പത്തനംതിട്ട: സ്വത്തിന്റെ പേരില്‍ പിതാവിന് നേരെ ആക്രമണം നടത്തിയ മകന്‍ അറസ്റ്റില്‍. കുടുംബ സ്വത്ത് വീതം വച്ചില്ലെന്ന കാരണത്തെ തുടര്‍ന്നാണ് വയോധികനായ പിതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചത്. പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ ഞാലിക്കണ്ടം പാറപ്പുഴ വാര്യത്ത് വര്‍ക്കി (75)യെ മര്‍ദ്ദിച്ച കേസില്‍ മകന്‍ മോന്‍സി(44) ആണ് പോലീസിന്റെ പിടിയിലായത്.
മര്‍ദനത്തില്‍ ഇരു കൈകള്‍ക്കും വാരിയല്ലിനും ഒടിവുണ്ടായ വര്‍ക്കിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം്. സ്വത്ത് എഴുതി നല്‍കാത്തതിന്റെ പേരില്‍ മദ്യത്തിന് അടിമയായ മോന്‍സി വീട്ടില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പതിവുപോലെ വെള്ളിയാഴ്ചയും മദ്യപിച്ച് എത്തിയ മോന്‍സി വസ്തുവിന്റെ പേരില്‍ പിതാവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ ക്ഷുഭിതനായി വീട്ടു പരിസരത്ത് കിടന്നിരുന്ന വടി ഉപയോഗിച്ച് വര്‍ക്കിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ ശനിയാഴ്ച പുലര്‍ച്ചെയോടെ വീടിന് സമീപത്തു നിന്നുമാണ് പിടികൂടിയത്. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.