Month: May 2023
-
India
പി ടി ഉഷയ്ക്കെതിരെ പ്രതിഷേധം; ജന്തർമന്ദറിൽ പോലീസ് തേർവാഴ്ച
ന്യൂഡൽഹി: കായിക താരങ്ങളുടെ സമരപ്പന്തൽ സന്ദർശിച്ച പി ടി ഉഷയ്ക്കെതിരെ ഇന്നലെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ജന്തർമന്ദറിൽ പോലീസ് തേർവാഴ്ച. ഇന്നലെ രാത്രിയായിരുന്നു സംഭവം.പോലീസ് മർദ്ദനത്തിൽ ഒരു ഗുസ്തി താരത്തിന്‍റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.വനിതാ കായിക താരങ്ങള്‍ അടക്കമുള്ളവരോട് പൊലീസ് മോശമായാണ് പെരുമാറിയതെന്ന് സമരക്കാര്‍ ആരോപിച്ചു. ഞങ്ങള്‍ ഇന്ത്യക്കായി മെഡലുകള്‍ നേടിയത് ഇതിനാണോയെന്നും ബിജെപി സർക്കാർ ഇതിന് മറുപടി പറയണമെന്നും കായിക താരങ്ങൾ ആവശ്യപ്പെട്ടു.താന്‍ നേടിയ എല്ലാ മെഡലുകളും തിരിച്ചെടുക്കണമെന്ന് ബജ്‍റംഗ് പുനിയ എന്നൊരു കായികതാരം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ലൈംഗിക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള താരങ്ങളുടെ രാപ്പകല്‍ സമരം പതിമൂന്നാം ദിവസവും തുടരുകയാണ്.
Read More » -
India
സായുധ പൊലീസ് സേനകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ആകാം; അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സായുധ പൊലീസ് സേനകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് (ഗ്രൂപ്പ് എ) ഒഴിവിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 322 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ ഈ മാസം 10 ന് മുന്‍ അപേക്ഷ നല്‍കണം. ഓഗസ്റ്റ് 6 നു നടത്തുന്ന സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സസ് പരീക്ഷ മുഖേനയാണു അസിസ്‌റ്റന്റ് കമാന്‍ഡന്റ്സ് പോസ്റ്റിലേക്ക് തെരഞ്ഞെടുക്കുക. ബിഎസ്‌എഫിലേക്ക് 86, സിആര്‍പിഎഫിലേക്ക് 55, സിഐഎസ്‌എഫിലേക്ക് 91, ഐടിബിപിയിലേക്ക് 60, എസ്‌എസ്‌ബിയിലേക്ക് 30 എന്നിങ്ങനെയാണ് ഒഴിവുകള്‍. 20-25 വയസിനുള്ളിലാണ് പ്രായ പരിധി. ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്:www.upsc.gov.in
Read More » -
Kerala
ഷാജന്‍ സ്കറിയ ലഖ്നൗ കോടതിയില്‍ ഹാജരാകണം
തിരുവനന്തപുരം:വ്യാജവാര്‍ത്ത നല്‍കിയതിന് മറുനാടന്‍ മലയാളി യുട്യൂബ് ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്കറിയ ലഖ്നൗ കോടതിയില്‍ ഹാജരാകാൻ നിർദേശം.വ്യവസായി എം എ യൂസഫലിക്കെതിരെ വ്യാജവാര്‍ത്ത നൽകിയതിനെ തുടർന്നാണ് നടപടി. ഷാജന്‍ സ്കറിയ,മറുനാടന്‍ മലയാളി സിഇഒ ആന്‍ മേരി ജോര്‍ജ്, ഗ്രൂപ്പ് എഡിറ്റര്‍ റിജു എന്നിവര്‍ക്കാണ് ലഖ്നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് സമന്‍സ് അയച്ചത്. മൂവരും ജൂണ്‍ ഒന്നിന് കോടതിയില്‍ ഹാജരാകണം.തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ മുഖേനയാണ് കോടതി സമൻസ് അയച്ചത്. ലഖ്നൗ ലുലു മാള്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണനാണ് കേസ് നല്‍കിയത്. ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ സത്യവിരുദ്ധവും അപകീര്‍ത്തികരവുമാണെന്ന് കോടതി വ്യക്തമാക്കി. തുടര്‍ച്ചയായി അസത്യവും അപകീര്‍ത്തികരവുമായ വാര്‍ത്ത പ്രചരിപ്പിക്കുന്ന ഷാജനെതിരെ ലുലു നല്‍കിയ അഞ്ച് കേസുകള്‍ വിവിധ കോടതികളില്‍ വിചാരണയിലാണ്.
Read More » -
Local
ലോറിയുടെ അടിയില്‍പ്പെട്ട് കുട്ടിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവല്ലത്ത് ലോറിയുടെ അടിയിൽപെട്ട് സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടിക്ക് ദാരുണാന്ത്യം.തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ ജംഗ്ഷന് സമീപം ജ്യോതി മന്ദിരത്തില്‍ സജിമോന്റെയും ഷീജയുടെയും ഇളയമകന്‍ കൃഷ്ണജിത്ത് ആണ് മരിച്ചത്. വൈകുന്നേരം സൈക്കിൾ ചവിട്ടുന്നതിനിടയിൽ തിരുവല്ലം ഭാഗത്തു നിന്നും പാച്ചല്ലൂര്‍ ഭാഗത്തേക്ക് പോയ ലോറി സൈക്കിളില്‍ തട്ടുകയായിരുന്നു.ഇതോടെ റോഡിലേക്ക് വീണ കുട്ടിയുടെ വയറിലൂടെ ലോറിയുടെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു.ഇന്നലെയായിരുന്നു സംഭവം.
Read More » -
Local
പത്തനംതിട്ടയിൽ നിന്നും തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള കെഎസ്ആർടിസി ബസിന്റെ സമയവിവരങ്ങൾ
❤ പത്തനംതിട്ട – തിരുനെല്ലി ക്ഷേത്രം ❤ ——————————————— ■ 05:00 PM : പത്തനംതിട്ട ■ 05:20 PM : റാന്നി ■ 05:40 PM : എരുമേലി ■ 06:05 PM : പൊൻകുന്നം ■ 06:30 PM : പാലാ ■ 07:05 PM : തൊടുപുഴ ■ 07:30 PM : മൂവാറ്റുപുഴ ■ 08:30 PM : അങ്കമാലി ■ 09:40 PM : തൃശ്ശൂർ ■ 11:05 PM : പെരിന്തൽമണ്ണ ■ 12:25 AM : താമരശ്ശേരി ■ 01:10 AM : കൽപ്പറ്റ ■ 02:10 AM : മാനന്തവാടി ■ 02:50 AM : തിരുനെല്ലി ക്ഷേത്രം ■■■■■■■■■■■■ ■ 03: 00 PM : തിരുനെല്ലി ക്ഷേത്രം ■ 03:45 PM : മാനന്തവാടി ■ 04:25 PM : കൽപ്പറ്റ ■ 05:10 PM :…
Read More » -
Local
പോലീസുകാരും രാഷ്ട്രീയക്കാരും ഇര; ഒടുവിൽ അശ്വതി പിടിയിലാകുമ്പോൾ
വിവാഹം വാഗ്ദാനം നല്‍കി 68 കാരനിൽ നിന്നും പണം തട്ടിയ യുവതിഅറസ്റ്റില്‍ തിരുവനന്തപുരം:വിവാഹം വാഗ്ദാനം നല്‍കി 68 കാരനിൽ നിന്നും പണം തട്ടിയ യുവതി അറസ്റ്റില്‍.തിരുവനന്തപുരം സ്വദേശിനി അശ്വതി അച്ചുവാണ് പിടിയിലായത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ 68കാരനില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.വിവാഹവാഗ്ദാനം നല്‍കി പലസമയങ്ങളിലായി അശ്വതി അച്ചു പണം തട്ടിയെന്നാണ് പരാതി. നേരത്തെ പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉള്‍പ്പെടെ നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ ആളാണ് അശ്വതി അച്ചു.പൊലീസുകാരെയും രാഷ്ട്രീയക്കാരെയും തിരഞ്ഞ് പിടിച്ച് സൗഹൃദത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമാണ് രീതി.കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം.
Read More » -
Kerala
ഇന്‍സ്റ്റഗ്രാം പ്രണയങ്ങളിൽ കുരുങ്ങി ജീവിതം ശിഥിലമാകുന്ന പെൺകുട്ടികൾ, വീടുവിട്ടിറങ്ങുന്ന പെൺകുട്ടികളിലേറെയും എത്തിപ്പെടുന്നത് സെക്സ് റാക്കറ്റുകളിൽ
സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം പെണ്‍കുട്ടികളെ പ്രണയ ബന്ധങ്ങളിലും ലൈംഗീക ചൂഷണങ്ങളിലും കുരുക്കുന്നതായി പൊലീസ്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ അമിതമായി ഉപയോഗിക്കുന്ന കുട്ടികളെയാണ് വലയില്‍ വീഴ്ത്താന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നത്. പ്രണയം നടിച്ച് പെൺകുട്ടികളെ പലയിടങ്ങളിലേക്കും പ്രലോഭിപ്പിച്ചു കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കുകയാണ് ചെയ്യുന്നത്. കണ്ണൂരിൽ നിന്നും വയനാട്ടിലെ റിസോര്‍ട്ടിലേക്കും ബെംഗ്ളൂറിലേക്കും പെണ്‍കുട്ടികളെ തന്ത്രപരമായി കൂട്ടിക്കൊണ്ടു പോയി ലൈംഗീക ചൂഷണത്തിനിരയാക്കിയ സംഭവങ്ങൾ പൊലീസ് കഴിഞ്ഞ ദിവസം വെളിച്ചത്തു കൊണ്ടു വന്നു. പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് സെക്സ് റാക്കറ്റുകളുടെ ഇരയാവുന്നത്. കൗമാരക്കാരെ ലക്ഷ്യമിട്ടാണ് സെക്സ് മാഫിയ പ്രവര്‍ത്തിക്കുന്നത്. കണ്ണൂരിലെ മലയോര മേഖലയില്‍ നിന്നും വീടുവിട്ടിറങ്ങിയ ഈ പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാം പ്രണയത്തില്‍ കുടുങ്ങിയവരാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും 16 കാരികളെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിങ്ക് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് ഇന്‍സ്റ്റഗ്രാം പ്രണയം മൂത്ത് വീട്ടില്‍ നിന്നും ചാടിപ്പോന്നതാണെന്ന്…
Read More » -
Kerala
ആപ്പുകൾ ആപ്പാകരുത്; ദയവായി ഇതൊന്ന് ശ്രദ്ധിക്കുക
മൊബൈലിൽ വന്ന മെസ്സേജിൽ ” ഇൻസ്റ്റന്റ് ലോൺ ” എന്നാവും വാഗ്ദാനം. അതിനായി നമ്മൾ ചെയ്യേണ്ടതോ ? ഒരു മൊബൈൽ അപ്ലിക്കേഷൻ അതിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് ഇൻസ്റ്റാൾ ചെയ്യുക സൂക്ഷിക്കണം. ഭീമമായ പലിശ നൽകേണ്ടി വരുമെന്നത് മാത്രമല്ല, ഫോണിലെ സ്വകാര്യവിവരങ്ങൾ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പ് ആണിത്.ആപ്പ് ഇൻസ്റ്റാൾ ആകണമെങ്കിൽ നമ്മുടെ മൊബൈൽ ഫോൺ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള അക്സസ്സ് അവർക്ക് നൽകേണ്ടി വരും. അതായത് നമ്മുടെ ഫോൺ കൈകാര്യം ചെയ്യാൻ നമ്മൾ അവർക്ക് പൂർണ്ണസമ്മതം നൽകുന്നു എന്ന് !! ഇത്തരത്തിൽ നമ്മുടെ ഫോണിലെ ഡാറ്റ കൈവശപ്പെടുത്തുന്ന തട്ടിപ്പുകാർ പല രീതിയിലും നമ്മളെ ചൂഷണം ചെയ്യും എന്നത് ഓർക്കുക. ദയവായി ഇതിനെതിരെ ജാഗ്രത പാലിക്കുക.ഈ വിവരം മറ്റുള്ളവരിലേക്കെത്തിക്കുക. #keralapolice
Read More » -
Kerala
100 ദിവസം കൊണ്ട് ലൈഫ് മിഷൻ വഴി പൂർത്തിയാക്കിയത് 20,073 വീടുകൾ
കൊല്ലം:ലൈഫ് മിഷൻ പുതുചരിത്രം രചിക്കുകയാണ്.സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി, 100 ദിവസം കൊണ്ട് ലൈഫ് മിഷൻ പൂർത്തിയാക്കിയത് 20,073 വീടുകളാണ്.പൂർത്തിയായ 20073 വീടുകളുടെ താക്കോൽ ദാനവും 41439 പുതിയ ഗുണഭോക്താക്കളുടെ കരാർ പ്രഖ്യാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവ്വഹിക്കും. കൊല്ലം കൊറ്റങ്കര മെക്കോണിൽ നാളെ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ കൃഷ്ണൻ കുട്ടി, കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ലൈഫ് ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത് പൂർത്തിയായ ആകെ വീടുകളുടെ എണ്ണം 3,42,156 ആണ്.ഇതുകൂടാതെ 2022-23 സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.ഇതിൽ 67,000-ലധികം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
Read More » -
Kerala
തിരുവല്ലയിലും തിരൂരും വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണം; റയിൽവേ മന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന് പത്തനംതിട്ടയിലെ തിലുവല്ലയിലും മലപ്പുറത്തെ തിരൂരിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ റയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതി. തിരുവല്ല, തിരൂര്‍ സ്റ്റേഷനുകളില്‍ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാല്‍ റെയില്‍വെക്ക് വരുമാനം കൂടാന്‍ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.രണ്ട് സ്റ്റേഷനുകളുടെ പ്രാധാന്യവും കത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഏക റയിൽവേ സ്റ്റേഷനാണ് തിരുവല്ല.യാത്രക്കാർ ഏറെയുള്ള മധ്യതിരുവിതാംകൂറിലെ ഒരു സ്റ്റേഷൻ കൂടിയാണിത്.ശബരിമല, ചക്കുളത്തുകാവ്, എടത്വ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്കും മാരാമൺ, കുമ്പനാട്, ചെറുകോൽപ്പുഴ തുടങ്ങിയ അധ്യാത്മിക സെന്ററുകൾക്കും ഏറെ അടുത്താണ് സ്റ്റേഷൻ.അതിനാൽ ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ ഒരു പ്രധാന റയിൽവെ സ്റ്റേഷനാണ് തിരൂർ.ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നത്.നേരത്തെ ഇവിടെ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിരുന്നെങ്കിലും പിന്നീടത്…
Read More »