കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മണിരത്നം ചിത്രമായ പൊന്നിയിന്‍ സെല്വന് 2. വമ്പന്‍ താരങ്ങളുടെ നീണ്ട നിരയാണ് ചിത്രത്തില്‍. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നായികമാരില്‍ ഒരാളായ തൃഷ അവതരിപ്പിച്ച കുന്ദവൈയുടെ ചെറുപ്പകാലം അവതരിപ്പിച്ച യുവനടിയായിരുന്നു. ‘നിലാ’ എന്ന ഈ നടിക്ക് ഒരു മലയാളി കണക്ഷന് കൂടിയുണ്ടെന്ന് വ്യക്തമായിരിക്കുകയാണിപ്പോള്‍. അതിന് കാരണമായതാകട്ടെ നിലായുടെ പിതാവ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും.
കുന്ദവൈയുടെ ചെറുപ്പം എന്ന തലക്കെട്ടോടെ കന്യയും മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പോസ്റ്റുകള്‍ക്കും പ്രതികരണമറിയിച്ച് നിരവധി പേരാണ് എത്തിയത്. കുന്ദവെയായുള്ള നിലായുടെ പ്രകടനത്തെ അകമഴിഞ്ഞ് പ്രശംസിക്കുകയാണ് ഏവരും. പൊന്നിയിന്‍ സെല്വന് 2-ല്‍ കുന്ദവൈയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ആരാണെന്നുള്ള അന്വേഷണത്തിന് ഇതോടെ അവസാനമായെന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.
റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ആഗോളതലത്തില്‍ 200 കോടിയിലധികമാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ഇക്കാര്യം അറിയിച്ചത്. വിദേശരാജ്യങ്ങളിലും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമേരിക്ക, മലേഷ്യ, സിംഗപ്പൂര്‍, യു.എ.ഇ. എന്നിവിടങ്ങളില്‍ ഒട്ടേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഇവിടെനിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
‘പൊന്നിയിന്‍ സെല്വന്’ ആദ്യഭാഗം 2022 സെപ്തംബര്‍ 22-നാണ് റിലീസ് ചെയ്തത്. ആദ്യദിനത്തില്‍ ലോകവ്യാപകമായി ചിത്രം 80 കോടിയോളം വരുമാനം നേടിയിരുന്നു. 500 കോടിയാണ് ബോക്സ്ഓഫീസില്‍നിന്ന് നേടിയത്. ‘പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗം’ ഈ റെക്കോഡ് കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.