ഡയറക്ടര്‍ പൂജ ജോഷി, അമൃത വിശ്വ വിദ്യാപീഠം അസിസ്റ്റന്റ് പ്രൊഫസര്‍ വിപിന്‍ പവിത്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് റെഡ് ടീം ഹാക്കേഴ്‌സ് അക്കാദമി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: