IndiaNEWS

ഛത്തീസ്ഗഡില്‍ ക്രൈസ്തവ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കു നേരെ ആക്രമണം; ഏഴു പേര്‍ക്ക് പരുക്ക്

റായ്പുര്‍: മതപരിവര്‍ത്തനമാരോപിച്ച് ക്രൈസ്തവ കൂട്ടായ്മയ്ക്കു നേരെ ആക്രമണം. ഛത്തീസ്ഗഡിലെ ദര്‍ഗ് ജില്ലയിലെ അമലേശ്വര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ 7 പേര്‍ക്കു പരുക്കേറ്റു. ഡെന്റല്‍ ഡോക്ടറായ വിജയ് സാഹുവിന്റെ വീട്ടിലെ പ്രാര്‍ഥനായോഗത്തിനു നേരെയാണു അതിക്രമമുണ്ടായത്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു കൈയേറ്റമെന്നു ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നാലാല്‍ ആരോപിച്ചു.

മുദ്രാവാക്യങ്ങളുമായി എത്തിയ നാല്‍പ്പതോളം പ്രവര്‍ത്തകര്‍ വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറി കൈയേറ്റം ചെയ്യുകയായിരുന്നു. പൈപ്പ് വെള്ളം വീട്ടിനുള്ളിലേക്കു തുറന്നുവിട്ട സംഘം സിസി ടിവി ക്യാമറ നശിപ്പിക്കുകയും വൈദ്യുതി വിഛേദിക്കുകയും ചെയ്തു. പോലീസില്‍ അറിയിച്ചെങ്കിലും അരമണിക്കൂറിനു ശേഷമാണ് എത്തിയത്. അനുമതിയില്ലാതെ സംഘം ചേര്‍ന്നതിന് സാഹുവിന്റെ ഭാര്യ പ്രീതി സാഹു ഉള്‍പ്പെടെ ഇരുപതോളം വിശ്വാസികളെ കസ്റ്റഡിയിലെടുത്തുവെന്നും ആരോപണമുണ്ട്.

Signature-ad

2021 ലും വിജയ് സാഹുവിന്റെ വീടിനു നേരെ അക്രമം നടന്നിരുന്നു. പ്രാര്‍ഥന നടത്താറുണ്ടെന്നും ഒരാളെപ്പോലും നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാറില്ലെന്നും വിജയ് സാഹു വിശദീകരിച്ചു. അതിക്രമത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണു വിവരം. കോണ്‍ഗ്രസിന്‍െ്‌റ ദേശീയ മുഖമായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മണ്ഡലമായ പടാനിലാണ് അമലേശ്വര്‍.

Back to top button
error: