Month: May 2023
-
India
യുപിഎസ്‌സി പരീക്ഷ;ഞായറാഴ്ച കൊച്ചി മെട്രോ അധിക സര്‍വ്വീസ് നടത്തും
കൊച്ചി:യുപിഎസ്‌സി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച കൊച്ചി മെട്രോ അധിക സര്‍വ്വീസ് നടത്തും. പരീക്ഷാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രത്തില്‍ യഥാസമയം എത്തിച്ചേരാനായി രാവിലെ ഏഴരയ്ക്ക് പകരം ആറ് മണിക്ക് സര്‍വീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ ആറിയിച്ചു. അതേസമയം വിവിധ അഖിലേന്ത്യാ സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സര്‍വീസ് കമ്മീഷൻ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം മെയ് 28ന് നടക്കും. 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ പരീക്ഷാര്‍ഥികള്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സെന്ററുകള്‍.കേരളത്തില്‍ 79 കേന്ദ്രങ്ങളില്‍ 24,000 പേരാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.പരീക്ഷാ സമയത്തിന് 10 മിനിട്ട് മുമ്ബ് ഹാളില്‍ പ്രവേശിക്കണം. ഉച്ചയ്ക്കുമുമ്ബുള്ള സെഷനില്‍ 9.20നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കായി 2.20നു മുമ്ബും പരീക്ഷാ ഹാളില്‍ എത്തണം. ഹാള്‍ടിക്കറ്റില്‍ യു.പി.എസ്.സി അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളില്‍ മാത്രമെ പരീക്ഷ എഴുതാൻ അനുവദിക്കൂ. ഡൗണ്‍ലോഡ്…
Read More » -
Kerala
ഹെല്‍ത്ത് കാര്‍ഡും സ്റ്റിക്കറും നിര്‍ബന്ധം; ഹോട്ടലുകൾക്ക് പിടിവീഴും
തിരുവനന്തപുരം:ഗുണനിലവാരമുള്ള ഭക്ഷണവും, ശുചിത്വമുള്ള ഭക്ഷണശാലകളും ഉറപ്പുവരുത്താനായി സംസ്ഥാനത്തെ ഹോട്ടല്‍ തൊഴിലാളികള്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പരിശോധനകൾ ശക്തമാക്കി സർക്കാർ. ഹോട്ടലുകളും, റെസ്റ്റോറന്‍റുകളും തുടങ്ങി എല്ലാ ഭക്ഷണ ശാലകളിലെയും തൊഴിലാളികൾക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കാൻ സര്‍ക്കാര്‍ നേരത്തെ സമയം നല്‍കിയിരുന്നു.സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം എന്നയിരുന്നു ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം. രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ സര്‍ട്ടിഫിക്കറ്റാണ് ഇതിനാവശ്യം.ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന് പരിശോധിക്കണം. വാക്‌സീനുകള്‍ എടുത്തിട്ടുണ്ടോ എന്നും പരിശോധിക്കണം.പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിന് രക്തപരിശോധന അടക്കം പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം.ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി. ഇവ പാലിക്കുന്നുണ്ടോ എന്നറിയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസമാണ് പ്രത്യേക പരിശോധനകൾ ആരംഭിച്ചത്.രണ്ട് ദിവസങ്ങളിലായി…
Read More » -
Crime
പോലീസ് ജീപ്പില്‍ മോഷ്ടിച്ച ടിപ്പറിടിപ്പിച്ച് ആക്രമണം; വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
കാസര്‍ഗോട്: പോലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനു ശേഷം രക്ഷപ്പെട്ട ടിപ്പര്‍ ലോറി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കരിന്തളം പഞ്ചായത്തിലെ കാലിച്ചാമരം റോഡരികിലാണ് മോഷ്ടാവ് വാഹനം ഉപേക്ഷിച്ചത്. ചീമേനി പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയാണ് ചീമേനി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ടിപ്പര്‍ ലോറി ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. വടകരയില്‍ നിന്ന് മോഷ്ടിച്ച ലോറി ചീമേനിയിലെത്തിയ വിവരമറിഞ്ഞ് എത്തിയതായിരുന്നു പോലീസുകാര്‍. സ്റ്റേഷനിലെ എസ്‌ഐ: രാമചന്ദ്രനും സംഘവും കോര്‍പ്പറേഷന്‍ ഓഫീസിന് സമീപം വാഹന പരിശോധന നടത്തി വരികയായിരുന്നു. അതിനിടെയാണ് ടിപ്പര്‍ ലോറി ചീമേനി ഭാഗത്തുനിന്നും അമിത വേഗതയില്‍ എത്തിയത്. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതോടെ പോലീസ് പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ചള്ളുവക്കോട് റോഡില്‍ വച്ച് ലോറിക്ക് കുറുകെയിട്ട് പോലീസ് വളഞ്ഞു. മോഷ്ടാവിനെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ ഇറങ്ങുന്നതിനിടെ ടിപ്പര്‍ ലോറി പിന്നോട്ട് എടുത്ത് പിന്‍ഭാഗം ഉപയോഗിച്ച് പോലീസ് ജീപ്പില്‍ പലതവണ ഇടിക്കുകയായിരുന്നു. ബെല്ലറോ ജീപ്പിന്റെ ഇരു ഭാഗത്തെ വാതിലുകളും ലോറി ഇടിച്ച് തകര്‍ത്തിരുന്നു. വാഹനത്തിനുള്ളവരെ കൊലപ്പെടുത്തി…
Read More » -
NEWS
പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെങ്കിൽ അതിന് കാരണം മാതാപിതാക്കളോ അധ്യാപകരോ ആണ്
‘പരീക്ഷയിൽ തോറ്റ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു’.പരീക്ഷാ ഫലം വരുന്നതോടെ പത്രങ്ങളില്‍ സ്ഥിരം വരുന്ന വാര്‍ത്തയാണിത്.എന്തുകൊണ്ടാണ് കുട്ടികള്‍ ഇത്രപെട്ടെന്ന് ആത്മഹത്യയിലേക്ക് എടുത്തു ചാടുന്നത് ? കാരണം പലതായിരിക്കും പലപ്പോഴും.മാതാപിതാക്കളോ ടീച്ചര്‍മാരോ ഇത് അറിയാതെയും പോകുന്നു. പരീക്ഷയിലെ തോല്‍വിയോടെ ആത്മഹത്യയില്‍ ആ ജീവിതം ഒടുങ്ങുകയും ചെയ്യും.ഇവിടെ ആരാണ് ഉത്തരവാദി? പക്വത ഇല്ലാത്ത ആ ജീവിതത്തെ മരണത്തിലേക്ക് തള്ളി വിട്ട നമ്മള്‍ തന്നെയാണ് അതിന്റെ ഉത്തരവാദി.പരീക്ഷയ്ക്കു മുൻപും പലവട്ടവും സ്കൂളില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്ന് പറയുന്നത് ഇതിനാലാണ്.ഫുള്‍ എ പ്ലസ് വാങ്ങണമെന്ന് തുടരെത്തുടരെ ഓതിക്കൊടുത്തു മാതാപിതാക്കളും അധ്യാപകരുമാണ് ഈ കുട്ടികളുടെ മരണത്തിന്റെ ഒന്നും രണ്ടും പ്രതികള്‍. പരീക്ഷയില്‍ തോറ്റു, അല്ലെങ്കില്‍ മാര്‍ക്ക് കുറഞ്ഞു എന്നീ കാരണത്താല്‍ ആത്മഹത്യ ചെയ്തു എന്ന് നാം പറയുന്ന വ്യക്തികള്‍ ഒരു പക്ഷെ നേരിടുന്ന പലതരം പ്രശ്നങ്ങളുടെ സമാപനം ആയിരിക്കാം ആത്മഹത്യ.അത് ശാരീരികമാകാം, മാനസികമാകാം, സാമൂഹികമാകാം, ഇവയെല്ലാം ആവ്യക്തിയുടെ മനസ്സിനെ പലതരത്തില്‍ മഥിച്ചു കൊണ്ടിരിക്കും.അതിനിടയില്‍ പരീക്ഷാഫലം മറ്റൊരു വേദനയായി മാറുമ്ബോള്‍…
Read More » -
Kerala
ഇടതു സർക്കാരിനെ ട്രോളി കൈയ്യടി വാങ്ങി പിഷാരടി
തൃശൂര്‍: തൃശൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ കെ റെയിലും ഇൻഡിഗോ വിമാനവും എഐ ക്യാമറയും അടക്കമുള്ള വിഷയങ്ങളില്‍ കാള്‍ മാര്‍ക്‌സ് മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വരെ ട്രോളി രമേശ് പിഷാരടി. സമ്മേളനത്തിന് കൈയടിക്കാത്തതുകൊണ്ട് ആരും വാട്‌സപ്പിലൂടെ പേടിപ്പിക്കില്ലെന്നും നിയമസഭയിലെ കമ്ബ്യൂട്ടര്‍ വരെ എടുത്ത് കളയുന്നവര്‍ക്ക് ഇപ്പോഴും കമ്ബ്യൂട്ടറിനോടുള്ള വിരോധം തീര്‍ന്നില്ലെന്നും പിഷാരടി പരിഹസിച്ചു. എഐ കാമറയും കെ റെയിലും ഇൻഡിഗോ വിമാനവും അടക്കുമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പിഷാരടി സിപിഎമ്മിനെ ഒന്നാകെ വിമര്‍ശിച്ച് സമ്മേളനത്തിൽ കൈയ്യടി നേടി. .രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതിന് പിന്നാലെ തന്നോട് ഒരു സുഹൃത്ത് എന്തിനാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതെന്ന് ചോദിച്ചു. കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ അത് നിന്റെ ജോലിയെ കാര്യമായി ബാധിക്കുമെന്നും സുഹൃത്ത് ഉപദേശിച്ചു. എന്നാല്‍ തന്റെ മേഖലയില്‍ ഇപ്പോള്‍ വലിയ മത്സരമാണ് നടക്കുന്നതെന്നും വലിയ നേതാക്കളാണ് മത്സര രംഗത്തുള്ളതെന്നും പിഷാരടി വേദിയില്‍ പറഞ്ഞു. ‘ഒരിക്കല്‍ ഒരു വേദിയില്‍…
Read More » -
Crime
പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചു; അയിരൂര്‍ മുന്‍ സി.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച അയിരൂര്‍ പോലീസ് സ്റ്റേഷനിലെ മുന്‍ സിഐ: ആര്‍.ജയസനിലിനെ പിരിച്ചുവിടല്‍ നോട്ടീസ്. സര്‍വീസില്‍നിന്ന് നീക്കം ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ഡിജിപി നോട്ടീസ് നല്‍കി. 7 ദിവസത്തിനകം മറുപടി നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായി കണക്കാക്കും. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട 17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവാണ് സി.ഐ: ജയസനിലിനെതിരേ പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ ഗള്‍ഫിലായിരുന്ന പ്രതിയെ ജയസനില്‍ നാട്ടിലേക്ക് വിളിച്ചു വരുത്തി. സഹോദരനൊപ്പം സ്റ്റേഷനില്‍ കാണാനെത്തിയ പ്രതിയോട് ചില താത്പര്യങ്ങള്‍ പരിഗണിക്കാനും സഹകരിച്ചാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്നും ജയസനില്‍ വാക്കുപറഞ്ഞു. പിന്നീട് പ്രതിയെ സിഐ തന്റെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പീഡിപ്പിച്ചുവെന്നും കേസ് അവസാനിപ്പിക്കാന്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്. പിന്നീട് ജയസനില്‍ വാക്കുമാറി. പോക്സോ കേസ് ചുമത്തി യുവാവിനെ ജയിലിലടച്ചു. കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്സോ കേസ്…
Read More » -
LIFE
അമേരിക്കയിലെ ശിവഗിരി ആശ്രമത്തിലെ സമർപ്പണ ചടങ്ങിന് കാർമ്മികത്വം വഹിക്കുവാനുമുള്ള സന്യാസിമാർ ആശ്രമത്തിൽ എത്തി – ഫോട്ടോയും വീഡിയോയും
വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാപിതമാകുന്ന ശിവഗിരി ആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും നടത്തുന്നതിനും സമർപ്പണ ചടങ്ങിന് കാർമ്മികത്വം വഹിക്കുവാനുമുള്ള സന്യാസിമാർ അമേരിക്കയിലെ ശിവഗിരി ആശ്രമത്തിലേക്ക് എത്തിതുടങ്ങി. ശിവഗിരി മഠത്തിലെ സ്വാമി ഗുരു പ്രസാദ്, സ്വാമി ബോധി തീത്ഥ, സ്വാമി ശങ്കരാനാന്ദ എന്നിവരാണ് അമേരിക്കയിലെ ശിവഗിരി ആശ്രമ സമർപ്പണ ചടങ്ങിന് കാർമ്മികത്വം വഹിക്കുവാൻ വാഷിംഗ്ടണിൽ എത്തിയത്. അമേരിക്കയിലെ ശ്രീനാരയണ ഗുരുദേവന്റെ ആശ്രമം എന്ന സ്വപ്നം യാഥാർത്ത്യമാക്കാനുള്ള അവസാന ശ്രമത്തിലാണ് സംഘാടകരും ലോകംമെമ്പാടുമുള്ള ഗുരുദേവ ഭക്തരും ലോകത്തിലുള്ള എല്ലാ ശ്രീനാരയണ സംഘടനകളുടെയും പ്രതിനിധികൾ എത്തിചേർന്നു കൊണ്ടിരിക്കുന്നു. ചടങ്ങിന് എത്തുന്നവർക്ക് എല്ലാവർക്കും വിപുലമായ സൗകര്യങ്ങൾ സംഘാടക സമിതി ക്രമീകരിച്ചട്ടുണ്ട്. ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന നാമകരണത്തോടെ വാഷിംഗ്ടൺ ഡിസിയിൽ മെയ് 27, 28 തീയതികളിലായി ആശ്രമത്തിന് തിരി തെളിയുന്നതോടെ ശ്രീനാരായണ സമൂഹത്തിന് ചരിത്രത്തിലെ ഒരു സുവർണ്ണനേട്ടമാണ് സ്വന്തമാവുക. ലോകത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് പ്ലെയിനിൽ…
Read More » -
Crime
സ്കൂളിലേക്ക് പോകുന്ന വഴി പെൺകുട്ടിയുടെ പുറകെ നടന്നും ഫോണിൽ നിരന്തരം മെസ്സേജ് അയച്ചും വിളിച്ചും ശല്യപ്പെടുത്തി; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ചിങ്ങവനം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വേളൂർ കാരാപ്പുഴ പടിഞ്ഞാറേതറ വീട്ടിൽ നിതിൻ സുരേഷ്(20) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടി സ്കൂളിലേക്ക് പോകുന്ന വഴി പുറകെ നടന്ന് ശല്യപ്പെടുത്തുകയും, ഫോണിൽ നിരന്തരം മെസ്സേജ് അയച്ചും, വിളിച്ചും ശല്യപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Crime
ബലാത്സംഗ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കു ശേഷം മാഹിയിൽനിന്നും പൊക്കി മേലുകാവ് പോലീസ്
മൂന്നിലവ്: വീട്ടമ്മയെ ബലാത്സംഗം ചെയ്തതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിലവ് പെരുങ്കാവ് ഭാഗത്ത് ചെമ്പാക്കൽ വീട്ടിൽ റോയി കുര്യൻ (48) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2015-ൽ വീട്ടമ്മയെ ബലാൽസംഗം ചെയ്തതിനു ശേഷം ഒളിവിൽ പോവുകയായിരുന്നു. ഇയാളെ മാഹിയിൽനിന്നും പോലീസ് പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More »
