Month: May 2023

  • Movie

    സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം; ശാകുന്തളം പരാജയത്തേക്കുറിച്ച് നിര്‍മാതാവ്

    സാമന്ത, ദേവ് മോഹന്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ശാകുന്തളം. ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയത്. വന്‍ ബജറ്റില്‍ ത്രീഡി സാങ്കേതികവിദ്യയിലെത്തിയ ചിത്രം പക്ഷേ പ്രേക്ഷകരെ തൃപ്തിപ്പെടുത്താതെ റിലീസ് ചെയ്ത് അധികനാള്‍ കഴിയും മുന്നേ തന്നെ തിയേറ്റര്‍ വിട്ടു. ചിത്രത്തിന്റെ പരാജയത്തേക്കുറിച്ച് നിര്‍മാതാവ് ദില്‍ രാജു പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. 20 കോടിയോളമാണ് ശാകുന്തളം കാരണം തനിക്ക് സംഭവിച്ച നഷ്ടമെന്ന് ദില്‍ രാജു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ 25 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ അടിയായിരുന്നു ശാകുന്തളമെന്നും അദ്ദേഹം വ്യക്തമാക്കി. ”2017 എന്റെ കരിയറിലെ മികച്ച വര്‍ഷമായിരുന്നു. നേനു ലോക്കല്‍, ശതമാനം ഭവതി, മിഡില്‍ ക്ലാസ് അബ്ബായി തുടങ്ങി ലാഭം കിട്ടിയ ഒരുപാട് സിനിമകള്‍ ഉണ്ടായി. അന്‍പത് സിനിമകള്‍ നിര്‍മിച്ചവയില്‍ നാലോ അഞ്ചോ സിനിമകളാണ് നഷ്ടമുണ്ടാക്കിയത്. എന്നാല്‍ 25 വര്‍ഷത്തെ സിനിമാ കരിയറില്‍ എനിക്ക് ഏറ്റവും നഷ്മുണ്ടാക്കിയ സിനിമയാണ് ശാകുന്തളം.”ദില്‍ രാജുവിന്റെ…

    Read More »
  • Kerala

    കെ ഫോണില്‍ എഐ ക്യാമറയെ വെല്ലുന്ന അഴിമതി; എല്ലാം മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്കു വേണ്ടിയെന്ന് സതീശന്‍

    കാസര്‍ഗോട്: എഐ ക്യാമറയെ വെല്ലുന്നതാണ് കെ ഫോണ്‍ പദ്ധതിയിലെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ ഫോണ്‍ ടെണ്ടര്‍ ഇടപാടില്‍ ഒത്തുകളിയാണ് നടന്നത്. യഥാര്‍ത്ഥ എസ്റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ പണം നല്‍കി. മാര്‍ഗനിര്‍ദേശം മറികടന്ന് 520 കോടി എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി അധികമായി അനുവദിച്ചു. മുഴുവന്‍ രേഖകളും പ്രതിപക്ഷത്തിന്റെ കയ്യിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എഐ ക്യാമറ ഇടപാട് മാതൃകയിലാണ് കെ ഫോണിലും നടന്നത്. ഭാരത് ഇലക്ട്രോണിക്സിന് നല്‍കിയ കരാര്‍, പ്രസാഡിയോയുടെ കയ്യിലാണ് ഒടുവിലെത്തിയത്. 1,528 കോടിയുടെ പദ്ധതിയില്‍ ടെന്‍ഡര്‍ എക്‌സസിന് കത്ത് നല്‍കിയത് എം ശിവശങ്കര്‍ ആണെന്നും വി ഡി സതീശന്‍ ആരോപിച്ചു. കെ ഫോണ്‍ ഇടപാടിലും എസ്ആര്‍ഐടി കമ്പനിക്ക് ബന്ധമുണ്ട്. കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. സര്‍ക്കാര്‍ 1,500 കോടി മുടക്കുന്ന പദ്ധതിയുടെ മുഴുവന്‍ പണവും കൊണ്ടുപോകുന്നത് എസ്ആര്‍ഐടിയാണ്. എല്ലാം സ്വന്തക്കാര്‍ക്ക് വേണ്ടിയുള്ള അഴിമതിയാണ്. അതിനാലാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നതെന്ന് വിഡി…

    Read More »
  • Kerala

    ഭക്ഷ്യവിഷബാധ: തൃശൂരില്‍ 13 വയസുകാരന്‍ മരിച്ചു; സഹോദരിയും ബന്ധും ആശുപത്രിയില്‍

    തൃശൂര്‍: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. ഗുരുതരാവസ്ഥയിലായ രണ്ടു വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ അനസ് മകന്‍ ഹംദാന്‍(13) ആണ് മരിച്ചത്. ഹംദാന്റെ സഹോദരി ഹന (17), പിതൃസഹോദര മകന്‍ നിജാദ് അഹമദ് (10) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുടുംബാംഗങ്ങളോടൊത്ത് ഈ മാസം രണ്ടിന് വാഗമണിലേക്ക് വിനോദയാത്ര പോയിരുന്നു. അവിടത്തെ ഹോട്ടലില്‍നിന്നു ചിക്കന്‍ ബിരിയാണി കഴിച്ച മൂന്നുപേര്‍ക്കാണ് വിഷബാധയേറ്റത്. കഴിഞ്ഞ ദിവസം ഈ മൂന്നുപേര്‍ക്കും വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു. കാട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും വിദഗ്ധ ചികിത്സക്കായി തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് ഹംദാന്‍ മരണപ്പെടുന്നത്. ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷമേ മറ്റു വിവരങ്ങള്‍ ലഭ്യമാകൂ. ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹംദാന്‍. മാതാവ്- സീനത്ത്.

    Read More »
  • India

    സുപ്രിയ സുലെ നേതൃത്വത്തിലേക്ക്? എന്‍സിപി നിര്‍ണായക നേതൃയോഗം നാളെ

    മുംബൈ: പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയുന്നുവെന്ന ശരദ് പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തെ തുടര്‍ന്ന് എന്‍സിപിയുടെ നിര്‍ണായക നേതൃയോഗം നാളെ ചേരും. പവാര്‍ തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടി വരും. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയുടെ പേരിനാണ് മുന്‍തൂക്കം. രാജി തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ശരദ് പവാറിനുമേല്‍ സമ്മര്‍ദ്ദം തുടരുകയാണ്. ശരദ് പവാര്‍ വഹിച്ച പദവി ഒഴിച്ചിട്ട്, സുപ്രിയ സുലെയെ എന്‍സിപി ദേശീയ വര്‍ക്കിങ് പ്രസിഡന്റാക്കുക എന്ന നിര്‍ദേശവും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ശരദ് പവാറിന്റെ അനന്തരവനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാറിന് സംഘടനാ ചുമതല നല്‍കാനുള്ള നിര്‍ദേശവുമാണ് പരിഗണനയിലുള്ളത്. മൂന്നു തവണ ലോക്സഭ എം.പിയായ വ്യക്തിയാണ് സുപ്രിയ സുലെ. അതുകൊണ്ടു തന്നെ ദേശീയതലത്തില്‍ സുപ്രിയയ്ക്ക് പാര്‍ട്ടിയെ നയിക്കാനാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. മഹാരാഷ്ട്ര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നേതാവാണ് അജിത് പവാര്‍. അതുകൊണ്ടു തന്നെ ഈ ഫോര്‍മുല അംഗീകരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രഫുല്‍…

    Read More »
  • Crime

    പൊള്ളാച്ചിയില്‍ വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവം; യുവാവും മലയാളിയായ ഭാര്യയും കണ്ണൂരില്‍ അറസ്റ്റില്‍

    കണ്ണൂര്‍: തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. പൊള്ളാച്ചി സ്വദേശി സുജയ് (32), ഭാര്യ കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് പിടിയിലായത്. കണ്ണൂരിലെ ലോഡ്ജില്‍ നിന്ന് പിടികൂടിയ ഇരുവരെയും തമിഴ്നാട് പൊലീസിന് കൈമാറി. ചൊവ്വാഴ്ചയാണ് കോയമ്പത്തൂര്‍ എടയാര്‍പാളയം സ്വദേശിനി സുബ്ബലക്ഷ്മി(20) മരിച്ചത്. സ്വകാര്യ കോളജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ സുബ്ബലക്ഷ്മിയെ സുജയിയുടെ ഫ്ളാറ്റിലാണ് കഴുത്തില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. സുജയും സുബ്ബലക്ഷ്മിയും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. രണ്ടുവര്‍ഷം മുന്‍പ് സുജയ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇവര്‍ പൊള്ളാച്ചി കോട്ടാംപട്ടിയിലെ ഗൗരിനഗറിലെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. അടുത്തിടെ, ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സുജയിന്റെ ഭാര്യ നാട്ടില്‍പ്പോയിരുന്നു. ചൊവ്വാഴ്ച സുജയിയുടെ ഫ്ളാറ്റില്‍ എത്തിയ സുബ്ബലക്ഷ്മി യുവാവുമായി വഴക്കിട്ടു. അതിനിടെയാണ് കൊലപാതകം നടന്നത് എന്നും പൊലീസ് പറഞ്ഞു. സുബ്ബലക്ഷ്മിയുടെ ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ട്. സുബ്ബലക്ഷ്മിയെ കുത്തിയ കാര്യം അമ്മയെ അറിയിച്ച ശേഷം സുജയ്…

    Read More »
  • Crime

    മയക്കുമരുന്ന് കേസില്‍ നാലു യുവാക്കള്‍ 88 ദിവസം ജയിലില്‍; ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു…പരിശോധനാ ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ല!

    മലപ്പുറം: മേലാറ്റൂരില്‍ നാലു യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ കേസില്‍ വഴിത്തിരിവ്. പിടിയിലായവര്‍ 88 ദിവസം ജയിലില്‍ കിടന്ന ഈ കേസില്‍, കെമിക്കല്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടു തവണ ലാബുകളില്‍ പരിശോധിച്ചെങ്കിലും പിടിച്ചത് എംഡിഎംഎ അല്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇനി മൂന്നാമതൊരു ലാബില്‍ക്കൂടി പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം. മലപ്പുറം മേലാറ്റൂര്‍ പോലീസെടുത്ത കേസിന് എതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. വിപണിയില്‍ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക മയക്കുമരുന്നുമായി ഇവരെ പിടികൂടിയെന്നായിരുന്നു പോലീസിന്റെ വാദം. മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിര്‍, ഒളകര റിഷാദ്, മച്ചിങ്ങല്‍ ഉബൈദുള്ള എന്നിവരാണ് പിടിയിലായത്. പിന്നീട് പരിശോധനയ്ക്കായി എംഡിഎംഎ അയച്ച കോഴിക്കോട് കെമിക്കല്‍ ലാബിലെ ഫലമാണ് ആദ്യം നെഗറ്റീവായത്. പിന്നാലെ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് അയച്ചെങ്കിലും അതും നെഗറ്റീവായി.…

    Read More »
  • India

    ”പെണ്‍കുട്ടികളുടെ സുരക്ഷ രാജ്യത്തിന്റെ കടമയല്ലേ? മെഡലുകള്‍ തിരികെ നല്‍കാനും തയ്യാര്‍”

    ന്യൂഡല്‍ഹി: ജന്തര്‍ മന്തിറില്‍ സമരം നടത്തുന്ന തങ്ങളെ പുരുഷ പോലീസ് മര്‍ദ്ദിച്ചെന്ന് വനിതാ ഗുസ്തി താരങ്ങള്‍ ആരോപിച്ചു. ഡല്‍ഹി പോലീസ് പ്രകോപനപരമായാണ് പെരുമാറിയത്. തങ്ങളോട് അസഭ്യം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നുവെന്നും താരങ്ങള്‍ പറഞ്ഞു. തങ്ങള്‍ക്കു നേരെ അതിക്രമം കാണിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. അക്രമവും സംഘര്‍ഷവുമുണ്ടാക്കി സമരത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ കടമയല്ലേ? അതില്‍ എവിടെയാണ് രാഷ്ട്രീയം കടന്നു വരുന്നതെന്ന് താരങ്ങള്‍ ചോദിച്ചു. ഇത്തരത്തില്‍ മോശമായി പെരുമാറാന്‍ തങ്ങള്‍ ക്രിമിനലുകളൊന്നുമല്ല. നീതി ലഭിക്കാനായി മെഡല്‍ തിരിച്ചു നല്‍കാനും തയ്യാറാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. പോലീസ് നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ലഭിച്ച എല്ലാ മെഡലുകളും തിരിച്ചെടുക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണെന്ന് ഗുസ്തി താരം ബജ്റംഗ് പുനിയ പ്രതികരിച്ചു. പോലീസ് ഞങ്ങള്‍ക്കെതിരേ ബലം പ്രയോഗിക്കുകയാണ്. വനിതാ താരങ്ങളെ അധിക്ഷേപിക്കുന്നു. എന്നാല്‍, അവര്‍ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ബജ്‌റംഗ് പൂനിയ ആരോപിച്ചു. അതിനിടെ വിഷയത്തില്‍…

    Read More »
  • Kerala

    എട്ടു വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: അതിഥി തൊഴിലാളി അറസ്റ്റിൽ

    നാദാപുരം: എട്ടു വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അതിഥി തൊഴിലാളിയെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.കുമ്മങ്കോടാണ് സംഭവം.‌ ഇന്നലെ രാവിലെയാണ്‌ നാദാപുരം കുമ്മങ്കോട്‌ റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ അതിഥി തൊഴിലാളിയായ മൊസ്‌തഖീം ഷെയ്‌ഖ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്‌.കുട്ടിയുടെ ബഹളം കേട്ട്‌ ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും കുട്ടിയോട്‌ കാര്യം ചോദിച്ചപ്പോള്‍ ഒരാള്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന്‌ പരാതി പറയുകയായിരുന്നു.തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ തെരച്ചലില്‍ സമീപത്തെ റോഡില്‍ സംശയമായ സാഹചര്യത്തില്‍ കണ്ട ഇയാളെ തടഞ്ഞുവെച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബംഗാളിലെ മുർഷിദാബാദ് സ്വദേശിയാണ് മൊസ്‌തഖീം ഷെയ്‌ഖ്.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • വീട്ടില്‍ അതിക്രമിച്ച് കയറി ഓട്ടോ ഡ്രൈവറെ വെട്ടി; അക്രമം ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നില്‍

    തിരുവനന്തപുരം: മങ്കാട്ടുകടവില്‍ ഓട്ടോ ഡ്രൈവറെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പെരുകാവ് സ്വദേശി അരുണിന്റെ കൈയ്ക്ക് ആണ് വെട്ടേറ്റത്. തിരുമല സ്വദേശികളായ നാലംഗ സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വീട്ടില്‍ അരുണും ഭാര്യയും കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം അരുണിനെ പിടിച്ചുനിര്‍ത്തി വെട്ടുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളാവാതിരിക്കാന്‍ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുമല സ്വദേശികളുമായി അരുണിന് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ വിരോധം തീര്‍ത്തതാണെന്നാണ് പരാതിയില്‍ പറയുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.    

    Read More »
  • India

    ”നിങ്ങളെ ഭീകരനാക്കാന്‍ ഒരു നിമിഷം മതി”! പരാതിപറയാനെത്തിയ അധ്യാപകനോട് പോലീസിന്റെ ഭീഷണി

    പട്‌ന: പരാതി പറയാനെത്തിയ അധ്യാപകനോട് ”നിങ്ങളെ ഭീകരനാക്കാന്‍ ഒരു നിമിഷം മതി” എന്ന ഭീഷണിയുമായി ബിഹാര്‍ പോലീസ്. ജാമുയി ജില്ലയിലെ ഝാഝാ പോലീസ് സ്റ്റേഷനിലാണ് സംഭവം. അധ്യാപകനെ ഭീകരനാക്കുമെന്ന് ഭീഷണിമുഴക്കുന്ന സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണ് സംഭവമെന്നാണ് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധുക്കള്‍ക്കൊപ്പം തര്‍ക്ക പരിഹാരത്തിനായി പോലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു അധ്യാപകന്‍. തന്റെ ഭാഗം പോലീസുകാര്‍ക്ക് മുമ്പില്‍ പറഞ്ഞു കൊണ്ടിരിക്കെയാണ് പോലീസ് അധ്യാപകനോട് തട്ടിക്കയറുന്നത്. #Watch | "तुम पर काल मंडरा रहा": बिहार के पुलिसवाले का टीचर को धमकी देने का VIDEO वायरलhttps://t.co/H6sTFrXNxO pic.twitter.com/oL9TyER4w6 — NDTV India (@ndtvindia) May 3, 2023 ഇരിപ്പിടത്തില്‍ നിന്നെണീറ്റ് ആക്രോശിച്ചു കൊണ്ട് ” ആരെയെങ്കിലും ഭീകരനായി പ്രഖ്യാപിക്കുക എന്നത് ഞങ്ങളുടെ തൊഴിലാണ്, നിങ്ങളെ ഭീകരനാക്കാന്‍ ഒരു സെക്കന്റ് മതി” എന്നാണ് രാജേഷ് ശരണ്‍ എന്ന പോലീസുകാരന്‍ ഭീഷണിപ്പെടുത്തുന്നത്. ഇയാളുടെ ചുറ്റും ഉദ്യോഗസ്ഥര്‍…

    Read More »
Back to top button
error: