IndiaNEWS

ഗുസ്തി താരങ്ങള്‍ക്ക് നേരെ വേണ്ടിവന്നാല്‍ വെടിവെക്കുമെന്ന് കേരള മുൻ ഡി.ജി.പി

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങള്‍ക്ക് നേരെ വേണ്ടിവന്നാല്‍ വെടിവെക്കുമെന്ന് കേരള മുൻ ഡി.ജി.പിയും വിരമിച്ച ഐ.പി.എസ്.ഉദ്യോഗസ്ഥനുമായ നിര്‍മല്‍ ചന്ദ്ര അസ്താന.
അതേസമയം അസ്താനയുടെ പ്രതികരണത്തിനെതിരെ ഗുസ്തി താരം ബജ്റംഗ് പൂനിയ രംഗത്ത് വന്നു.തങ്ങള്‍ നിങ്ങളുടെ മുന്നിലുണ്ടെന്നും വെടിയേല്‍ക്കാൻ എവിടെയാണ് വരേണ്ടതെന്നും അസ്താനയോട് പൂനിയ ചോദിച്ചു. ട്വിറ്ററിലായിരുന്നു പൂനിയയുടെ മറുപടി. മുൻ സംസ്ഥാന വിജിലൻസ് മേധാവിയായിരുന്നു അസ്താന.

‘സെക്ഷൻ 129 അതിനുള്ള അധികാരം പോലീസിന് നല്‍കുന്നുണ്ട്.സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ അത് ഉപയോഗിക്കും.എന്നാലത് അറിയണമെങ്കില്‍ വിദ്യാഭ്യാസം ആവശ്യമാണ്. നമുക്ക് പോസ്റ്റ്മോര്‍ട്ടം ടേബിലില്‍ കാണാം’, എന്നും അസ്താന ട്വീറ്റ് ചെയ്തിരുന്നു.

 

Signature-ad

ഈ ട്വീറ്റ് പങ്കുവെച്ചായിരുന്നു ബജ്റംഗ് പൂനിയയുടെ മറുപടി. ‘ഈ ഐ.പി.എസ്. ഓഫീസര്‍ ഞങ്ങളെ വെടിവെക്കുമെന്ന് പറയുന്നു. സഹോദരാ, ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്, എവിടെ വരണമെന്ന് പറയൂ. നിങ്ങളുടെ വെടിയുണ്ടകള്‍ ഞങ്ങള്‍ നെഞ്ചില്‍ സ്വീകരിക്കാം. അതുമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ, ഇനി അതും കൂടെ ചെയ്യൂ’, പൂനിയ ട്വീറ്റ് ചെയ്തു.

Back to top button
error: