Month: May 2023
-
India
മണിപ്പൂരിൽ സംഘർഷം; സൈന്യം ഇറങ്ങി
ഇംഫാൽ: മെയ്തി സമുദായത്തിനു പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ മണിപ്പൂരിൽ സൈന്യത്തെ വിന്യസിച്ചു. സൈന്യത്തിന് പിന്നാലെ അസം റൈഫിൾസിനെയും സംഘർഷ സാധ്യതയുള്ള മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്ലാഗ് മാർച്ച് നടത്തി. മെയ്‌തി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്.സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ഇന്റര്‍നെറ്റും നിരോധിച്ചിട്ടുണ്ട്.
Read More » -
Kerala
കൊല്ലം അഞ്ചലില്‍ പൊലീസ് ജീപ്പ് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
കൊല്ലം:അഞ്ചലില്‍ പൊലീസ് ജീപ്പ് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്.ഏരൂര്‍ പൊലീസിന്റെ ജീപ്പാണ് അപകടത്തില്‍പെട്ടത്. രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. പരിക്കേറ്റ എസ്‌ഐ വേണു, എഎസ്‌ഐ ശ്രീകുമാര്‍, സിപിഒ ആരുണ്‍ എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
Read More » -
Kerala
മഴക്കാലപൂർവ ശുചീകരണത്തിന് തുടക്കം
തിരുവനന്തപുരം:പകർച്ചവ്യാധികൾ തടയാനായി മഴക്കാലപൂർവ ശുചീകരണം ജനപങ്കാളിത്തത്തോടെ പഞ്ചായത്തുതലം മുതൽ ഉടൻ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിൽ വിവിധ വകുപ്പുകളുടെ പങ്കാളിത്തം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ മന്ത്രിമാരും വകുപ്പു മേധാവികളുമായി നടന്ന ആരോഗ്യ ജാഗ്രതാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചീകരണം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കണം.നീക്കം ചെയ്യുന്ന മാലിന്യം സംസ്‌കരിക്കുന്നത് സംബന്ധിച്ചും കൃത്യമായ ധാരണയുണ്ടാകണം.കുടിക്കാൻ ലഭ്യമാക്കുന്നത് നല്ല വെള്ളമാണെന്ന് ഉറപ്പുവരുത്താനാകണം.എല്ലാ ജലസ്രോതസ്സും ശുദ്ധീകരിക്കാൻ നടപടിയുണ്ടാകണം-മുഖ്യമന്ത്രി പറഞ്ഞു.
Read More » -
Kerala
ഫുട്‌ബോളിന്റെ പ്രതാപം വീണ്ടെടുക്കാൻ കായിക വകുപ്പിന്റെ ‘കിക്ക് ഓഫ്’ പദ്ധതി
തിരുവനന്തപുരം: കായിക വകുപ്പിന്റെ നേതൃത്വത്തിൽ ‘കിക്ക് ഓഫ്’ പദ്ധതിക്ക് തുടക്കം.കുട്ടികളിൽ നിന്ന് ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതാണ് പദ്ധതി. ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു പരിശീലനകേന്ദ്രമെങ്കിലും ഉണ്ടായിരിക്കും.ഒരു ജില്ലയില്‍ 25 പേര്‍ക്കാണ് പരിശീലനം. 18 കേന്ദ്രങ്ങളാണ് സംസ്ഥാനവ്യാപകമായി തുടങ്ങുക. ആദ്യഘട്ടത്തില്‍ എട്ടു സെന്ററുകളില്‍ പരിശീലനം ആരംഭിക്കും.2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്കാണ് അവസരം. കോഴിക്കോട് കുറുവത്തൂര്‍ പായമ്പ്ര ജി.എച്ച്.എസ്.എസ്, കാസര്‍കോട് പടന്ന ജി.എഫ്.എച്ച്.എസ്.എസ്, തൃശൂര്‍ എരുമപ്പെട്ടി ജി.എച്ച്.എസ്.എസ്, കണ്ണൂര്‍ കല്യാശ്ശേരി കെ.പി.ആര്‍.എം.ജി.എച്ച്.എസ്.എസ്, പാലക്കാട് പട്ടാമ്പി ജി.എച്ച്.എസ്.എസ്, കണ്ണൂര്‍ കൂടാളി കെ.എച്ച്.എസ്.എസ്, മലപ്പുറം കോട്ടയ്ക്കല്‍ ജി.ആര്‍.എച്ച്.എസ്.എസ്, വയനാട് പനമരം ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലാണ് ആദ്യഘട്ടം പരിശീലനം ആരംഭിക്കുക. കിക്ക് ഓഫ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ www.sportskeralakickoff.org ല്‍ രജിസ്റ്റര്‍ ചെയ്യണം.രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥിക്ക് മൊബൈല്‍ ഫോണില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ എസ്.എം.എസ് ആയി ലഭിക്കും. പദ്ധതിയുടെ ഭാഗമായി വിദേശ പരിശീലകരുടെ സാങ്കേതിക സഹായം, പരിശീലന മത്സരങ്ങള്‍, സ്‌പോര്‍ട്‌സ് കിറ്റ്,…
Read More » -
India
മണിപ്പൂരില്‍ വീടുകളും കടകളും അഗ്‌നിക്കിരയായി; ഏഴു ജില്ലകളില്‍ കര്‍ഫ്യൂ, ഇന്റര്‍നെറ്റിനും വിലക്ക്
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കി. അഞ്ചു ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. നിരവധി ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. #WATCH | Mob destroys houses amid tensions in Churachandpur Town in Manipur. Public curfew has been imposed in the district. pic.twitter.com/jonBsyRI18 — ANI (@ANI) May 3, 2023 ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, തൗബാള്‍, ജിരിബാം, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാംഗ്പോക്പി തുടങ്ങിയ ജില്ലകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തു കൂടുന്നത് നിരോധിച്ചിട്ടുണ്ട്. ചുരാചന്ദ്പൂരിലെ തോര്‍ബങ്ങില്‍ നടന്ന ഗോത്രവിഭാഗമായ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ നടത്തിയ റാലിക്ക് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മീറ്റി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഗോത്ര വിഭാഗക്കാര്‍ പ്രതിഷേധിക്കുന്നത്. Manipur is burning! Indian media is silent. pic.twitter.com/ngHEcUWmSK — Ashok Swain (@ashoswai) May 3, 2023 പ്രതിഷേധ റാലി…
Read More » -
Kerala
പരീക്ഷാ നടത്തിപ്പിനെ വിമര്‍ശിച്ചു; വിരമിക്കുന്നതിന് തൊട്ടുമുമ്പ് അധ്യാപകന് പരസ്യശാസന
തിരുവനന്തപുരം: പരീക്ഷാനടത്തിപ്പിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ച അധ്യാപകന് വിദ്യാഭ്യാസവകുപ്പിന്റെ ശിക്ഷാനടപടി. പയ്യന്നൂര്‍ ഗവ. ഗേള്‍സ് എച്ച്എസ്എസിലെ മലയാളം അധ്യാപകനായ പി പ്രേമചന്ദ്രനെയാണ് പരസ്യശാസനയ്ക്ക് വിധിച്ചത്. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മുന്‍കൂട്ടി അറിയിക്കാതെ 2022ലെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളിലെ ഫോക്കസ് ഏരിയ സമ്പ്രദായത്തില്‍ മാറ്റം വരുത്തിയതിനെയാണ് പ്രേമചന്ദ്രന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുപരീക്ഷയിലെ ചോദ്യപേപ്പര്‍ ശില്പശാലയില്‍ ഫോക്കസ് വിഭാഗത്തില്‍നിന്ന് മാത്രം ചോദ്യം ഉണ്ടാകുമെന്ന തീരുമാനം ലംഘിച്ച് നോണ്‍ഫോക്കസ് വിഭാഗത്തില്‍നിന്ന് 30 മാര്‍ക്കിന്റെ ചോദ്യം ഉള്‍പ്പെടുത്തിയതിനെയാണ് പ്രേമചന്ദ്രന്‍ വിമര്‍ശിച്ചത്. അധ്യാപകന്റെ വിമര്‍ശനം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക വളര്‍ത്തിയെന്നും സര്‍ക്കാരിനെതിരേയുള്ള നീക്കമായിരുന്നുവെന്നുമാണ് വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. 1960-ലെ കേരളസര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ 60-എ ലംഘനത്തിന് ചാര്‍ജ്‌മെമ്മോ നല്‍കുകയും ചെയ്തു. അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനാല്‍ ശിക്ഷ നല്‍കുന്നതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഒരു വ്യക്തിക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും തന്റെ അക്കാദമിക് സേവനങ്ങള്‍ കണക്കിലെടുത്ത് ശിക്ഷാനടപടിയില്‍നിന്ന് ഒഴിവാക്കണമെന്നും പ്രേമചന്ദ്രന്‍ മറുപടിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍,…
Read More » -
India
ഛത്തീസ്ഗഡില്‍ ക്രൈസ്തവ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കു നേരെ ആക്രമണം; ഏഴു പേര്‍ക്ക് പരുക്ക്
റായ്പുര്‍: മതപരിവര്‍ത്തനമാരോപിച്ച് ക്രൈസ്തവ കൂട്ടായ്മയ്ക്കു നേരെ ആക്രമണം. ഛത്തീസ്ഗഡിലെ ദര്‍ഗ് ജില്ലയിലെ അമലേശ്വര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ 7 പേര്‍ക്കു പരുക്കേറ്റു. ഡെന്റല്‍ ഡോക്ടറായ വിജയ് സാഹുവിന്റെ വീട്ടിലെ പ്രാര്‍ഥനായോഗത്തിനു നേരെയാണു അതിക്രമമുണ്ടായത്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു കൈയേറ്റമെന്നു ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നാലാല്‍ ആരോപിച്ചു. മുദ്രാവാക്യങ്ങളുമായി എത്തിയ നാല്‍പ്പതോളം പ്രവര്‍ത്തകര്‍ വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറി കൈയേറ്റം ചെയ്യുകയായിരുന്നു. പൈപ്പ് വെള്ളം വീട്ടിനുള്ളിലേക്കു തുറന്നുവിട്ട സംഘം സിസി ടിവി ക്യാമറ നശിപ്പിക്കുകയും വൈദ്യുതി വിഛേദിക്കുകയും ചെയ്തു. പോലീസില്‍ അറിയിച്ചെങ്കിലും അരമണിക്കൂറിനു ശേഷമാണ് എത്തിയത്. അനുമതിയില്ലാതെ സംഘം ചേര്‍ന്നതിന് സാഹുവിന്റെ ഭാര്യ പ്രീതി സാഹു ഉള്‍പ്പെടെ ഇരുപതോളം വിശ്വാസികളെ കസ്റ്റഡിയിലെടുത്തുവെന്നും ആരോപണമുണ്ട്. 2021 ലും വിജയ് സാഹുവിന്റെ വീടിനു നേരെ അക്രമം നടന്നിരുന്നു. പ്രാര്‍ഥന നടത്താറുണ്ടെന്നും ഒരാളെപ്പോലും നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാറില്ലെന്നും വിജയ് സാഹു വിശദീകരിച്ചു. അതിക്രമത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണു വിവരം. കോണ്‍ഗ്രസിന്‍െ്‌റ ദേശീയ മുഖമായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി…
Read More » -
Movie
അമ്മയാരാ മകള്‍? ‘ജൂനിയര്‍ കുന്ദവൈ’ ആരെന്നറിഞ്ഞ് അന്തംവിട്ട് പ്രേക്ഷകര്‍
കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ 2. വമ്പന്‍ താരങ്ങളുടെ നീണ്ട നിരയാണ് ചിത്രത്തില്‍. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നായികമാരില്‍ ഒരാളായ തൃഷ അവതരിപ്പിച്ച കുന്ദവൈയുടെ ചെറുപ്പകാലം അവതരിപ്പിച്ച യുവനടിയായിരുന്നു. ‘നിലാ’ എന്ന ഈ നടിക്ക് ഒരു മലയാളി കണക്ഷന്‍ കൂടിയുണ്ടെന്ന് വ്യക്തമായിരിക്കുകയാണിപ്പോള്‍. അതിന് കാരണമായതാകട്ടെ നിലായുടെ പിതാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും. തമിഴ് സിനിമകളിലൂടെയും പരമ്പരകളിലൂടെയും ശ്രദ്ധേയനായ നടന്‍ കവിതാ ഭാരതിയുടെയും ടെലിവിഷന്‍ പരമ്പരകളില്‍ സ്ഥിരം സാന്നിധ്യവുമായ നടി കന്യയുടേയും മകളാണ് നിലാ. ”കുട്ടി കുന്ദവൈയെ കണ്ടാല്‍ നമ്മുടെ നിലായേ പോലെയുണ്ടല്ലോ എന്ന് സന്ദേഹപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളോട് ഒരു കാര്യം. ഇത് നിലാ പാപ്പാ തന്നെയാണ്” എന്നായിരുന്നു കവിതാ ഭാരതി കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പി.എസ് 2-ല്‍നിന്നുള്ള നിലായുടെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. കുന്ദവൈയുടെ ചെറുപ്പം എന്ന തലക്കെട്ടോടെ കന്യയും മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട്…
Read More » -
India
ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ താഴോട്ട്
ന്യൂഡല്‍ഹി: ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ റാങ്കിംഗ് ഇടിഞ്ഞു. മുന്‍വര്‍ഷത്തെ 150-ാം സ്ഥാനത്തുനിന്ന് 2023ല്‍ മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 161-ാം സ്ഥാനത്തെത്തി. അതേസമയം ഇന്ത്യയുടെ അയൽ സംസ്ഥാനങ്ങളെല്ലാം തങ്ങളുടെ നില കൂടുതൽ മെച്ചപ്പെടുത്തി.പാക്കിസ്ഥാന്‍ മുന്‍വര്‍ഷത്തെ 157-ാം റാങ്കില്‍നിന്നു 150-ാം റാങ്കിലെത്തിയെന്നാണു പട്ടിക വ്യക്തമാക്കുന്നത്. പാക്കിസ്ഥാനു പുറമേ അയല്‍രാജ്യമായ ശ്രീലങ്കയും റാങ്കിംഗ് പട്ടികയില്‍ മുന്നിലെത്തി. കഴിഞ്ഞവര്‍ഷം റാങ്കിംഗില്‍ 146-ാം സ്ഥാനത്തായിരുന്ന ശ്രീലങ്ക ഇക്കൊല്ലം 135-ാം സ്ഥാനത്തെത്തി. ആഗോള മാധ്യമ കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് ആണ് പട്ടിക തയാറാക്കുന്നത്.
Read More » -
India
മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രപൗര്‍ണ്ണമി ഉത്സവം നാളെ
ഇടുക്കി:മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രപൗര്‍ണ്ണമി ഉത്സവം നാളെ നടക്കും.വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് ഇവിടെ പൂജയും ഭക്തര്‍ക്ക് പ്രവേശനവും അനുവദിക്കുന്നത്. പെരിയാര്‍ കടുവ സങ്കേതത്തില്‍ ഉള്‍പ്പെട്ട വണ്ണാത്തിമലയിലാണ് ക്ഷേത്രം. ഇടുക്കി,തേനി കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഉത്സവം നടക്കുന്നത്. ഉത്സവത്തിനെത്തുന്ന ഭക്തർക്കും സഞ്ചാരികൾക്കുമായി വിവിധ വകുപ്പുകൾ ഏർപ്പെടുത്തുന്ന സജ്ജീകരണങ്ങൾ കളക്ടർ ഷീബാ ജോർജിന്റെയും തേനി കളക്ടർ ആർ.വി.ഷാജീവനയുടെയും നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പ് തലവൻമാരുടെ യോഗം വിലയിരുത്തി. കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രത്തിലൊന്നാണ് മംഗളാദേവി ക്ഷേത്രം.ഇടുക്കി ജില്ലയിലെ കുമളിയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റർ ഉള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.കേരളത്തിലെ ഏക കണ്ണകി ക്ഷേത്രമാണ് ഇത്.വർഷത്തിൽ ചിത്ര പൗർണ്ണമി നാളിൽ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം. കേരളവും തമിഴ്നാടും തമ്മിൽ അതിർത്തി പങ്കിടുന്ന മലയിലാണ് കണ്ണകി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തർക്ക പ്രദേശമായതിനാൽ തേനി, ഇടുക്കി ജില്ല കളക്ടർമാരുടേയും പോലീസ് മേധാവികളുടേയും സാനിധ്യത്തിൽ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം.
Read More »