Month: May 2023
-
Kerala
കാറിടിച്ച് ഓട്ടോ യാത്രികയായ വീട്ടമ്മ മരിച്ചു
ആലപ്പുഴ: അരൂരിൽ കാറിടിച്ച് ഓട്ടോ യാത്രികയായ വീട്ടമ്മ മരിച്ചു.അരൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പുത്തൻ വീട്ടില്‍ അന്നമ്മ(82) ആണ് മരിച്ചത്. അരൂര്‍ പള്ളി ഭാഗത്തുനിന്ന് കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിന് തെക്ക് ഭാഗത്തേക്ക് ജോലിക്കായി ഓട്ടോയിൽ പോകവെയാണ് അപകടം ഉണ്ടായത്.ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പറവൂരില്‍ നിന്ന് ആലപ്പുഴക്ക് പോകുകയായിരുന്നു കാര്‍. ഭര്‍ത്താവ് ആന്‍റണി. മക്കള്‍: റീന, സിസ്റ്റര്‍ ലീന,നീന. മരുമക്കള്‍: ജോസ്, ലോഷ് മോൻ.
Read More » -
India
കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു
കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു.ഹക്കി പിക്കി കോളനിയിലെ നാഗമ്മ (34) ആണ് മരിച്ചത്. വനംവകുപ്പില്‍ ജീവനക്കാരനായ സഹോദരന് ഉച്ചഭക്ഷണവുമായി പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.നിലവിളി കേട്ട് സഹോദരനും മറ്റ് വനംവകുപ്പ് ജീവനക്കാരും ഓടിയെത്തി ആനയെ തുരത്തിയപ്പോഴേക്കും നാഗമ്മ മരിച്ചിരുന്നു. പൊലീസെത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.കർണാടകയിലെ ബന്നാർഘട്ട വനമേഖലയിലാണ് സംഭവം.
Read More » -
NEWS
കൊല്ലം സ്വദേശിയായ യുവാവ് യു എസില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു
കൊല്ലം സ്വദേശിയായ യുവാവ് യു എസില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു, യുഎസിലെ ഫിലദല്‍ഫിയയില്‍ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. അഴകത്ത് വീട്ടില്‍ റോയ് – ആശ ദമ്ബതികളുടെ മകനാണ്. ജോലി കഴിഞ്ഞ് മടങ്ങുമ്ബോള്‍ അജ്ഞാതന്‍ ജൂഡിനുനേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. ജൂഡിന്റെ കുടുംബം 30 വര്‍ഷമായി അമേരിക്കയിലാണ്. ആക്രമണത്തിന് കാരണം വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
India
ഗുസ്തി താരങ്ങള്‍ക്ക് നേരെ വേണ്ടിവന്നാല്‍ വെടിവെക്കുമെന്ന് കേരള മുൻ ഡി.ജി.പി
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങള്‍ക്ക് നേരെ വേണ്ടിവന്നാല്‍ വെടിവെക്കുമെന്ന് കേരള മുൻ ഡി.ജി.പിയും വിരമിച്ച ഐ.പി.എസ്.ഉദ്യോഗസ്ഥനുമായ നിര്‍മല്‍ ചന്ദ്ര അസ്താന. അതേസമയം അസ്താനയുടെ പ്രതികരണത്തിനെതിരെ ഗുസ്തി താരം ബജ്റംഗ് പൂനിയ രംഗത്ത് വന്നു.തങ്ങള്‍ നിങ്ങളുടെ മുന്നിലുണ്ടെന്നും വെടിയേല്‍ക്കാൻ എവിടെയാണ് വരേണ്ടതെന്നും അസ്താനയോട് പൂനിയ ചോദിച്ചു. ട്വിറ്ററിലായിരുന്നു പൂനിയയുടെ മറുപടി. മുൻ സംസ്ഥാന വിജിലൻസ് മേധാവിയായിരുന്നു അസ്താന. ‘സെക്ഷൻ 129 അതിനുള്ള അധികാരം പോലീസിന് നല്‍കുന്നുണ്ട്.സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ അത് ഉപയോഗിക്കും.എന്നാലത് അറിയണമെങ്കില്‍ വിദ്യാഭ്യാസം ആവശ്യമാണ്. നമുക്ക് പോസ്റ്റ്മോര്‍ട്ടം ടേബിലില്‍ കാണാം’, എന്നും അസ്താന ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചായിരുന്നു ബജ്റംഗ് പൂനിയയുടെ മറുപടി. ‘ഈ ഐ.പി.എസ്. ഓഫീസര്‍ ഞങ്ങളെ വെടിവെക്കുമെന്ന് പറയുന്നു. സഹോദരാ, ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്, എവിടെ വരണമെന്ന് പറയൂ. നിങ്ങളുടെ വെടിയുണ്ടകള്‍ ഞങ്ങള്‍ നെഞ്ചില്‍ സ്വീകരിക്കാം. അതുമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ, ഇനി അതും…
Read More » -
Kerala
പാലക്കാട് നീന്തല്‍കുളത്തില്‍ വീണ 10വയസുകാരി മുങ്ങി മരിച്ചു
പാലക്കാട്: ഫുട്ബോള്‍ ടര്‍ഫിനോട് ചേര്‍ന്നുളള നീന്തല്‍കുളത്തില്‍ വീണ 10വയസുകാരി മുങ്ങി മരിച്ചു.കൊപ്പം മുളയൻകാവിലാണ് സംഭവം.തമിഴ്നാട് സ്വദേശിനി സുധീഷ്ണയാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അപകടം.തമിഴ്‌നാട്ടില്‍ നിന്നും വിനോദയാത്രക്കായി എത്തിയ സംഘത്തിനൊപ്പമുള്ളതാണ് കുട്ടി. കൊപ്പം മുളയങ്കാവില്‍ സ്വകാര്യവ്യക്തി നടത്തുന്ന ടര്‍ഫിനോട് ചേര്‍ന്നുളള നീന്തല്‍കുളത്തിലാണ് അപകടം. കുട്ടി അബദ്ധത്തില്‍ നീന്തല്‍കുളത്തില്‍ വീഴുകയായിരുന്നു.ഉടൻതന്നെ ആശുപ്രതിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൊപ്പം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസറ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുകൊടുത്തു.
Read More » -
India
2000 രൂപ നോട്ട്; ബിജെപി നേതാവിന്റെ പൊതുതാല്‍പര്യ ഹർജി തളളി
ന്യൂഡല്‍ഹി: തിരിച്ചറിയല്‍ രേഖയില്ലാതെ 2000 രൂപ നോട്ട് ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാമെന്ന ഉത്തരവിനെതിരെ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഒരു രേഖകളുമില്ലാതെ 2000 രൂപയുടെ നോട്ടുകള്‍ മാറ്റി നല്‍കാമെന്ന തീരുമാനം ശരിയല്ലെന്നും അത് റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം.
Read More » -
India
പാഠ്യപദ്ധതിയില്‍നിന്ന് ഇക്ബാലും ഗാന്ധിയും പുറത്ത്, സവർക്കർ അകത്ത്
ന്യൂഡല്‍ഹി: ‘സാരെ ജഹാൻ സെ അച്ഛാ’ എന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവും എഴുത്തുകാരനുമായ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍നിന്ന് നീക്കാൻ കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍വകലാശാല(ഡി.യു) തീരുമാനിച്ചിരുന്നു.ഇതിനു പിന്നാലെ സംഘ്പരിവാര്‍ ആചാര്യൻ വി.ഡി സവര്‍ക്കറെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് സര്‍വകലാശാല. ബി.എ പൊളിറ്റിക്കല്‍ സയൻസ്(ഹോണേഴ്‌സ്) സിലബസിലാണ് ഹിന്ദുത്വ നേതാവിനെക്കുറിച്ച് പുതിയ പാഠഭാഗം ചേര്‍ക്കാൻ ഡി.യു അക്കാഡമിക് കൗണ്‍സില്‍ തീരുമാനം. അഞ്ചാം സെമസ്റ്ററില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരവും സവര്‍ക്കറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതിന് പകരം, ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗം ഏഴാം സെമസ്റ്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ നാല് വര്‍ഷത്തിനു പകരം മൂന്നു വര്‍ഷത്തെ ബിരുദ കോഴ്‌സില്‍ ചേര്‍ന്നവര്‍ക്ക് ഗാന്ധിയെക്കുറിച്ച് പഠിക്കാനുണ്ടാകില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന അക്കാദമിക് കൗണ്‍സിലിലാണ് സവര്‍ക്കറിനെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താൻ പ്രമേയം പാസാക്കിയത്. തീരുമാനത്തെ ഒരു വിഭാഗം അധ്യാപകര്‍ എതിര്‍ത്തു. പാഠ്യപദ്ധതി കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലാ നിര്‍വാഹക സമിതിയാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.
Read More » -
Kerala
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ തെങ്ങ് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ തെങ്ങ് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുണ്ടക്കയം വണ്ടൻപതാല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കളത്തില്‍ സുനില്‍ വിജയൻ, യാത്രക്കാരി വണ്ടൻപതാല്‍ അറത്തില്‍ ഷെറിൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് 12.30 മണിക്ക് വരിക്കാനിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്‍റെ വശത്ത് നിന്ന തെങ്ങ് ഒടിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീഴുകയായിരുന്നു.അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.
Read More » -
Kerala
കണ്ണൂര്‍ ഇരിക്കൂറിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളില്‍ മരം ഒടിഞ്ഞ് വീണു
കണ്ണൂര്‍: ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളില്‍ മരം ഒടിഞ്ഞ് വീണു.ഇരിട്ടി ഇരിക്കൂര്‍ റോഡില്‍ തന്തോടാണ് സംഭവം നടന്നത്. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.ഉച്ചകഴിഞ്ഞ് മലയോര മേഖലയില്‍ ശക്തമായ കാറ്റും മഴയുമായിരുന്നു ഉണ്ടായിരുന്നത്.
Read More » -
Kerala
ആലപ്പുഴയില്‍ ഹൗസ്‌ബോട്ട് മുങ്ങി; യാത്രക്കാർ സുരക്ഷിതരെന്ന് വിവരം
ആലപ്പുഴ: കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി. റാണി ചിത്തിര കായലിലാണ് അപകടം ഉണ്ടായത്.ബോട്ട് യാത്രക്കാരായ മൂന്ന് തമിഴ്നാട് സ്വദേശികളാണ് ഉണ്ടായിരുന്നത്.മൂന്നുപേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.ഭാര്യയും ഭര്‍ത്താവും കുഞ്ഞുമടക്കമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടില്‍ വെള്ളം കയറിയപ്പോള്‍ തന്നെ ജീവനക്കാര്‍ ഇവരെ തൊട്ടടുത്ത ഹൗസ് ബോട്ടുകളിലേക്ക് മാറ്റിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ബോട്ടിലെ അടിത്തട്ട് തകര്‍ന്നാണ് വെള്ളം അകത്ത് കയറിയതെന്നാണ് ലഭിക്കുന്ന വിവരം.സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More »