Month: May 2023

  • Movie

    പത്‌മരാജന്റെ തിരക്കഥയിൽ  മോഹൻ സംവിധാനം ചെയ്‌ത, ഇടവേള ബാബുവിന്റെ ആദ്യചിത്രം ‘ഇടവേള’ റിലീസ് ചെയ്തിട്ട് ഇന്ന് 41 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ       പത്‌മരാജന്റെ രചനയിൽ മോഹൻ സംവിധാനം ചെയ്‌ത ‘ഇടവേള’യ്‌ക്ക് 41 വർഷപ്പഴക്കം. ഇടവേള ബാബുവിന്റെ ആദ്യചിത്രം. 1982 മെയ് 7 നാണ് റിലീസ്. യൗവ്വനാരംഭത്തിലെ കുസൃതികളും സാഹസികതകളും അവയിൽ പതിയിരിക്കുന്ന അപ്രതീക്ഷിത ദുരന്തങ്ങളുമാണ് വിഷയം. പത്ത് ദിവസമെങ്കിലും ഫ്രീ ആയി കഴിഞ്ഞ് മരിച്ചാലും കുഴപ്പമില്ലെന്ന് കരുതുന്ന കോളജ് കുമാരന്മാരായ നാൽവർ സംഘം. തോമസുകുട്ടിയും (അശോകൻ), രവിയും (ഇടവേള ബാബു) ആണ് പ്രധാനികൾ.  സിഗരറ്റുവലി, മദ്യപാനം, നീലച്ചിത്രം കാണൽ തുടങ്ങിയ കലാപരിപാടികളുമായി നീങ്ങുന്ന അവരുടെ ജീവിതം പൊടുന്നനെയാണ് കീഴ്മേൽ മറിഞ്ഞത്. എൻസിസി ക്യാംപിനെന്ന് പറഞ്ഞ് നാലുപേരും മൂന്നാറിന് പോകുന്നു. കള്ളപ്പേരിൽ ഹോട്ടലിൽ താമസിക്കുന്നു. അവിടെ കണ്ടുമുട്ടിയ മാളു എന്ന ഒരു പെൺകുട്ടിയുമായി (നളിനി) ചങ്ങാത്തം സ്ഥാപിച്ചു. മാളു രവിയോട് കാട്ടുന്ന അനുഭാവം ലീഡറായ തോമസുകുട്ടിക്ക് സഹിക്കുന്നില്ല. പുഴയുടെ തീരത്ത് ഫോട്ടോ എടുത്ത് സല്ലപിച്ച് നടന്ന രവി-മാളുമാരെ പിൻതുടരുന്നു മറ്റ് മൂന്ന് പേർ. തോമസുകുട്ടി…

    Read More »
  • Kerala

    വയോധികനെ കുത്തി വീഴ്ത്തിയ കാട്ടുപന്നിയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നു

    കണ്ണൂര്‍: ഇരിട്ടി ആറളത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് ഗുരുതരമായി പരിക്കേറ്റു. അക്രമകാരിയായ പന്നിയെ പിന്നീട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു. കൃഷിയിടത്തില്‍വെച്ചാണ് കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് സാരമായി പരിക്കേറ്റത്. വയോധികനെ അക്രമിച്ച ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കാട്ടുപന്നിയെ പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെ വെടിവെച്ചു കൊല്ലുകയായിരുന്നു. ആറളം പഞ്ചായത്ത് ഉരുപ്പുംകുണ്ടിലെ താമസക്കാരനായ കൊച്ചുവേലിക്കകത്ത് തങ്കച്ചന്‍(60)നാണ് പന്നിയുടെ അക്രമത്തില്‍ പരിക്കേറ്റത്. കൈവിരലുകള്‍ക്കും അരയ്ക്ക് താഴേക്കും സാരമായി പരിക്കേറ്റ തങ്കച്ചനെ ആദ്യം എടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും വിദഗ്തചികിത്സയ്ക്കായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. ഉരുപ്പുംകുണ്ടിലെ കിഴക്കെ പടവത്ത് കെ.ജെ ജോസിന്റെ ഉടമസ്ഥതയിലുള്ള ആറളം പഞ്ചായത്തിന് കൃഷി ഇറക്കാനായി അഞ്ചു വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയ 4 ഏക്കര്‍ സ്ഥലത്ത് തിനഞ്ചോളം തൊഴിലുറപ്പ് തൊഴിലാളികള്‍ കരനെല്‍ കൃഷിക്കായി നിലം ഒരുക്കുകയായിരുന്നു. പണിക്കിടയില്‍ കെജെ ജോസഫിന്റെ വീട്ടില്‍ വെള്ളം എടുക്കാന്‍…

    Read More »
  • Social Media

    മൈനസ് 15 ഡിഗ്രി തണുപ്പില്‍ മഞ്ഞു തടാകത്തില്‍ മുങ്ങിക്കുളിക്കുന്ന മലയാളികളുടെ പ്രിയ നടിയെ മനസ്സിലായോ?

    സിനിമ നടിമാരുടെ വിശേഷങ്ങള്‍ അറിയുവാന്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയായിരിക്കും. ഇതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ? സിനിമ താരങ്ങളെ നമ്മള്‍ കേവലം നടി നടന്മാര്‍ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മള്‍ അവരെ കാണുന്നതും സ്‌നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങള്‍ എല്ലാം തന്നെ നമ്മള്‍ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങള്‍ പോലെയാണ് ഏറ്റെടുക്കുന്നത്. പലപ്പോഴും നടിമാരുടെ സിനിമ സീരിയല്‍ വിശേഷങ്ങളെക്കാള്‍ കൂടുതല്‍ വൈറലായി മാറുന്നത് അവരുടെ വ്യക്തിപരമായ വിശേഷങ്ങളാണ്. ഇവര്‍ നടത്തുന്ന യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഇവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകര്‍ ഇരുകുകയും നീട്ടിയാണ് എപ്പോഴും സ്വീകരിക്കുന്നത്.   View this post on Instagram   A post shared by Rakul Singh (@rakulpreet) മഞ്ഞു മൂടി കിടക്കുന്ന തടാകത്തില്‍ ആണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. മൈനസ് 15 ഡിഗ്രി തണുപ്പ്…

    Read More »
  • Crime

    കണ്ണുരില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ ക്ഷേത്രത്തില്‍ കയറിയതിന് ആള്‍ക്കൂട്ട വിചാരണ; വിദ്യാര്‍ത്ഥിനിയേയും സഹോദരനേയും മര്‍ദ്ദിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപണം

    കണ്ണൂര്‍: കോര്‍പറേഷന്‍പരിധിയില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ ക്ഷേത്രത്തില്‍ കയറി അശുദ്ധമാക്കിയെന്നു ആരോപിച്ചു ആള്‍ക്കൂട്ടം വിചാരണയ്ക്കിരയാക്കുകയും മര്‍ദ്ദിച്ചതായും പരാതി. പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിനിക്കും സഹോദരനും നേരെ എളയാവൂരില്‍ ക്ഷേത്രത്തില്‍ കയറിയതിന് ആള്‍ക്കൂട്ട വിചാരണയും അക്രമവും നടന്ന സംഭവത്തില്‍ പോലീസ് കേസ് അട്ടിമറിക്കുകയാണെന്ന് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം (കെ.പി.ജി. എസ്) ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈക്കഴിഞ്ഞ വിഷുദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എളയാവൂര്‍ കൂടത്ത് താഴെ ആരൂഡം ദേവിക്ഷേത്രത്തിനടുത്തുവെച്ചു പ്ളസ്ടൂ വിദ്യാര്‍ത്ഥിനിയും സഹോദരനും ആള്‍ക്കൂട്ട വിചാരണയ്ക്കും അക്രമത്തിനും ഇരയായത്. ദളിത് വിഭാഗത്തില്‍പ്പെട്ട ഇവര്‍ ക്ഷേത്രത്തില്‍ കയറിയെന്നു ആരോപിച്ചായിരുന്നു പ്രദേശവാസികള്‍ ഇവര്‍ക്കു നേരെ തിരിഞ്ഞത്. പട്ടികജാതിക്കാരായ ഇവര്‍ ക്ഷേത്രത്തില്‍ കയറി അശുദ്ധമാക്കിയെന്നു ആരോപിച്ചു ഇരുവരെയും മര്‍ദ്ദിച്ചുവെന്നാണ് പരാതി. സ്ത്രീകള്‍ ഉള്‍പ്പെടെയുളള അന്‍പതോളം പേരാണ് ആള്‍ക്കൂട്ട വിചാരണ നടത്തിയത്. ഇതില്‍ എട്ടുപേര്‍ കുട്ടികളെ മര്‍ദ്ദിക്കുകയുംരണ്ടരമണിക്കൂറോളം ബന്ദികളാക്കുകയും ചെയ്തു. പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഇതിനിടെയില്‍ കുട്ടികളുടെ പരിചയക്കാരായ രണ്ടു യുവാക്കളായ ഷറഫുദ്ദീന്‍, വിവേക് എന്നിവര്‍ ബൈക്കില്‍…

    Read More »
  • Health

    കയ്പ്പ് ആണെങ്കിലും പോഷക​ഗുണങ്ങൾ ധാരാളം; അറിയാം പാവയ്ക്ക കഴിച്ചാൽ ലഭിക്കുന്ന ​ഗുണങ്ങൾ

    കയ്പ്പാണെങ്കിലും ധാരാളം പോഷക​ഗുണങ്ങളുള്ള പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ ജീവകം ബി1, ബി2, ബി 3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, നാരുകൾ, ബീറ്റാ കരോട്ടിൻ, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. പാവയ്ക്ക ജ്യൂസിന്റെ ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ രക്തം ശുദ്ധമാക്കാനും ചർമപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തി ചർമത്തിലെ പാടുകൾ, മുഖക്കുരു, സോറിയാസിസ് മുതലായവ സുഖപ്പെടുത്തുന്നു. അർബുദ കോശങ്ങളുടെ വളർച്ച തടയാനും പാവയ്ക്കയ്ക്കു കഴിവുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹമുള്ളവർക്ക് ഇത് മികച്ചൊരു പച്ചക്കറിയാണ്. കൂടാതെ, ഫൈബർ ഉള്ളടക്കം കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി ഉൾപ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പാവയ്ക്ക. ഇത് മൊത്തത്തിലുള്ള രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താനും ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. പാവയ്ക്കയ്ക്ക് ആന്റി വൈറൽ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനംതന്നെ…

    Read More »
  • India

    യുപിയില്‍ 100 വിദ്യാര്‍ഥിനികള്‍ക്കൊപ്പം ‘കേരള സ്റ്റോറി’ കണ്ട് ബിജെപി നേതാവ്

    ലഖ്‌നൗ: 100 ഹിന്ദു പെണ്‍കുട്ടികള്‍ക്കൊപ്പം ‘ദ കേരള സ്റ്റോറി’ സിനിമ കണ്ട് ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് അഭിജത് മിശ്രയാണ് നവയുഗ് കന്യ പിജി കോളജിലെ വിദ്യാര്‍ഥിനികള്‍ക്കൊപ്പം സിനിമ കണ്ടത്. ”ലവ് ജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ കേരള സ്റ്റോറി നിര്‍ബന്ധമായും കാണുക’ എന്ന് അദ്ദേഹം ഇതിനുശേഷം ട്വീറ്റ് ചെയ്തു. . #Love_Zehad से बच्चियों के जीवन को सुरक्षित करने के लिए, #Kerla_files अवश्य देखें ।आतंकवादियों व #Love_Zehad का समर्थन और #Kerla_files का विरोध करने वाली पार्टियों को ही प्रतिबंधित करना चाहिए ।#ban_Congressparty #ban_samajwadiparty pic.twitter.com/VAPPJQ02oX — Abhijat Mishra (@AbhijatMishr) May 6, 2023 വിദ്യാര്‍ഥിനികളെ സിനിമ കാണിക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ലവ് ജിഹാദ് പ്രണയത്തെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ”അവര്‍ നമ്മുടെ കുട്ടികളെ രാജ്യവിരുദ്ധരാക്കുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ മതം അനുഷ്ഠിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍…

    Read More »
  • Food

    തൈറോയ്ഡ് രോഗികൾ നിർബന്ധമായും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ…

    പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിലും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ വലിയ പങ്ക് വഹിക്കുന്നു. അതുപോലെ അനാരോ​ഗ്യകരമായ ഭക്ഷണശീലം ശരീരത്തിന് ദോഷം ചെയ്യും. പ്രത്യേകിച്ചും നിങ്ങൾക്ക് പ്രമേഹം, രക്താതിമർദ്ദം, പിസിഒഎസ് തുടങ്ങിയ രോഗങ്ങളുണ്ടെങ്കിൽ. അത് പോലെ തന്നെ, തൈറോയ്ഡ് ഡിസോർഡർ ഉള്ളവരാണെങ്കിലും സൂക്ഷിക്കുക. തൈറോയ്ഡ് ഹോർമോണുകളെ നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യുന്ന ചില ഭക്ഷണ പദാർത്ഥങ്ങളുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സമീകൃത ഭക്ഷണ ക്രമം തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധൻ ലവ്‌നീത് ബത്ര പറഞ്ഞു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ലവ്‌നീത് ബത്ര പറയുന്നു.  “നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയെ പിന്തുണയ്ക്കാൻ നന്നായി കഴിക്കുക.” എന്ന് കുറിച്ച് കൊണ്ട് അവർ അടുത്തിടെ കുറിപ്പ് പങ്കുവച്ചിരുന്നു.

    Read More »
  • Kerala

    കായംകുളം നഗ്നദൃശ്യ വിവാദം: സിപിഎമ്മിൽ അച്ചടക്ക നടപടി; വീഡിയോ കോളിൽ നഗ്നദൃശ്യം കണ്ട ലോക്കൽ കമ്മിറ്റി അംഗത്തിനും വീഡിയോ കോളിൽ ഉൾപ്പെട്ട പാർട്ടി അംഗമായ വനിതയ്ക്കും സസ്പെൻഷൻ

    ആലപ്പുഴ: കായംകുളം നഗ്നദൃശ്യ വിവാദത്തിൽ സിപിഎമ്മിൽ അച്ചടക്ക നടപടി. വീഡിയോ കോളിൽ നഗ്ന ദൃശ്യം കണ്ട പുതുപ്പള്ളിയിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ബിനു ജി ധരനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വീഡിയോ കോളിൽ ഉൾപ്പെട്ട പാർട്ടി അംഗമായ വനിതയ്ക്കും സസ്പെൻഷനുണ്ട്. ‌പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയുടേതാണ് തീരുമാനം. പാർട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ ഒന്നായിരുന്നു സിപിഎം ആലപ്പുഴ ഏരിയാ കമ്മിറ്റിയംഗം എ പി സോണ ഉൾപ്പെട്ട അശ്ലീല വീഡിയോ വിവാദം. അന്വേഷണ കമീഷൻ റിപ്പോർട്ടിനെ തുടർന്ന് സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. വിവാദം കെട്ടടങ്ങും മുമ്പാണ് ഇപ്പോൾ കായംകുളത്തെ ഒരു ലോക്കൽ കമ്മിറ്റി അംഗവുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ പുറത്ത് വരുന്നത്. സിപിഎമ്മുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ഗ്രൂപ്പുകളിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. പാർട്ടി പോഷക സംഘടനായ ബാലസംഘം, വേനലവധിയുടെ ഭാഗമായി നടത്തുന്ന വേനൽത്തുമ്പി കലാജാഥയുടെ പ്രാദേശിക കൺവീനർ കൂടിയാണ് വിവാദത്തിൽ ഉൾപ്പെട്ട ലോക്കൽ കമ്മിറ്റിയംഗം ബിനു ജി ധരൻ.  

    Read More »
  • Crime

    യുവാവിനെ വശീകരിച്ച് ലോഡ്ജിലെത്തിച്ചു; മയക്കുമരുന്നു നല്‍കി സ്വര്‍ണവും പണവും തട്ടി

    തിരുവനന്തപുരം: യുവാവിനെ വശീകരിച്ച് ലോഡ്ജിലെത്തിച്ച് മയക്കുമരുന്നു നല്‍കി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയ കേസിലെ പ്രതികളെ പോലീസ് പിടികൂടി. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ സ്വദേശി സിന്ധു (34), വള്ളക്കടവ് പുതുവല്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് ഹാജ (29) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് തമിഴ്‌നാട്ടില്‍നിന്ന് അറസ്റ്റു ചെയ്തത്. കിഴക്കേക്കോട്ട ഭാഗത്തുനിന്ന് വെട്ടുകാട് സ്വദേശിയായ യുവാവിനെ മെഡിക്കല്‍ കോളേജിനു സമീപത്തുള്ള ലോഡ്ജില്‍ എത്തിച്ചശേഷം പാനീയത്തില്‍ മയക്കുമരുന്നു നല്കി മയക്കിയശേഷമായിരുന്നു കവര്‍ച്ച. കഴിഞ്ഞ 21-ന് പുലര്‍ച്ചെയായിരുന്നു സംഭവം. പണവും അഞ്ചുപവന്റെ മാലയും ഒന്നരപ്പവന്റെ മോതിരവുമാണ് കവര്‍ന്നത്. പ്രതികളെ പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടില്‍നിന്നു പിടികൂടുകയായിരുന്നു. നാഗര്‍കോവിലിലുള്ള ധനകാര്യ സ്ഥാപനത്തില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. വശീകരിച്ച് ലോഡ്ജ് മുറികളില്‍ എത്തിച്ച് ഗുളികകള്‍ നല്‍കി മയക്കി പണവും സ്വര്‍ണവും അപഹരിക്കുന്നതാണ് ഇവരുടെ രീതി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.  

    Read More »
  • Health

    ഉച്ചഭക്ഷണത്തിന് ശേഷം 30 മിനിറ്റിൽ കൂടുതൽ ഉറങ്ങാറുണ്ടോ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കൂ

    ഉച്ചയ്ക്ക് 30 മിനിറ്റിൽ കൂടുതൽ ഉറങ്ങുന്നത് അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. ഉച്ചഭക്ഷണത്തിന് ശേഷം 30 മിനിറ്റിൽ കൂടുതൽ ഉറങ്ങുന്ന ആളുകൾക്ക് ഉയർന്ന ബോഡി മാസ് ഇൻഡക്സ് (BMI) ഉണ്ടാകാനും മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ​ഗവേഷകർ പറയുന്നു. ഉച്ചമയക്കം അമിതമാകുന്നത് അമിതവണ്ണം, ഉപാപചയ രോഗങ്ങൾ പോലുള്ള പലവിധ പ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉച്ചമയക്കം 30 മിനിറ്റിലധികം നീണ്ടു നിൽക്കുന്നത് ഉയർന്ന ബോഡി മാസ് ഇൻഡെക്സ്, ഉയർന്ന പഞ്ചസാരയുടെ തോത്, ഉയർന്ന രക്തസമ്മർദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷണ റിപ്പോർട്ട് പറയുന്നു.‌‌ പഠനത്തിൻറെ ഫലം ഒബീസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ചൂ. 41 വയസ്സ് പ്രായമുള്ള 3275 പേരിലാണ് പഠനം നടത്തിയത്. ബ്രിഗാമിലെയും വിമൻസ് ഹോസ്പിറ്റലിലെയും അന്വേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഉയർന്ന ബോഡി മാസ് ഇൻഡെക്സിനുള്ള സാധ്യത 2.1 ശതമാനം അധികമായിരുന്നതായി ഗവേഷകർ കണ്ടെത്തി. ആഴ്ചയിലൊന്നെങ്കിലും ദീർഘമായ ഉച്ചമയക്കത്തിൽ ഏർപ്പെടുന്നവർ വളരെ വൈകിയാണ് പലപ്പോഴും കഴിക്കുകയും ഉറങ്ങുകയും ചെയ്യാറുള്ളതെന്നും ഗവേഷകർ പറയുന്നു.…

    Read More »
Back to top button
error: