Month: May 2023
-
India
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ കോച്ചുകള്‍ വേര്‍പ്പെട്ടു
കർണാടകയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ കോച്ചുകള്‍ വേര്‍പ്പെട്ടു. മൈസൂരുവില്‍ നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന തൂത്തുകുടി എക്‌സ്‌പ്രസ് ട്രെയിനിന്‍റെ കോച്ചുകളാണ് വേര്‍പ്പെട്ടത്. ട്രെയിന്‍ നിര്‍ത്തി വിശദമായ പരിശോധന നടത്തി പ്രശ്‌നം പരിഹരിച്ച ശേഷമാണ് പുറപ്പെട്ടത്. സംഭവത്തില്‍ നാശനഷ്‌ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സാങ്കേതിക തടസം മൂലമാണ് ട്രെയിനിന്‍റെ കോച്ചുകള്‍ വേര്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Read More » -
Crime
പവൻ കല്യാണ്‍ നായകനാകുന്ന ‘ഹരി ഹര വീര മല്ലു’ ചിത്രത്തിന്റെ സെറ്റില്‍ വൻ തീപിടുത്തമെന്ന് റിപ്പോര്‍ട്ടുകൾ
പവൻ കല്യാൺ നായകനാകുന്ന പുതിയ ചിത്രമായ ‘ഹരി ഹര വീര മല്ലു’. കൃഷ്‍ ജഗർലമുഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്‍ ജഗർലമുഡിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. ചിത്രത്തിന്റെ സെറ്റിൽ വൻ തീപിടുത്തമുണ്ടായിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഹൈദരാബാദിലെ ഡുണ്ടിഗൽ എന്ന സ്ഥലത്ത് ചിത്രത്തിനായി തയ്യാറാക്കിയ സെറ്റിലാണ് തീപിടിത്തുമുണ്ടായത്. സെറ്റിൽ അപകടസമയത്ത് ആരും ഉണ്ടായിരുന്നില്ല. എന്നാൽ അപകടത്തിൽ ഷൂട്ടിംഗ് സെറ്റിന്റെ ഭൂരിഭാഗവും നശിച്ചതിനാൽ വലിയ നാശനഷ്‍ടമുണ്ടെന്നാണ് റിപ്പോർട്ട്. ഡുണ്ടിഗൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ സെറ്റ് നിർമിക്കേണ്ടിവരുന്നതിനാൽ ചിത്രീകരണം വൈകുമെന്നുമാണ് റിപ്പോർട്ട്. എ ദയകർ റാവു, എ എം രത്‍നം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം. അർജുൻ രാംപാൽ, നർഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. ‘ഭീംല നായക്’ എന്ന ചിത്രമാണ് പവൻ കല്യാണിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. മലയാളത്തിലെ…
Read More » -
India
റെയില്‍വേ ട്രാക്ക് നിര്‍മാണത്തിനിടെ ഷോക്കേറ്റ് അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം
ധൻബാദ്: ജാര്‍ഖണ്ഡില്‍ റെയില്‍വേ ട്രാക്ക് നിര്‍മാണത്തിനിടെ അഞ്ച് കരാര്‍ തൊഴിലാളികള്‍ ഷോക്കേറ്റ് മരിച്ചു. ധൻബാദ് ഡിവിഷനിലെ കത്രാസ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ജാര്‍ഖോറിലാണ് സംഭവം. റെയില്‍വേ വൈദ്യുതി തൂണുകള്‍ സ്ഥാപിക്കുന്നതിനിടെ 25,000 വാട്ട് വൈദ്യുതി ലൈന്‍ പൊട്ടിവീണതാണ് അപകടത്തിന് കാരണം. ഹൗറ – ന്യൂഡല്‍ഹി റെയില്‍ റൂട്ടിലെ ധന്‍ബാദ് ഗോമോയ്‌ക്ക് ഇടയിലുള്ള നിചിത്പൂര്‍ റെയില്‍ ഗേറ്റിലാണ് 25,000 വാള്‍ട്ട് വൈദ്യുതി ലൈന്‍ പൊട്ടിവീണത്. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള റെയില്‍വേ ഗതാഗതം നിര്‍ത്തിവച്ചു. വൈദ്യുതി കമ്ബിയില്‍ കുരുങ്ങി ചിലര്‍ക്ക് പൊള്ളലേറ്റതായും വിവരമുണ്ട്. തൊഴിലാളികള്‍ ഇരുമ്ബിന്‍റെ വൈദ്യുതി തൂണ്‍ പിടിച്ച് നില്‍ക്കുമ്ബോഴാണ് അപകടം. ഇതോടെ തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ഇതില്‍ അഞ്ച് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Read More » -
Crime
കാനഡയിൽ വിവാഹ സൽക്കാര വേദിക്ക് പുറത്തുവെച്ച് ഇന്ത്യൻ വംശജനായ ഗുണ്ടാനേതാവിനെ അജ്ഞാതർ വെടിവച്ചു കൊന്നു
ഒട്ടാവ: കാനഡയിൽ വിവാഹ സൽക്കാര വേദിക്ക് പുറത്തുവെച്ച് ഇന്ത്യൻ വംശജനായ ഗുണ്ടാനേതാവിനെ അജ്ഞാതർ വെടിവച്ചു കൊന്നു. കുപ്രസിദ്ധ കുറ്റവാളികളുടെ പട്ടികയിലുണ്ടായിരുന്ന പഞ്ചാവ് വംശജനായ അമർപ്രീത്(28) ആണ് കൊല്ലപ്പെട്ടത്. വിവാഹ സൽക്കാര വേദിയിലേക്ക് ഇരച്ചുകയറിയ അക്രമി സംഘം സംഗീതം നിർത്താൻ ആവശ്യപ്പെടുകയും വെടിയുതിർക്കുകയും ചെയ്തതായി കനേഡിയൻ പൊലീസ് വ്യക്തമാക്കി. കാനഡയിലെ വാൻകൂവർ നഗരത്തിലാണ് സംഭവം നടന്നത്. വിവാഹ സൽക്കാരത്തിൽ ഗുണ്ടാ നേതാവായ അമർപ്രീത് ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. അമർപ്രീതിൻറെ മൂത്ത സഹോദരൻ രവീന്ദറും വിവാഹത്തിൽ അതിഥിതിയായി എത്തിയിരുന്നു. ഇദ്ദേഹത്തിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടക്കുന്ന സമയത്ത് 60 ഓളം അതിഥികൾ വേദിയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കാനഡയെ നടുക്കിയ വെടിവെപ്പ് നടന്നത്. പുലർച്ചെ 1:30 ന് ആണ് ഒരാൾക്ക് വെടിയേറ്റതായി പൊലീസിന് റിപ്പോർട്ട് ലഭിക്കുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് വെടിയേറ്റ അമർപ്രീതിന് സിപിആർ നൽകിയെങ്കിലും മെഡിക്കഷ സംഘം എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ്…
Read More » -
India
അണയാതെ മണിപ്പൂരിലെ കലാപതീ; വീടുകൾക്ക് തീയിട്ട് 22 പേര്‍ അടക്കം 25 അക്രമികളെ പിടികൂടിയെന്ന് സൈന്യം
ദില്ലി: മണിപ്പൂരിൽ കലാപതീയണയുന്നില്ല. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെത്താനിരിക്കെ പലയിടങ്ങളിലും സംഘർഷം തുടരുകയാണ്. അതിനിടെ, വീടുകൾക്ക് തീയിട്ട് 22 പേർ അടക്കം 25 അക്രമികളെ പിടികൂടിയെന്ന് സൈന്യം അറിയിച്ചു. ഇവരിൽ നിന്നായി ചൈനീസ് ഗ്രെനേഡും വൻ ആയുധശേഖരവും പിടിച്ചെടുത്തു. അതേസമയം, വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി പ്രതിപക്ഷം നാളെ രാഷ്ട്രപതിയെ കാണും. ഇന്നലെ രാത്രി ഇംഫാലിലെ സെരോയ് സുഗുണു മേഖലയിലുണ്ടായ സംഘർഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതോടെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. ഓട്ടോമാറ്റിക് ആയുധങ്ങളടക്കം ഉപയോഗിച്ച് അക്രമം നടത്തിയവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. സൈന്യവും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ന്യൂ ചെക്കോൺ മേഖലയിൽ നിന്നും മൂന്ന് പേരെ ചൈനയിൽ നിർമ്മിച്ച ഗ്രെനേഡും മറ്റ് ആയുധങ്ങളുമായി പിടികൂടി. ഇംഫാലിലെ സൻസാബി, ഗ്വാൽതാബി, ഷാബുങ്ഖോൾ, ഖുനാവോ ഗ്രാമങ്ങളിൽ വ്യാപകമായി വീടുകൾക്ക് തീയിട്ട 22 പേരെയും…
Read More » -
Feature
വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. അസം സ്വദേശിനിയും വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ താമസ്സവുമായ റിന മഹാറാ (30) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ഇതിനിടയിൽ വീട്ടുകാർ സമീപവാസികളെ വിവരം അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് സുജിത്ത് ബി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിവേക് വി.ആർ എന്നിവർ സ്ഥലത്തെത്തി. ഉടൻ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിവേക് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുസ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് പൈലറ്റ് സുജിത്ത് ഉടൻ അമ്മയെയും കുഞ്ഞിനേയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു.…
Read More » -
India
ഇനിമുതൽ പോസ്റ്റോഫീസിൽ തുകകള്‍ നിക്ഷേപിക്കുന്നവരുടെ വരുമാന സ്രോതസ്സ് വ്യക്തമാക്കേണ്ടതായിവരും
ഇനിമുതൽ പോസ്റ്റോഫീസിൽ തുകകള്‍ നിക്ഷേപിക്കുന്നവരുടെയും വരുമാന സ്രോതസ്സ് വ്യക്തമാക്കേണ്ടതായിവരും. 2000 ത്തിന്റെ നോട്ട് നിരോധിച്ച സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് സ്കീമുകളിലെ നിക്ഷേപത്തിനും പുതിയ നിബന്ധന ഏർപ്പെടുത്തിയത്.ഉയർന്ന തുക നിക്ഷേപിക്കുന്നവർക്കാണ് ഇത്.
Read More » -
Kerala
മലയാളം അധ്യാപക ഒഴിവ്
തിരുവനന്തപുരം ശ്രീകാര്യം സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള പാര്‍ട്ടൈം മലയാളം ഹൈസ്‌കൂള്‍ അധ്യാപക തസ്തികയില്‍ താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു. മലയാളത്തില്‍ ബിരുദം, ബി.എഡ്, കെ-ടെറ്റ് കാറ്റഗറി മൂന്ന് അല്ലെങ്കില്‍ നാല് എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ മൂന്ന് രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2590079, 9447427476 അധ്യാപക ഒഴിവ് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇൻസ്റ്റിറ്റ്യൂട്ടില്‍ എൻവയോണ്‍മെൻറല്‍ സയൻസിലെ ഒരു അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. അധിക യോഗ്യതയുള്ളവര്‍ക്ക് മുൻഗണന ലഭിക്കും. യോഗ്യരായവര്‍ ബയോഡേറ്റാ [email protected] എന്ന വിലാസത്തിലേക്ക് ജൂണ്‍ നാലിന് മുൻപ് അയക്കണം.
Read More » -
Kerala
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ,് ലാബ്‌ടെക്‌നീഷ്യന്‍, എക്‌സറേ ടെക്‌നീഷ്യന്‍, ഇ.സി.ജി.ടെക്‌നീഷ്യന്‍, ലിഫ്റ്റ് ടെക്‌നീഷ്യന്‍, ഇലക്‌ട്രീഷ്യന്‍ കം പ്ലംബര്‍ എന്നീ തസ്തികകളില്‍ നിലവിലുളള ഒഴിവുകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. :സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ലഭിച്ച ബിരുദ/ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.സ്വകാര്യ സ്ഥാപനങ്ങളിൽ പഠിച്ചവർക്ക് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ.പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ലിഫ്റ്റ് ടെക്‌നീഷ്യൻ: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഗവണ്‍മെന്റ് ലഭിച്ച ഡിപ്ലോമാ ഇന്‍ ലിഫ്റ്റ് ടെക്‌നോളജി/ഐ.റ്റി.ഐ ഇന്‍ എലിവേറ്റര്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ്. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്. ഇലക്‌ട്രീഷ്യന്‍ കം പ്ലംബര്‍: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഐറ്റിഐ / ഐറ്റിസി ഇലക്‌ട്രിക്കല്‍ കം പ്ലളംബര്‍ കോഴ്‌സ് പാസായവരും ലൈസന്‍സ് ഉള്ളവരുമായിരിക്കണം. പ്രായപരിധി 40 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ…
Read More » -
Kerala
മരം വെട്ടുന്നതിനിടയിൽ ഹൃദയാഘാതം; തൊഴിലാളി മരത്തില്‍ കുടുങ്ങി
പത്തനംതിട്ട: മരം വെട്ടുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് തൊഴിലാളി മരത്തില്‍ കുടുങ്ങി.ആൾ മയങ്ങിയെങ്കിലും താഴെവീഴാതെ മരത്തിൽ തട്ടിനിന്നതിനാൽ അപകടം ഒഴിവായി പത്തനംതിട്ട പുത്തൻപീടികയില്‍ മരം വെട്ടുന്നതിനിടയിലാണ് നാരങ്ങാനം സ്വദേശി കുഞ്ഞുമോൻ എന്ന തൊഴിലാളി മരത്തില്‍ കുടുങ്ങിയത്.വിവരം അറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് കുഞ്ഞുമോനെ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More »