ന്യൂഡല്‍ഹി: ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ റാങ്കിംഗ് ഇടിഞ്ഞു. മുന്‍വര്‍ഷത്തെ 150-ാം സ്ഥാനത്തുനിന്ന് 2023ല്‍ മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 161-ാം സ്ഥാനത്തെത്തി.
അതേസമയം ഇന്ത്യയുടെ അയൽ സംസ്ഥാനങ്ങളെല്ലാം തങ്ങളുടെ നില കൂടുതൽ മെച്ചപ്പെടുത്തി.പാക്കിസ്ഥാന്‍ മുന്‍വര്‍ഷത്തെ 157-ാം റാങ്കില്‍നിന്നു 150-ാം റാങ്കിലെത്തിയെന്നാണു പട്ടിക വ്യക്തമാക്കുന്നത്. പാക്കിസ്ഥാനു പുറമേ അയല്‍രാജ്യമായ ശ്രീലങ്കയും റാങ്കിംഗ് പട്ടികയില്‍ മുന്നിലെത്തി. കഴിഞ്ഞവര്‍ഷം റാങ്കിംഗില്‍ 146-ാം സ്ഥാനത്തായിരുന്ന ശ്രീലങ്ക ഇക്കൊല്ലം 135-ാം സ്ഥാനത്തെത്തി.
ആഗോള മാധ്യമ കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് ആണ് പട്ടിക തയാറാക്കുന്നത്.