IndiaNEWS

മണിപ്പൂരിൽ സംഘർഷം; സൈന്യം ഇറങ്ങി

ഇംഫാൽ: മെയ്തി സമുദായത്തിനു പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ മണിപ്പൂരിൽ സൈന്യത്തെ വിന്യസിച്ചു.
സൈന്യത്തിന് പിന്നാലെ അസം റൈഫിൾസിനെയും സംഘർഷ സാധ്യതയുള്ള മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്ലാഗ് മാർച്ച് നടത്തി.
മെയ്‌തി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്.സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ഇന്റര്‍നെറ്റും നിരോധിച്ചിട്ടുണ്ട്.

Back to top button
error: