Month: May 2023
-
India
ഗുജറാത്ത് സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് പരീക്ഷ;157 സ്‌കൂളുകളില്‍ വിജയശതമാനം പൂജ്യം
ഗാന്ധിനഗർ: ഗുജറാത്ത് സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് (GSEB) 2023 ലെ പത്താം ക്ലാസ് ഫലങ്ങള്‍ ( SSC) പ്രസിദ്ധീകരിച്ചപ്പോള്‍ 157 സ്‌കൂളുകളില്‍ വിജയശതമാനം പൂജ്യം. സംസ്ഥാനത്തെ 3,743 സ്‌കൂളില്‍ അന്‍പത് ശതമാനത്തില്‍ താഴെ മാത്രമാണ് വിജയശതമാനം.272 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയെങ്കിലും 1,084 സ്‌കൂളുകള്‍ 30 ശതമാനത്തില്‍ താഴെ വിജയമാണ് രേഖപ്പെടുത്തിയത്. 2023 മാര്‍ച്ച് 14 മുതല്‍ 28 വരെയാണ് സംസ്ഥാനത്ത് പരീക്ഷ നടന്നത്.കഴിഞ്ഞ തവണ 60 സ്കൂളൂകളാണ് ‘സംപൂജ്യർ’ ആയത്.
Read More » -
Crime
ഹോട്ടലുടമയുടെ കൊലയിലേക്ക് നയിച്ചത് ഹണിട്രാപ്പ്? മൃതദേഹത്തിന് ഏഴ് ദിവസം പഴക്കം
മലപ്പുറം: കോഴിക്കാട്ടെ ഹോട്ടലുടമയുടെ കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പെന്ന് സംശയം. എന്നാല്‍ വിശദമായ അന്വേഷണത്തിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്തതവരൂവെന്ന് മലപ്പുറം എസ്.പി: സുജിത്ത് ദാസ്. തിരൂര്‍ സ്വദേശി സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കണ്ടെടുത്ത മൃതദേഹം ഏഴ് ദിവസം പഴക്കമുള്ളതാണെന്ന് അദ്ദേഹം അറിയിച്ചു. അട്ടപ്പാടി ചുരത്തില്‍നിന്ന് മൃതദേഹം അടങ്ങിയ ട്രോളി ബാഗുകള്‍ കണ്ടെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിബിലി(22), ഫര്‍ഹാന (18) എന്നീ പ്രതികളെ പിടികൂടിയത് ചെന്നെയില്‍ നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ കൂടെ സഹായത്തോടെയാണെന്ന് എസ്.പി പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് കരുതുന്നത്. കേസില്‍ മൂന്നുപേരാണ് പിടിയിലായിട്ടുള്ളത്. ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് രണ്ട് പേരെ ചെന്നൈയില്‍ നിന്നെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ മൂന്ന് പ്രതികളുണ്ടെന്നാണ് കരുതുന്നത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, മേയ് 19-ന് പ്രതികള്‍ മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോവുന്നതിന്റെ സിസി…
Read More » -
India
75 രൂപയുടെ നാണയം വരുന്നു
ന്യൂഡൽഹി:പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും പുറത്തിറക്കുക.നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും. ഇടതുവശത്ത് ‘ഭാരത്’ എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിലുമുണ്ടാകും. നാണയത്തില്‍ ‘രൂപ’ ചിഹ്നവും ലയണ്‍ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളില്‍ ’75 ‘എന്ന മൂല്യവും രേഖപ്പെടുത്തും. മുകളിലെ ‘സന്‍സദ് സങ്കുല്‍’ എന്നും താഴെ ഇംഗ്ലീഷില്‍ ‘പാര്‍ലമെന്റ് മന്ദിരം’ എന്നും എഴുതും. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിച്ചാകും നാണയത്തിന്റെ ഡിസൈന്‍ തയ്യാറാക്കുകയെന്ന് കേന്ദ്രം അറിയിച്ചു.
Read More » -
Kerala
കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്യാം;മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ യാത്ര ചെയ്തത് 1,90,000ത്തിലധികം പേർ
കാലാകാലങ്ങളായി കൊച്ചി നേരിടുന്ന പ്രശ്നങ്ങളിലൊന്നായിരുന്നു ഗതാഗതക്കുരുക്ക്.മെട്രോ ട്രെയിനിന്റെ വരവോടെ ഒരുപരിധി വരെ അത് കുറയ്ക്കുവാൻ സാധിച്ചുവെങ്കിലും പൂർണ്ണമായും ഒഴിവാക്കുവാനായിട്ടില്ലായിരുന്നു.എന്നാൽ പൊതുഗതാഗതരംഗത്ത് വാട്ടർ മെട്രോയുടെ വരവോടെ കൊച്ചിയുടെയും സമീപത്തെ പത്തു ദ്വീപുകളുടെയും ഗതാഗതപ്രശ്നങ്ങൾ പുതിയ കാലത്തിനനുസൃതമായി മാറ്റപ്പെടുകയാണ്.മാത്രമല്ല, മലിനീകരണവും ചിലവും ഒരുപോലെ കുറയുകയും ചെയ്തു.കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ പറ്റുമെന്നതും എടുത്തു പറയേണ്ടതുതന്നെ. സൗകര്യങ്ങളുടെയും നിർമ്മിതിയുടെയും കാര്യമെടുത്താൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗതാഗത സംവിധാനമാണ് കൊച്ചി വാട്ടർ മെട്രോയുടേത് എന്നു വേണമെങ്കിൽ പറയാം.ഇതിന്റെ സുരക്ഷിതത്വവും സൗകര്യങ്ങളും പ്രത്യേകം എടുത്തുപറയേണ്ടതാണ്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ആശങ്കകളില്ലാതെ ഉപയോഗിക്കാം. അന്താരാഷ്ട്ര നിലവാരം, ഇടവിട്ടുള്ള സേവനങ്ങൾ,ഹൈബ്രിഡ് എന്‍ജിനുകൾ, എന്നിങ്ങനെ വേണ്ടതെല്ലാം ഇതിനൊരുക്കിയിട്ടുണ്ട്. റോഡ് യാത്രയെക്കാൾ ഏറെ മെച്ചമാണ് വാട്ടർ മെട്രോ. വൈപ്പിൻ – ബോൾഗാട്ടി – ഹൈക്കോടതി, വൈറ്റില കാക്കനാട് എന്നിങ്ങനെ രണ്ട് റൂട്ടുകളിലാണ് ആദ്യ ഘട്ടത്തിലെ സർവീസ്. വൈപ്പിൻ – ബോൾഗാട്ടി – ഹൈക്കോടതി റൂട്ടിൽ റോഡ് മാർഗ്ഗമുള്ള യാത്രയ്ക്ക് 5 കിലോമീറ്റർ ദൂരം പിന്നിടുവാൻ…
Read More » -
LIFE
അറുപതാം വയസില്‍ ആശിഷ് വിദ്യാര്‍ഥിക്ക് ‘മനംപോലെ മാംഗല്യം’; വധു അന്‍പതുകാരി റുപാലി
നടന്‍ ആശിഷ് വിദ്യാര്‍ഥി വിവാഹിതനായി. അറുപത് വയസ്സുള്ള താരത്തിന്റെ രണ്ടാം വിവാഹമാണിത്. അസം സ്വദേശിനി റുപാലി ബറുവയാണ് വധു. അന്‍പതുകാരിയായ റുപാലി ഫാഷന്‍ സംരംഭകയാണ്. കൊല്‍ക്കത്ത ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ലളിതമായ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞുള്ള ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ”എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തില്‍, റുപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങള്‍ രാവിലെ കോടതിയില്‍വെച്ച് വിവാഹിരാകുകയും വൈകിട്ട് ഒരു സല്‍ക്കാരവും നടത്തി,” ആശിഷ് മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവായ ആശിഷ് വിദ്യാര്‍ഥിയുടെ പിതാവ് കണ്ണൂര്‍ സ്വദേശിയാണ്. രാജോഷി ബറുവയാണ് ആദ്യ ഭാര്യ. അര്‍ത്ത് വിദ്യാര്‍ഥി ഇവരുടെ ഏകമകനാണ്. ബോളിവുഡിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് ആശിഷ് വിദ്യാര്‍ഥി. 1995-ല്‍ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടി. സിഐഡി മൂസയിലെ വില്ലന്‍ വേഷത്തിലൂടെ മലയാളികളുടെ ഇടയിലും ശ്രദ്ധേയനായി. ആശിഷിന്റെ യുട്യൂബ്…
Read More » -
Kerala
ദുബായിൽ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ കുടുംബം
കോട്ടയം:ദുബായിൽ മരിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ കുടുംബം.ഇന്ന് പുലർച്ചെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയെങ്കിലും സ്വീകരിക്കാൻ സുഹൃത്തായ യുവതി മാത്രമാണ് ഉണ്ടായിരുന്നത്.കുടുംബത്തിന്റെ സമ്മതപത്രം ഇല്ലാതെ സുഹൃത്തിനും മൃതദേഹം സംസ്കരിക്കാൻ കഴിയില്ല. ഏഴ് ദിവസം മുൻപാണ് ഇയാൾ ദുബായിൽ വെച്ച് മരണപ്പെട്ടത്. ആത്മഹത്യയായിരുന്നു. കുടുംബപ്രശ്നത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനകൾ ശ്രമം നടത്തിയപ്പോൾ തന്നെ തങ്ങൾ മൃതദേഹം ഏറ്റെടുക്കില്ലെന്നും, മരണസർട്ടിഫിക്കറ്റ് തന്നാൽ മതിയെന്നും കുടുംബം അറിയിച്ചിരുന്നു. അധികദിവസം മൃതദേഹം സൂക്ഷിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതോടെ അഷറഫ് താമരശ്ശേരി ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു. നാട്ടിൽ മൃതദേഹം എത്തിയിട്ടും വീട്ടിൽ നിന്നും ആരും വന്നില്ല. ഇയാളുടെ സുഹൃത്തായ സബിയ എന്ന യുവതിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.ഭാര്യയുമായി വിവാഹമോചന കേസുകൾ നടന്നുകൊണ്ടിരിക്കെയാണ് മരണം.രക്തബന്ധമില്ലാത്തതിനാൽ മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ സബിയയ്ക്ക് നിയമപരമായി അവകാശമില്ല. അതിനാൽ പോലീസ് അനുമതിക്കായി കാത്തുനിൽക്കുകയാണ് യുവതി.
Read More » -
Crime
ഡോക്ടറെ ആക്രമിച്ചെന്ന് പരാതി; ശസ്ത്രക്രിയക്കെത്തിയ രോഗി അറസ്റ്റില്‍, ഡോക്ടര്‍ക്കെതിരേ കുടുംബം
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ രോഗി ഡോക്ടറെ ആക്രമിച്ചെന്ന പരാതിയില്‍ റിമാന്‍ഡില്‍. ന്യൂറോ ചികിത്സ തേടിയെത്തിയ ബാലരാമപുരം സ്വദേശി സുധീറിനെയാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത്. ചികിത്സയ്ക്കിടെ ഡോക്ടര്‍മാരെ ആക്രമിച്ചെന്നാണ് സുധീറിനെതിരായ പരാതി. ബുധനാഴ്ച വൈകിട്ടാണ് ന്യൂറോ സര്‍ജറി വാര്‍ഡില്‍ ചികിത്സയിലുള്ള സുധീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സര്‍ജറി വിഭാഗത്തിലെ ഡോ. സന്തോഷ്, ഡോ. ശിവജ്യോതി എന്നിവരെ സുധീര്‍ ആക്രമിച്ചെന്നായിരുന്നു പരാതി. ചികിത്സയ്ക്കിടെ സുധീര്‍, ഡോ. സന്തോഷിന്റെ കഴുത്തിന് കുത്തിപ്പിടിച്ചെന്നും തടയാനെത്തിയ ശിവജ്യോതിക്ക് നേരേ ആക്രമണമുണ്ടായെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയതിന് പിന്നാലെ അറസ്റ്റിലായ സുധീറിന് സ്വാഭാവിക നീതിപോലും നിഷേധിക്കപ്പെട്ടുവെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി. ആശുപത്രിയില്‍വെച്ച് താനാണ് ആക്രമിക്കപ്പെട്ടതെന്നാണ് സുധീര്‍ പറയുന്നത്. മകന് ചികിത്സ നല്‍കിയില്ലെന്നും ഡോക്ടറാണ് ആദ്യം ആക്രമിച്ചതെന്നും സുധീറിന്റെ അമ്മയും ആരോപിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി പുറത്തിറക്കിയ ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസായിരുന്നു ഇത്. അതേസമയം, പുതിയ ആശുപത്രി…
Read More » -
Local
ഹയര്‍സെക്കൻഡറി ഫലത്തില്‍ പത്തനംതിട്ട പതിനാലാം സ്ഥാനത്ത്
പത്തനംതിട്ട:ഹയര്‍സെക്കൻഡറി ഫലത്തില്‍ ജില്ല പതിനാലാം സ്ഥാനത്ത്.വിജയശതമാനം 76.59. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറിക്കും (വി.എച്ച്. എസ്.ഇ) ഇത്തവണ ജില്ലയുടെ വിജയശതമാനം കുറഞ്ഞിട്ടുണ്ട്.68.48 ആണ് വിജയശതമാനം. പ്ലസ് ടുവിന് ജില്ലയിലെ 82 സ്‌കൂളുകളിലായി പരീക്ഷയെഴുതിയ 11,249 വിദ്യാര്‍ഥികളില്‍ 8,616 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. (76.59%. ടെക്നിക്കല്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 223 വിദ്യാര്‍ഥികളില്‍ 197പേര്‍ ഉപരിപഠന യോഗ്യത നേടി.
Read More » -
Kerala
കേരളത്തിൽ ഇടവപ്പാതി ജൂൺ നാലിന്; ഇത്തവണ പതിവിൽ കൂടുതൽ മഴ
തിരുവനന്തപുരം:സംസ്ഥാനത്ത് ജൂൺ 4 നാലിന് കാലവർഷം എത്തുമെന്ന് പ്രവചനം.സൗത്ത് ഏഷ്യൻ ക്ലൈമറ്റ് ഔട്ട്‌ലുക്ക് ഫോറത്തിന്റേതാണ് പ്രവചനം.ഇത്തവണ പതിവിൽ കൂടുതൽ മഴ ലഭിക്കുമെന്നും പ്രവചിക്കുന്നുണ്ട്. അമേരിക്കൻ ഏജൻസിയായ ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്ററും യൂറോപ്പ്യൻ ഏജൻസികളായ ഇസിഎംഡബ്ല്യൂഎഫും സിഎസ് 3യും കേരളത്തിൽ സാധാരണ പെയ്യുന്ന മഴയെക്കാൾ കൂടുതൽ ഇത്തവണ പെയ്യുമെന്ന് പ്രവചിക്കുന്നു. അതേസമയം കേരളത്തിൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.40-55 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില നേരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത ഉണ്ട്. അതുകൊണ്ട് ഞായറാഴ്ച വരെ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read More » -
Kerala
വെള്ളമെന്ന് കരുതി ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കുടിച്ചു, യുവാവ് മരിച്ചു; 60 വയസുകാരന്‍ ചികിത്സയില്‍
കോട്ടയം: വെള്ളമെന്നു കരുതി ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ് (60) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇലഞ്ഞി ആലപുരത്ത് റബ്ബര്‍ മരത്തിന് ഷെയ്ഡ് ഇടുന്ന ജോലിക്ക് എത്തിയതായിരുന്നു ഇവര്‍. റബ്ബര്‍തോട്ടത്തിനു സമീപമുള്ള കോഴിഫാമിനോട് ചേര്‍ന്ന കെട്ടിടത്തില്‍ കുപ്പിയില്‍ ഫോര്‍മാലിന്‍ ഉണ്ടായിരുന്നു. കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കോഴിഫാം വൃത്തിയാക്കാന്‍ സൂക്ഷിച്ചിരുന്ന ഫോര്‍മാലിന്‍ ആയിരുന്നു കുപ്പിയില്‍ ഉണ്ടായിരുന്നത്. ഛര്‍ദിയുള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നില ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read More »