കോഴിക്കോട്:മകനെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.വെള്ളയില്‍ നാലുകുടി പറമ്ബ് കെ.പി.അജ്മല്‍ (30) ആണ് അറസ്റ്റിലായത്.
വെള്ളയില്‍ സ്വദേശിനിയായ വീട്ടമ്മയെ ഭീഷണപ്പെട്ടുത്തി ഇയാൾ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.കൂടാതെ മൊബൈലില്‍ പലരീതിയിലുള്ള ഫോട്ടോ ഉണ്ടെന്നും അത് പ്രചരിപ്പികുമെന്നും ഇയാള്‍ ഭീഷണിപ്പടുത്തിയതായും വീട്ടമ്മ പൊലീസിനോട് പറഞ്ഞു.
പെയിന്റിങ് തൊഴിലാളിയായ അജ്മലിനൊപ്പമാണ് ഇവരുടെ മകൻ ജോലി ചെയ്യുന്നത്.യുവാവിനെ കള്ളക്കേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് അമ്മയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അറിയിച്ചു.പീഡനം തുടങ്ങിയിട്ട് ഒരുവര്‍ഷമായി.മെഡിക്കല്‍ കോളജിന് സമീപത്തെ ലോഡ്ജുകളിലും മറ്റിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു. പൊലീസില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ മൊബൈലില്‍ പലരീതിയിലുള്ള ഫോട്ടോ ഉണ്ടെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നുവത്രെ പീഡനം.
മെഡി. കോളജ് അസി. കമീഷണര്‍ കെ. സുദര്‍ശന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും അടുത്തിടെ മയക്കുമരുന്ന് കേസില്‍പെട്ട പ്രതികളുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.ഇയാളെ റിമാൻഡ് ചെയ്തു.