തിരുവനന്തപുരം: ഇന്ത്യൻ റിസര്‍വ് ബറ്റാലിയൻ സ്പെഷ്യല്‍ കമാൻഡോ ചാലിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു. ആൻറി മാവോയിസ്റ്റ് സ്പെഷ്യല്‍ സ്ക്വാഡ് കമാൻഡോയും തിരുവനന്തപുരം പാങ്ങോട് എസ്.എൻ.വില്ലയില്‍ ഷാജിയുടെ മകനുമായ ജെ.റാസിയാണ്(33) മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. സഹപ്രവര്‍ത്തകരോടൊപ്പം റാസി നിലമ്ബൂര്‍ എം.എസ്.പി ക്യാമ്ബിന് താഴെ ചാലിയാര്‍പ്പുഴയില്‍ നീന്താൻ ഇറങ്ങിയതായിരുന്നു.നീന്തുന്നതി നിടയില്‍ പുഴയുടെ മധ്യഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു.കൂടെ ഉണ്ടായിരുന്നവര്‍ ഉടൻ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.