FoodNEWS

ഉള്ളി തണ്ടുകൊണ്ട് ഒരു ടേസ്റ്റി തോരൻ

പോഷകഗുണങ്ങളുടെ കലവറയാണ് സ്‌പ്രിംഗ് ഒനിയൻ അഥവാ ഉള്ളിത്തണ്ട്. ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ ഉള്ളതിനാൽ ജലദോഷവും പനിയും തടയാൻ സ്‌പ്രിംഗ് ഒനിയൻ സഹായകമാണ്.ഒപ്പം കൊളസ്ട്രോൾ നിയന്ത്രിച്ച് ഹൃദയത്തിന് സംരക്ഷണവും നൽകും.
 
രക്തസമ്മർദ്ദത്തെ നിയന്ത്രിച്ച് നിറുത്താൻ ഇതിന് പ്രത്യേക കഴിവുണ്ട്. ദഹനപ്രശ്നങ്ങൾക്ക് പ്രതിവിധിയായ ഉള്ളിത്തണ്ട് അസിഡിറ്റിയെയും ഗ്യാസ്ട്രബിളിനെയും തടയാൻ ഉത്തമമാണ്.നാരുകളാൽ സമ്പന്നമായതിനാൽ ദഹനപ്രക്രിയയും സുഗമമാക്കും.
ഉള്ളി തണ്ടുകൊണ്ട് ഒരു ടേസ്റ്റി തോരൻ
ചേരുവകൾ
സ്പ്രിങ് ഒനിയൻ – ½ കിലോ
പച്ചമുളക് – 5 എണ്ണം
വറ്റൽ മുളക് – 3 എണ്ണം
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
തേങ്ങ ചിരകിയത് – 1 കപ്പ്
ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ – ആവശ്യത്തിന്
ചെറിയ ഉള്ളി – 8 + 6 എണ്ണം
വെളുത്തുള്ളി – 4 എണ്ണം
കടുക് – ½ ടീസ്പൂൺ

തയാറാക്കുന്ന വിധം

സ്പ്രിങ് ഒനിയന്റെ പൂവ് മാറ്റിയശേഷം തണ്ട് ചെറുതായി അരിഞ്ഞു വയ്ക്കുക. അതിനുശേഷം അരപ്പ് തയാറാക്കാം. അതിനായി ചെറിയ ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും തേങ്ങ ചിരകിയതും കൂടി വെള്ളം ചേർക്കാതെ മിക്സിയുടെ ജാറിൽ ചതച്ചെടുക്കുക.

Signature-ad

സ്റ്റൗ കത്തിച്ച് ഒരു ഫ്രൈ പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽമുളകും കറിവേപ്പിലയും ചെറിയ ഉള്ളി അരിഞ്ഞതും (ഉള്ളി ചെറുതായി വാടുന്നതാണ് പാകം) ചേർത്ത് മൂപ്പിച്ച് അരച്ചു വച്ചിരിക്കുന്ന അരപ്പും ബാക്കിയുള്ള മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിത്തണ്ടും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ഇത് ചെറുതീയിൽ അടച്ചു വച്ച് വേവിക്കുക. ഇടയ്ക്ക് അടപ്പ് തുറന്ന് ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. നന്നായി വെള്ളം വറ്റി വെന്തശേഷം തീ ഓഫ് ചെയ്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം

Back to top button
error: