NEWSWorld

മനുഷ്യന്റെ മസ്തിഷ്‌കത്തില്‍ കംപ്യൂട്ടര്‍ ചിപ്പ്;നിര്‍ണായക അനുമതി നേടി അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്ക്

ന്യൂയോർക്ക്:മനുഷ്യന്റെ മസ്തിഷ്‌കത്തില്‍ കംപ്യൂട്ടര്‍ ചിപ്പ് ഘടിപ്പിച്ചുളള ലോകത്തിലെ ആദ്യത്തെ ഹ്യൂമന്‍ കംപ്യൂട്ടര്‍ ക്ലിനിക്കല്‍ സ്റ്റഡി നടത്താന്‍ തയ്യാറെടുക്കുകയാണ് അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്കിന്റെ കമ്ബനി.
അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്കിന്റെ ന്യൂറോ ലിങ്ക് എന്ന കമ്ബനിയാണ് നിര്‍ണായകമായ ഈ അനുമതി നേടിയെടുത്തിരിക്കുന്നത്.ബ്രെയ്ന്‍ ഇംപ്ലിമെന്റ് കമ്ബനിയായ ന്യൂറോ ലിങ്ക് മനുഷ്യന്റെ മസ്തിഷ്‌കത്തില്‍ കംപ്യൂട്ടര്‍ ചിപ്പ് ഘടിപ്പിച്ചുളള ലോകത്തിലെ ആദ്യത്തെ ഇന്‍ ഹ്യൂമന്‍ കംപ്യൂട്ടര്‍ ക്ലിനിക്കല്‍ സ്റ്റഡി നടത്താന്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഈ പരീക്ഷണത്തിന് സഹായകരമാകുന്ന തരത്തില്‍ പ്രധാനപ്പെട്ട അനുമതിയാണ് ന്യൂറോ ലിങ്കിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയിരിക്കുന്നത്.ന്യൂറോ ലിങ്കിന്റെ ബ്രെയിന്‍ ഇംപ്ലിമെന്റ് പരീക്ഷണങ്ങള്‍ക്കായി 2019 മുതല്‍ തന്നെ മസ്‌ക്ക് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ഇപ്പോഴാണ് അനുമതി ലഭിച്ചത്.
പാരാലിസിസ്, അന്ധത, തുടങ്ങിയ ഒട്ടനവധി വൈകല്യങ്ങള്‍ക്ക് ന്യൂറോ ലിങ്ക് പരീക്ഷണം പരിഹാരമുണ്ടാക്കാന്‍ ഇടയുണ്ടെന്നാണ് മസ്‌ക്കിന്റെ വാദം.2016ല്‍ തുടങ്ങിയ ന്യൂറോ ലിങ്കിന്റെ പരീക്ഷണങ്ങള്‍ക്ക് ഇതുവരെയും യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചിരുന്നില്ല.
  2012ൽ റോക്കറ്റ് വിക്ഷേപിച്ചു ചരിത്രം സൃഷ്‌ടിച്ച സ്പേസ് എക്സ് എന്ന കമ്പനിയുടെ സ്ഥാപകനാണ് ഇലോണ്‍ മസ്‌ക്ക്. റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനിയാണ് സ്പേസ് എക്സ്. ഓപ്പൺ എ.ഐ , സോളാർ സിറ്റി , സിപ്‌ 2 , എക്സ്.കോം എന്നീ കമ്പനികളുടെ സഹ സ്ഥാപകൻ കൂടി ആണ് ഇദ്ദേഹം. ഇതിനു പുറമേ “ ഹൈപ്പർ ലൂപ് “ എന്ന അതിവേഗ യാത്ര സംവിധാനം ഇദ്ദേഹം വിഭാവന ചെയ്തിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായി തെരഞ്ഞെടുക്കപ്പെട്ട, ബിസിനസുകാരനും എഞ്ചിനീയറും ഒക്കെയാണ് ഇലോൺ മസ്ക്.ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ ഏജൻസിയായ സ്‌പേസ് എക്‌സിന്റെയും ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലമോട്ടോഴ്‌സിന്റെയും സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: