
ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം.ഹന്‍സാരി സ്വദേശിയായ പവന്‍ കുമാറിനെ(36)യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.പ്രേംനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.
ബുധനാഴ്ച രാത്രി കോഴിയുമായി വീട്ടിലെത്തിയ പവന്‍ ഭാര്യ പ്രിയങ്കയോട് അത് പാകം ചെയ്യാന്‍ ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും പ്രിയങ്ക കോഴിയെ പാകം ചെയ്തില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.ഇതിനിടെ പ്രിയങ്ക മറ്റൊരു മുറിയില്‍ പോയി കിടന്നു. ദേഷ്യത്തില്‍ കിടപ്പുമുറിയിലെത്തിയ പവന്‍ ഷോള്‍ എടുത്ത് ഉത്തരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.
കുറച്ചു കഴിഞ്ഞ് ഭാര്യ തുറന്നു കിടന്ന ജനലിലൂടെ നോക്കിയപ്പോള്‍ മുറിക്കുള്ളില്‍ തൂങ്ങിക്കിടക്കുന്ന പവനെയാണ് കണ്ടത്. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.പൊലീസ് വന്ന് വാതില്‍ തുറന്നപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പവന്‍ മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.ഇവർക്ക് രണ്ട് വയസുള്ള ഒരു മകളുണ്ട്.പോസ്റ്റുമോര്‍ടത്തിനുശേഷം മൃതദേഹം പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan