KeralaNEWS

അരിക്കൊമ്പനെ കണ്ടവരുണ്ടോ? ആനയുമില്ല സിഗ്നലുമില്ല, തലപുകച്ച് വനംവകുപ്പ്

ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് പെരിയാറിലേക്ക് കാടുമാറ്റിയ അരിക്കൊമ്പന്റെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിമുതലാണ് സിഗ്‌നല്‍ നഷ്ടമായത്. കാലാവസ്ഥ പ്രതികൂലമായതിനാലാണ് സിഗ്‌നല്‍ നഷ്ടപ്പെട്ടതെന്നാണ് വിലയിരുത്തല്‍.

ഒടുവില്‍ സിഗ്‌നല്‍ ലഭിച്ചത് കേരള – തമിഴ്‌നാട് അതിര്‍ത്തിയിലായിരുന്നു. തമിഴ്‌നാടിലെ മാവടിയില്‍ നിലവില്‍ അരിക്കൊമ്പന്‍ ഉണ്ടാകാം എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ഇടുക്കിയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാകാം സിഗ്‌നല്‍ നഷ്ടമാകാന്‍ കാരണമന്നാണ് കരുതുന്നത്. ഒരുപക്ഷെ ഉള്‍ക്കാട്ടിലേക്ക് അരിക്കൊമ്പന്‍ കയറിയിട്ടുണ്ടെങ്കില്‍ സിഗ്‌നല്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്.

Signature-ad

കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ മാവടിയിലാണ് അവസാനമായി അരിക്കൊമ്പനില്‍ ഘടിപ്പിച്ച കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചത്. ഇന്നലെ മാത്രം ഏഴ് കിലോമീറ്ററോളം ആന സഞ്ചരിച്ചിട്ടുണ്ട്. ഇതുവരെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങിയിട്ടില്ല. കാട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുകയോ കാലാവസ്ഥ അനുകൂലമാകുകയോ ചെയ്താല്‍ സിഗ്‌നല്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. രണ്ട് ടീമുകളായി തിരിഞ്ഞ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: