മലയാളം ചാനല്‍ റേറ്റിങ്ങില്‍ വീണ്ടും ഒന്നാമതെത്തി ഏഷ്യാനെറ്റ്. 20 ആഴ്ചയിലെ ജിആര്‍പി റേറ്റിങ്ങ് പുറത്തുവന്നപ്പോള്‍ ഏറ്റവും പിന്നില്‍ കൈരളി ടിവിയാണ്.
ഏറ്റവും മുന്നിലുള്ള ഏഷ്യാനെറ്റിന് 687 പോയിന്റുകളാണുള്ളത്. സീരിയലുകളുടെ പിന്‍ബലത്തിലാണ് ചാനല്‍ ഇക്കുറിയും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. സ്വന്തനം സീരിയലിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഉള്ളത്. 13.4 പോയിന്റാണ് ബാര്‍ക്കില്‍ ഈ സീരിയലിനുള്ളത്.
കുടുംബവിളക്കിന് 12.1, മൗനരാഗത്തിന് 12, ഗീതാ ഗോവിന്ദത്തിന് 11, പത്തരമാറ്റ് സീരിയലിന് 10.1, കൂടെവിടെയ്ക്ക് 4.8, നമ്മള്‍ സീരിയലിന് 2.2 പോയിന്റുകളാുമാണ് ബാര്‍ക്ക് റേറ്റിങ്ങില്‍ ഉള്ളത്.
രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് എത്തിയത് സീ കേരളമാണ്. 249 പോയിന്റുകളുമായി ചാനല്‍ വലിയ കുതിപ്പാണ് റേറ്റിങ്ങില്‍ കാഴ്ചവെച്ചിരിക്കുന്നത്. സീയുടെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ടാം സ്ഥാനം നേടുന്നത്. സീരിയലുകളും റിയാലിറ്റി ഷോളകുമാണ് ചാനലിനെ ഈ നേട്ടത്തിന് തുണച്ചത്. ശ്യാമാംബരം സീരിയല്‍ 4.40 പോയിന്റും മിഴി രണ്ടിലും 4.18, കുടുംബശ്രീ ശാരദ 4.27 പോയിന്റും നേടിയിട്ടുണ്ട്.
പ്രൈംടൈമില്‍ ഏഷ്യാനെറ്റിലെ സീരിയലുകളെ കടത്തിവെട്ടുന്ന പ്രകടനമാണ് സീ ചാനലിലെ പരമ്പരകള്‍ നടത്തിയിരിക്കുന്നത്.ചാനലിലെ റിയാലിറ്റി ഷോകളായ വൈഫ് ബ്യൂട്ടിഫുള്‍ 2.23 പോയിന്റും ഡ്രാമ ജൂനിയേഴ്‌സ് 2.21 പോയിന്റും കരസ്ഥമാക്കിയത് ചാനല്‍ കുതിപ്പിനെ സഹായിച്ചിട്ടുണ്ട്.