KeralaNEWS

പാലക്കാട് നീന്തല്‍കുളത്തില്‍ വീണ 10വയസുകാരി മുങ്ങി മരിച്ചു

പാലക്കാട്: ഫുട്ബോള്‍ ടര്‍ഫിനോട് ചേര്‍ന്നുളള നീന്തല്‍കുളത്തില്‍ വീണ 10വയസുകാരി മുങ്ങി മരിച്ചു.കൊപ്പം മുളയൻകാവിലാണ് സംഭവം.തമിഴ്നാട് സ്വദേശിനി സുധീഷ്ണയാണ് മരിച്ചത്.
ഉച്ചയോടെയായിരുന്നു അപകടം.തമിഴ്‌നാട്ടില്‍ നിന്നും വിനോദയാത്രക്കായി എത്തിയ സംഘത്തിനൊപ്പമുള്ളതാണ് കുട്ടി. കൊപ്പം മുളയങ്കാവില്‍ സ്വകാര്യവ്യക്തി നടത്തുന്ന ടര്‍ഫിനോട് ചേര്‍ന്നുളള നീന്തല്‍കുളത്തിലാണ് അപകടം.

കുട്ടി അബദ്ധത്തില്‍ നീന്തല്‍കുളത്തില്‍ വീഴുകയായിരുന്നു.ഉടൻതന്നെ ആശുപ്രതിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൊപ്പം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസറ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: