KeralaNEWS

കാറിടിച്ച്‌ ഓട്ടോ യാത്രികയായ വീട്ടമ്മ മരിച്ചു

ആലപ്പുഴ: അരൂരിൽ കാറിടിച്ച്‌ ഓട്ടോ യാത്രികയായ വീട്ടമ്മ മരിച്ചു.അരൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പുത്തൻ വീട്ടില്‍ അന്നമ്മ(82) ആണ് മരിച്ചത്.
അരൂര്‍ പള്ളി ഭാഗത്തുനിന്ന് കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിന് തെക്ക് ഭാഗത്തേക്ക് ജോലിക്കായി ഓട്ടോയിൽ പോകവെയാണ് അപകടം ഉണ്ടായത്.ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പറവൂരില്‍ നിന്ന് ആലപ്പുഴക്ക് പോകുകയായിരുന്നു കാര്‍. ഭര്‍ത്താവ് ആന്‍റണി. മക്കള്‍: റീന, സിസ്റ്റര്‍ ലീന,നീന. മരുമക്കള്‍: ജോസ്, ലോഷ് മോൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: