KeralaNEWS

ആലപ്പുഴയില്‍ ഹൗസ്‌ബോട്ട് മുങ്ങി; യാത്രക്കാർ സുരക്ഷിതരെന്ന് വിവരം

ആലപ്പുഴ: കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി. റാണി ചിത്തിര കായലിലാണ് അപകടം ഉണ്ടായത്.ബോട്ട് യാത്രക്കാരായ മൂന്ന് തമിഴ്നാട് സ്വദേശികളാണ് ഉണ്ടായിരുന്നത്.മൂന്നുപേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.ഭാര്യയും ഭര്‍ത്താവും കുഞ്ഞുമടക്കമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടില്‍ വെള്ളം കയറിയപ്പോള്‍ തന്നെ ജീവനക്കാര്‍ ഇവരെ തൊട്ടടുത്ത ഹൗസ് ബോട്ടുകളിലേക്ക് മാറ്റിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
ബോട്ടിലെ അടിത്തട്ട് തകര്‍ന്നാണ് വെള്ളം അകത്ത് കയറിയതെന്നാണ് ലഭിക്കുന്ന വിവരം.സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: